(RK Ponnani Karappurath)

മടങ്ങണം ഇടക്കിടെ
മരണമില്ലാത്തൊരാ ബാല്യത്തിലേക്ക്.
മരിച്ചവരും നമ്മളും പുനസംഗമിക്കുമാ 
പുണ്യപുനർജജനിയിലേക്ക്.

പൂ പറിക്കാനും പൂക്കളമിടാനും
കണിയൊരുക്കാനുമൊക്കെ 
അവരുമവിടെ വരും കാരണം
മരിക്കാൻ ഇഷ്ടപ്പെട്ടു മരിച്ചവരല്ലവരാരും

വിഷുകൈനീട്ടവും ഓണക്കോടിയും
പ്രിയപ്പെട്ടവർക്ക് കരുതി വെച്ചവരാകും
അവരിൽ പലരും, പക്ഷേ
വിധിക്ക് കീഴടങ്ങി പോയവരാണവർ ഏറേയും  

മടങ്ങണം വീണ്ടുമാ
മരണമില്ലാത്ത  ബാല്യത്തിലേക്ക്.
മരിച്ചവരും നമ്മളും പുനസംഗമിക്കുമാ 
പുണ്യപുനർജജനിയിലേക്ക്.

കൂടുതൽ വായനയ്ക്ക്