മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

അക്കിക്കാവ് ആർട്സ് കോളേജിൽ ഞാൻ എക്കണോമിക്സ് ബിരുദവിദ്യാർത്ഥിയായിരിക്കെ എന്നെ അലട്ടിയ ഒരു പ്രശ്നം സ്റ്റാറ്റിസ്റ്റിക്‌സ് എന്ന സാധനം കണക്കിൽ നിന്ന് എന്നും മുഖം തിരിഞ്ഞു നടക്കുന്ന എന്നെ

നോക്കി എക്‌ണോമിക്സിന്റെ ഇടയിൽ നിന്ന് ചെറുങ്ങനെ ഒരു പേപ്പറിന്റെ രൂപത്തിൽ പല്ലിളിക്കുന്നതാണ്.

കണക്കിനോടുള്ള വിരക്തിമൂലമാണ് മിടുക്കൻമാർ ഫസ്റ്റ്, സെക്കന്റ്‌, ഫോർത്ത്‌ ഗ്രൂപ്പിൽ പ്രീഡിഗ്രിയ്ക്ക് ചേർന്ന് മാത്‍സ്, ബോട്ടണി, കോമേഴ്‌സ്, എന്നിവ ഡിഗ്രിയ്ക്ക് ഐച്ഛികവിഷയമായി പഠിക്കേണ്ട സമയത്ത് ഞാൻ തേർഡ് ഗ്രൂപ്പിലേക്ക് ഒളിച്ചോടിയതും തുടർന്ന് കണക്കിന്റെ ശല്യം തീരെയുണ്ടാവില്ല എന്ന് ആരോ പറഞ്ഞ ഉറപ്പിൽ എക്കണോമിക്സ്ൽ അഭയം തേടിയതും.

എന്നിട്ടും സ്റ്റാറ്റിസ്റ്റിക്‌സ്ന്റെ രൂപത്തിൽ അവൻ....

എന്റെ ഡിഗ്രി ക്ലാസുകൾ ഒട്ടും രസകരമാവില്ല എന്ന ഒരു നിരാശ എന്നെ ബാധിക്കാൻ തുടങ്ങുമ്പോഴാണ്
എന്റെ രക്ഷകൻ അങ്ങ് പഴഞ്ഞി, പോർക്കുളത്തു നിന്ന് ഹീറോ ഹോണ്ടയിൽ വന്നിറങ്ങുന്നത്.

പുലി! പുലിക്കോട്ടിൽ പ്രകാശൻ സാർ... ?

എക്കണോമിക്സിനെ എങ്ങനെ മമ്മുട്ടിയിൽ നിന്നും മാള അരവിന്ദനെ പോലെ സിംപിൾ ആക്കി മാറ്റാം എന്ന് പ്രകാശൻസാറാൽ ഞാൻ ആത്മപ്രകാശിതനായി. സ്കോട്ട്ലാന്റിൽ പിറന്ന ആഡംസ്മിത്ത് ആണ് എക്കണോമിക്സിന്റെ തന്ത. അങ്ങോരെ മുതലാളിത്തത്തിന്റെ വല്ല്യപ്പനായും പരിഗണിക്കുന്നു.

പണത്തെ കുറിച്ച് മാത്രമാണ് ആഡംസ്മിത്ത്‌ പറഞ്ഞത് പിന്നെ സാമ്പത്തികനിർവചനങ്ങൾ.

"കാർന്നോൻമാർക്ക് അടുപ്പിലും തൂറാം "

എന്നൊരു നാട്ടുമൊഴി ഞങ്ങളുടെ നാട്ടിൽ ഉണ്ടായിരുന്നതു പോലെ ആഡംസ്മിത്ത് കാർന്നോരു പറയണതിന് economics ലെ ചെറുവാല്യക്കാരാരും അന്ന് മറുത്ത്‌ ഒരക്ഷരം മിണ്ടിയില്ല.

പക്ഷേ....
അയാൾ പറഞ്ഞു..
ആൽഫ്രഡ്‌ മാർഷൽ..
ഇമ്മടെ നരി..

ഏകദേശം 1890 ൽ അങ്ങോരുടെ "DOMINANT ECONOMIC TEXT BOOK എന്നറിയപ്പെട്ട " PRINCIPLES OF ECONOMICS "
ഒക്കെ ഇറങ്ങുന്നതിന് മുൻപ്..
ശരിക്കും പറഞ്ഞു..

അദ്ദേഹത്തിന്റെ " WELFARE DEFINITION " എന്റെ ഹൃദയത്തിൽ ശരിക്കും സ്പർശിച്ചു.

ആഡംസ്മിത്ത്ന്റെ. WEALTH DEFENITION... നെ പൊളിച്ചടുക്കിയ ഒരു സാധനം

അതിങ്ങനെയാണ്. " ധനം നമുക്ക് ക്ഷേമം നൽകുന്നുവെങ്കിൽ അതായത് wealth നമുക്ക് welfare നൽകുന്നുവെങ്കിൽ മാത്രമേ അതിന് മൂല്യമുള്ളു എന്നാണ് welfare ഡിഫെനിഷന്റെ കാതൽ."

ലണ്ടനിൽ ജനിച്ച മാർഷലിന്റെ. പിതാവ് ഒരു ബാങ്ക് കാഷ്യർ ആയിരുന്നു. ഒരിക്കൽ മാർഷൽ അനുഭവിച്ച ഒരു മാനസികതകർച്ചയിൽ നിന്നാണ് :അദ്ദേഹം ഫിസിക്സ്‌ലേക്കും ഫിലോസഫിയിലേക്കും മെറ്റഫിസിക്സ്‌ലേക്കും എത്തിപ്പെടുന്നത്.

പണ്ട്, തൃശൂരിലെ ലുസിയ പാലസ് എന്ന ത്രീസ്റ്റാർ ഹോട്ടലിൽ ഫ്രണ്ട് ഓഫീസ് EXECUTIVE ആയി ഞാൻ ജോലി ചെയ്യുന്ന കാലം...
രാഗം തീയെറ്റർ ജോർജ്ട്ടന്റെ പേരിൽ മാമോദിസ മുക്കുന്നതിന് മുൻപുള്ള കാലം...

അന്ന് ഞങ്ങൾ നാലുപേർ ഒരേ പ്രായമുള്ള നെറ്റിപ്പട്ടം കെട്ടിയ ആനകളെ പോലെ ടൈ കെട്ടിയ ചുള്ളൻമാർ...

അന്ന് ലൂസിയായിൽ താമസിച്ചു പോകുന്ന അതിഥികൾ ഇരുന്നൂറിൽ താഴെയുള്ള റൂം ബിൽ ബാലൻസൊന്നും ഞങ്ങളിൽ നിന്ന് സ്വീകരിക്കില്ല.

ഞങ്ങൾ ഒരു പെട്ടിയിൽ ആ തുകകൾ നിക്ഷേപിക്കുകയും നാലായി വീതിക്കുകയും ചെയ്യും..

ചില ദിവസം അഞ്ഞൂറു രൂപ വരെ ഒരാൾക്ക് വീതം ലഭിക്കും..

എന്നെ സംബന്ധിച്ച് നവരത്ത്‌നയിൽ നിന്ന് നൂഡിൽസും, രാഗത്തിൽ നിന്ന് ബോക്സ്‌ൽ ഇരുന്ന് സിനിമ കണ്ടിട്ടും പണം ബാക്കി. പക്ഷെ ഇങ്ങനെത്തെ പൈസ ചിലവാക്കുന്നതിൽ ഒരു ആനന്ദവും എനിക്ക് തോന്നിയില്ല.

മറിച്ചു മാസശമ്പളത്തിന്റെ കടലാസ്സ് കവർ കൈപറ്റുമ്പോൾ തൊട്ട് അത് ആവശ്യങ്ങൾക്ക് ഉപയോഗിക്കുമ്പോൾ ഒരു ആനന്ദം എനിക്ക് ഉണ്ടാവുകയും ചെയ്യുന്നു. അതുപോലെ..

റിയാൻ സ്റ്റുഡിയോയിൽ നിന്ന് "പൊന്നുവിളക്ക് " എന്ന ഒമ്പത് അയ്യപ്പ ഭക്തിഗാനങ്ങൾ എഴുതിയതിനു അതിന്റെ നിർമ്മാതാവായ സൈഗോ രാധാകൃഷ്ണൻസാറിൽ നിന്നും ആറായിരം രൂപ സ്വീകരിക്കുമ്പോഴും..

"മിന്നുക്കെട്ട് "എന്ന മെഗാസീരിയൽ എഴുത്തിനു ഷെഡ്യൂൾ ബ്രേക്ക് വേളയിൽ പ്രതിഫലചെക്ക് ചെന്നൈ സിനിടൈംസ് കമ്പനി അക്കൗണ്ട്‌ മാനേജർ മുരുകൻ സാറിൽ നിന്ന് കൈപ്പറ്റുമ്പോഴും...

ഒക്കെ....

ജീവിതത്തിൽ ആൽഫ്രഡ്‌ മാർഷലിന്റെ വെൽഫെയർ ഡിഫെനിഷൻ എങ്ങനെ പ്രവർത്തിക്കുന്നു എന്ന്
ഡിഗ്രി ഫസ്റ്റ് ഇയർനു പ്രകാശൻ സാറിൽ നിന്ന് " ECONOMICS ANALYSIS " എന്ന തടിച്ച പുസ്തകം പഠിച്ച ഞാൻ തിരിച്ചറിയൂകയായിരുന്നു.

എക്കണോമിക്സ് സോഷ്യൽ ഫിലോസഫി കൂടിയാണെന്ന് പഠിച്ചത് മാർഷലിൽ നിന്നാണ്..
എന്തൊക്കെ പുകിലായിരുന്നു!

SUPPLY AND DEMAND.. , MARGINAL UTILITY, DEMINISHING MARGINAL UTILITY..., COST OF PRODUCTION...,
INDIAN ECONOMY...

എന്നിട്ട്....

മൂന്നു കൊല്ലം മുട്ടിപ്പായി Economics പഠിച്ചിട്ട്, ഇമ്മടെ മനസ്സിൽ തട്ടിയത് മാർഷലും, വെൽഫെയർ നിർവചനവും മാത്രം.
പ്രകാശൻ സാറിപ്പൊ എവിടെയാവോ. ഒരു പക്ഷെ ജീവിതത്തിന്റെ ഇന്റെർണൽ ആൻഡ് external എക്കണോമിക്സ് analysis ചെയ്യുകയാവും.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ