സാമൂഹിക ജീവിതം ഇളകി മറിയുന്ന 2015 ൽ, ബന്യാമിന്റെ "പ്രവാചകന്മാരുടെ രണ്ടാം പുസ്തകം" വായിച്ചതുകൊണ്ടാവാം, രചനയുടെ വൈഭവത്തെക്കാൾ ശ്രദ്ധിക്കപ്പെട്ടുപോയത്, ഉള്ളടക്കത്തിന്റെ പ്രത്യേകതകളായിരുന്നു.

യേശു എന്ന മനുഷ്യനെ വരച്ചു കാട്ടുന്നതിൽ ബന്യാമിൻ ഏറെ ശ്രദ്ധിച്ചിരിക്കുന്നു. യഹൂദിയായുടെ പ്രാന്തങ്ങളിൽ നടന്നു പോയ ഈ മനുഷ്യന് ദൈവിക പരിവേഷമില്ല, അത്ഭുതങ്ങൾ കാട്ടുന്നില്ല, എന്നാൽ അദമ്യമായ മനുഷ്യസ്നേഹമുണ്ട്. അതുകൊണ്ട് തന്നെയാണ് ബന്യാമിന്റെ ക്രിസ്തുവിനെ ഏറെ ഇഷ്ടപ്പെട്ടു പോയത്. പത്രോസും, യുദാസും, മഗ്ദാലനിലെ മറിയയും, ലാസറും, തോമയും ഒക്കെ പുതിയ വേഷത്തിൽ പ്രത്യക്ഷപ്പെടുന്നു. "മതത്തിന്റെയും അധികാരത്തിന്റെയും കോട്ടകൾ ഒരേ സമയം പൊളിക്കാനാണ് ഞങ്ങളാഗ്രഹിക്കുന്നത്" യേശു പറഞ്ഞു. ഈ യാത്ര എങ്ങോട്ടാണെന്ന് ചോദിച്ച യുദാസിനോട് യേശു പറഞ്ഞു "സ്വാതന്ത്ര്യത്തിലേക്ക്". വായന കഴിഞ്ഞപ്പോൾ അതു തന്നെ മനസ്സിൽ തങ്ങി. പരമമായ സ്വാതന്ത്ര്യം- മതങ്ങളിൽ നിന്നും, അധികാരങ്ങളിൽ നിന്നും ഉള്ള സ്വാതന്ത്ര്യം.

 

കൂടുതൽ വായനയ്ക്ക്