swetha gopal kk

ജനിച്ചിടും കുഞ്ഞു മരിച്ചിടേണം
ജയിക്കണം വിധിയുമായി പൊരുതിടേണം

ഒരു ജനനം അവൾക്കു നൽകുന്നിതാ
മാതൃ സ്നേഹത്തിന്റെ ലാളനകൾ.

വഴിവക്കിൽ വീണുകിടന്ന അതാണവളെന്ന
പൊരുൾ മാത്രമാണിന്ന് അവൾക്ക് കൂട്ട്

അനാഥത്വം അറിഞ്ഞു വളർന്നവൾ
അനാഥമന്ദിര കൂട്ടിനുള്ളിൽ

ചില്ലുകൂട്ടിൽ അകപ്പെട്ട ജീവിതം
ചിക്കിചികയുന്നു ചിന്തകൾക്കായി

മുൾമുന കൊത്തി മിനുക്കിയ ജീവിതം
മുള്ളായി മാറിയോ മുറിവുകളാൽ?

അറിവുകൾ ഒത്തിരി ഉണ്ടെങ്കിലും ഇതാ
അറിയുവാൻ ഒത്തിരി ബാക്കിയുണ്ട്

ചിമ്മിണി കൂടിന്റെ എരി തിരി വെട്ടത്തിൽ
ചിമ്മാത്ത കണ്ണിനാൽ കാത്തിരിക്കുന്നവൾ

കദനക്കടലിന്റെ ആഴത്തിൽ മുങ്ങുമ്പോൾ
ഓർമ്മകൾ മാത്രമാണിന്നു ബാക്കി.

കാത്തിരിക്കുന്നവൾ ഇന്നും അവർക്കായി
മാതൃ സ്നേഹത്തിന്റെ ലാളനയ്ക്കായ്

അവളുടെ ജീവിത കദനങ്ങൾ കേൾക്കുവാൻ
പോറ്റമ്മ മാത്രമാണിന്നു കൂട്ട്.