ഇനിയും നൂറു കൊല്ലം കഴിഞ്ഞുള്ള മനുഷ്യ ജീവിതം സങ്കല്പിച്ചു നോക്കു. വ്യക്തി ജീവിതത്തിലും, തൊഴിൽ മേഖലയിലും, സാമൂഹിക ജീവിതത്തിലും കോവിഡ് തുടങ്ങിവച്ച മാറ്റങ്ങൾ സ്പന്ദിക്കുന്ന ഒരു

കാലഘട്ടം. സാങ്കേതികതയുടെ അതിപ്രസരം. മനുഷ്യരെ ഞെരുക്കുന്ന പാരിസ്ഥിതിക വ്യതിയാനങ്ങൾ. പുതിയ രാഷ്ട്രീയ, മത, സാംസ്കാരിക ഭൂപടം. എങ്കിലും മാറ്റമില്ലാതെ തുടരുന്ന മനുഷ്യ മനസ്സിന്റെ സഹജവാസനകൾ. ഭൗതികമായ മാറ്റങ്ങളിൽ പ്രണയം, പക, മോഹം, ലോഭം, കാമം, മാത്സര്യം ഇവയൊക്കെ എങ്ങനെ വ്യവഹരിക്കുന്നു?

ഈ മത്സരത്തിനു നിങ്ങളുടെ കഥ സജ്ജീകരിക്കേണ്ടത്  നൂറു സംവത്സരങ്ങൾ കഴിഞ്ഞുള്ള പുതിയ ആകാശത്തിലും പുതിയ ഭൂമിയിലുമാണ്.  ഏറ്റവും മികച്ചകഥയ്ക്ക് Rs.1000 സമ്മാനമായി നൽകുന്നു. രചനകൾ മെയ് 31 വരെ സ്വീകരിക്കുന്നു. രചനകൾ സമർപ്പിക്കുമ്പോൾ ശീർഷകത്തോടൊപ്പം M21 എന്നു ചേർക്കുക (ഉദാ: M21 രണ്ടാമൂഴം, M21 പൂവമ്പഴം). മൊഴിയുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും. മൊഴിയുടെ പബ്ലിഷിംഗ് ഗൈഡ് ഇവിടെ വായിക്കാം: https://www.mozhi.org/index.php/help-faq/605-mozhi-publishing-guide.html