(Rindhya Sebastian)

എന്തുകൊണ്ട് നീ വിഷമിക്കുന്നു?
എന്തിനാണ് ഈ കണ്ണുനീർ?
വിലാപത്തിനു സമയമില്ല,
വിശ്രമത്തിനു നേരമില്ല.

പരിഹാസം നീ ശ്രദ്ധിക്കേണ്ട
പരിക്കുകളും ഇനി നോക്കേണ്ട,
ആർക്കും നിന്നെ തടയാനാവില്ല,
ആരും നിന്നെക്കാൾ വലുതല്ല .

നീ ഇനി കാണുന്നതു നിന്നെ
നിൻ്റെ ജീവിതം നിൻ്റെ കൈകളിൽ
ഭയത്തിനു ഇനി സ്ഥാനമില്ല,
ഭാരം നിന്നെ തളർത്തില്ല.

കണ്ടുപിടിക്കു നിൻ്റെ കഴിവിനെ,
കാണൂ നിൻ്റെ വിജയപാതയെ.
തടയാൻ ഇനി ആരുവരും,
തടയിടാൻ ആവില്ല ആ നിമിഷം.

സ്വന്തം പാതയെ സൃഷ് ടിക്കാൻ,
സ്വയം ഒരു വിജയചരിത്രമാകാൻ.