തൊടിയിലലഞ്ഞേറെ 
തെരഞ്ഞുമമ്പലപ്പറമ്പിലും 
തൊട്ടാവാടിയ്ക്കിടയിലിരിപ്പൂ 
തൊടുകുറിയായൊരു തുമ്പ 
അതുകൊണ്ടൊരോണം 
കൂടാനൊരുക്കവുമതിലേറെ

അരിമാവുകലക്കിയൊരോട്ടു 
പാത്രത്തിന്‍ തിളക്കം 
അരികെവന്നവള്‍ മൊഴിയുന്നു 
അണിയുവാന്‍ നേരമായില്ലേ ? 

ഉത്രാടപാച്ചിലാണേവര്‍ക്കും 
ഇന്നലെകളിലുമിന്നും
നേരമില്ലാര്‍ക്കുമൊന്നിനും 
എന്നിട്ടെന്തിനോ ഒരുക്കുന്നു 
വഴിപാടായൊരോണം ! 

''മാഞ്ഞുപോയ് നൈര്‍മ്മല്യകതിരും
ഉത്രാടനിലാവും ഓണപ്പൂവും .
ഓണവില്ലില്‍ കൊട്ടികയറുന്നുണ്ട് 
ഓണത്താറാടിവരുന്നുണ്ട് 
മനസ്സിന്‍ നാട്ടിന്നിടവഴിയോരങ്ങളില്‍''

കൂടുതൽ വായനയ്ക്ക്