(Ramachandran Nair)

നക്ഷത്രമണ്ഡലത്തിലുദിച്ചുയർന്ന കുമുദിനീപതിയുടെ,
മുഖപത്മത്തിനെന്തേയിന്നു വല്ലാത്ത മ്ലാനത! 

കുമുദ്വതിയിൽ വിടർന്ന കൈരവങ്ങളെ-
ക്കാണാത്തതിനാലോയതോ,
വാരിദങ്ങൾ മുഖം മറച്ചു നിൽക്കുന്നതു കൊണ്ടോ? 

നീരദജാലങ്ങൾക്കിടയിലൂടെയിടയ്ക്കിടയ്ക്കെത്തി നോക്കിടും
നിശാപതിയെയൊരുനോക്കു കാണുവാൻ;
കുമുദവതിയിൽ വിടർന്നയാമ്പൽപ്പൂക്കളിന്ന്,
നോക്കി നിൽക്കുന്നഭിനിവേശത്തോടെ!

അങ്ങിങ്ങായിട്ടു നീന്തിക്കളിച്ചിരുന്ന കാർമേഘങ്ങൾ
വർഷിച്ചിതല്ലോ ഭൂമിയിലശ്രുകണങ്ങളും
ചന്ദ്രഗോലികയും മറഞ്ഞു പോയെവിടെയോ? 
നിപതിച്ചിടും വർഷബിന്ദുക്കളേറ്റുവാങ്ങി-
ത്തലകുനിച്ചു കൈരവങ്ങൾ,
ആലാസ്യമാണ്ട മുഖം താഴ്ത്തി നിന്നു!

 

കൂടുതൽ വായനയ്ക്ക്