(പൈലി.0.F തൃശൂർ.
 
കരുതിയിരിക്കണം കൺമുന്നിലല്ലേ,
തളരുന്ന മർത്യൻ്റെ രോദനങ്ങൾ.
കൂച്ചുവിലങ്ങിൽ കുടുങ്ങിയനാടിൻ,
ക്രൂരമാം ഉത്സവം കണ്ടതല്ലേ.
കാണുന്നതെല്ലാം യാഥാർത്ഥ്യമല്ലെ,
നാടറിയുന്നതും സത്യമല്ലേ.

നട്ട്നനക്കാതെ തന്നെയീവ്യാധി,
നാടുമുഴുവൻ പകർന്നിടുന്നു.
നാട്ടകംവാഴും ശ്രേഷ്ഠരെല്ലാരും ,
രാഷ്ട്രീയം നോക്കുന്നു സേവനത്തിൽ.
നാട്ടുകാരെല്ലാരും വീട്ടുകാരാകണം,
നാടുനടുങ്ങുന്ന ദുരിതങ്ങളിൽ.

നഷ്ടങ്ങളോർത്തു വിലപിക്കുമെങ്കിലും,
കഷ്ടങ്ങളെ നാം മറന്നീടല്ലേ.
കാരിരുമ്പിൻ കരുത്തു നേടീടണം,
കാലഘട്ടത്തിൻ ശബ്ദങ്ങളും.
കാണാനിരിക്കുന്ന നല്ലനാളേക്കായ്,
കാത്തിരിക്കാം നമുക്കൊന്ന്ചേർന്ന്.
 

 

കൂടുതൽ വായനയ്ക്ക്