ജയിലിനുള്ളിൽ  മതിലുകളാൽ അകറ്റപ്പെട്ട അപരിചിതരായ രണ്ടു പേരുടെ കഥയാണ് മതിലുകൾ. രാഷ്ട്രീയ തടവുകാരനായ കഥാകാരൻ മതിലിനപ്പുറത്തെ സ്ത്രീ തടവുകാരിൽ ഒരുആളുമായി കാണുക പോലും ചെയ്യാതെ  പരിചയപ്പെടുന്നു.

കൊലപാതക കുറ്റത്തിന് ജീവ പര്യന്തം അനുഭവിക്കുന്ന ആ തടവുകാരിയുമായി ഉണ്ടാകുന്ന പരിചയം സ്നേഹത്തിന്റെ സീമകളിലേക്കു ഉയർന്നു പോകുന്ന അനുഭൂതിയാണ് വൈക്കം  മുഹമ്മദ് ബഷീറിന്റെ പ്രശസ്തമായ ഈ ചെറു നോവൽ. 

കെ ബാലകൃഷ്ണന്റെ കാലത്തു കൗമുദി വിശേഷാൽ പ്രതിയിൽ ആദ്യമായി പ്രസിദ്ധം ചെയ്തു വായനക്കാരുടെ പ്രശംസ പിടിച്ചു പറ്റിയ ഈ കൃതി 1989 ൽ അടൂർ ഗോപാലകൃഷ്ണൻ അഭ്ര പാളിയിലേക്കു പകർത്തി. 

കൂടുതൽ വായനയ്ക്ക്