(Rindhya Sebastian)

ഒരിക്കൽ ഒരു ദേവത ഭൂമിയിലേക്കിറങ്ങിവന്നു. മനുഷ്യരെ കാണുവാനും മനസിലാക്കുവാനുംവേണ്ടി എന്നാൽ ദേവത കരുതിയപോലെയല്ല സംഭവിച്ചത് മനുഷ്യർ തങ്ങളുടെ സ്വന്തം കാര്യങ്ങളിൽ വ്യാപൃതരായിരിക്കുന്നു. ആരും ദേവതയെ ശ്രദ്ധിച്ചതെയില്ല. ദേവത വിഷമിച്ചു.

"ഞാൻ മനുഷ്യ സ്ത്രീയായി ഭൂമിയിൽച്ചെന്നു എന്നാൽ മനുഷ്യർ ആരുംതന്നെ എന്നെ ബഹുമാനിച്ചില്ല ഇതാണ് മനുഷ്യർ അവർ ആരെയും ബഹുമാനിക്കാത്ത സ്വന്തം കാര്യങ്ങളിൽ മാത്രം ശ്രദ്ധിക്കുന്ന നിർവികാര ജീവികളാണ്." എന്നാൽ ദേവതയുടെ ഈ നിഗമനം ദൈവം ശ്രദ്ധിച്ചു. ദൈവം കരുതി " മനുഷ്യർ എങ്ങനെയാണ് എന്ന് ദേവതയ്ക്ക് മനസിലായിട്ടില്ല ഇപ്പോൾ തന്നെ ദേവതയ്ക്ക് മനുഷ്യരെ മനസിലാക്കാൻ ഒരു അവസരം നൽകാം" ദൈവം മനുഷ്യരുടെ അടുത്തേക്ക് ഒരു ജലപ്രളയം അയയ്ക്കാൻ തീരുമാനിച്ചു എന്നിട്ട് ദേവതയെ വിളിച്ചു പറഞ്ഞു. " നീ ഇപ്പോൾ അവരെ ശ്രദ്ധിക്കു." എനിക്കറിയാം മനുഷ്യരെ, അവർ സ്വാന്തം കാര്യം മാത്രം നോക്കുന്ന ഒരു നിർവികാര ജീവിയാണ്. എങ്കിലും അങ്ങു പറയുന്നതുകൊണ്ട് മാത്രം ഞാൻ അവരെ നോക്കാം." ദൈവം ജലപ്രളയം അയച്ചു. എന്നാൽ ദേവതയുടെ വിഗമനം തെറ്റിക്കുന്ന, ദേവതയെ അതിശയിപ്പിക്കുന്ന കാഴ്ചയാണ് അവിടെ നടന്നത്. സ്വന്തം കാര്യങ്ങൾ മാത്രം നോക്കുന്ന മനുഷ്യർ മറ്റുള്ളവർക്കായ് സ്വന്തം ബന്ധുവോ മിത്രമോ അല്ലാത്തവർക്കായ് സ്വന്തം ജീവൻ പണയം വെച്ച് സഹായിക്കുന്നു. വളരെ വലിയ ശത്രുക്കൾ വരെ ഒരുമിച്ച് നിൽക്കുന്നു. അവർ തങ്ങൾക്ക് ഉള്ളതിൽ നിന്ന് ഇല്ലാത്തവരുമായ് പങ്കുവയ്ക്കുന്നു.ദേഷ്യമോ, ശത്രുതയോ ഒന്നും ഇല്ലാതെ എല്ലാവരും ഒരുമിച്ച് നിൽക്കുന്നു. ദേവത ഇതുകണ്ട് അതിശയിച്ചുപ്പോയി. ഇതെങ്ങനെ സംഭവിച്ചു ഇവർ എങ്ങനെ ഇത്രപെട്ടന്ന് മാറിയത് ? ദൈവം ഉത്തരം നൽകി " അവർ മനുഷ്യരാണ് അവർക്ക് എല്ലാ വികാരങ്ങളുമുണ്ട്. സ്നേഹവും, മനുഷ്വത്വവും പോലുള്ള അവരുടെ ഗുണങ്ങൾ അവർ തങ്ങളുടെ അനുദിന ജീവിതത്തിൻ്റെ പ്രശ്നങ്ങൾക്കും തിരക്കിനും ഇടയിൽ മനപ്പൂർവം മറന്നു വെയ്ക്കുന്നതാണ്. കാരണം തങ്ങളുടെ ജീവതം മുന്നോട്ട്‌കൊണ്ടുപോകുവാനായി തടസ്സമായ് നിൽക്കുന്നത് അവർ മാറ്റിവെക്കുന്നു.എന്നാൽ എല്ലാവർക്കും ഒരു പ്രശ്നം വരുമ്പോൾ അവർ തങ്ങളുടെ നിലയും വിലയും മറന്ന് സാധാരണ മനുഷ്യരായിമാറുന്നു, സഹായവും സാന്ത്വനവുമായി മാറും അതാണ് യഥാർത്ഥ മനുഷ്യൻ. അങ്ങനെ ദൈവം ദേവതയുടെ മനസ്സിലുണ്ടായിരുന്ന മനുഷ്യരെപ്പറ്റിയുള്ള തെറ്റിദ്ധാരണ മാറ്റി. എന്നാൽ ദൈവത്തിന് ഒരു ദുഃഖം മാത്രം അവശേഷിച്ചു. തൻ്റെ മക്കൾ അവരുടെ വികാരങ്ങൾ മനസ്സിലാക്കാൻ കഴിവില്ലാത്തവരാണല്ലോ എന്നത് കാരണം അവരുടെ ഈ മനുഷ്വത്വം ഉണരുന്നത് ഇനി അടുത്ത ആപത്തിലായിരിക്കും.

ദൈവം നമുക്ക് നൽകിയ ഈ ജീവൻ അത് എത്ര നീളുമെന്ന് നമുക്ക് അറിയില്ല. എന്നാൽ ആ വിലപ്പെട്ട സമയം വെറുതെ ചെലവഴിക്കാതെ സാധാരണ മനുഷ്യരായ് ഉള്ളിൽ എന്നും മനുഷ്വത്വം കാത്തുസൂക്ഷിക്കുന്നവരായ് നമുക്കെല്ലാവർക്കും ജീവിക്കാൻ സാധിക്കട്ടെ. അതിനായ് ഇനി അടുത്ത ഒരു വിപത്ത് വരുവാനായ് നാം കാത്തിരിക്കരുത്. സഹജീവികളോട് സ്നേഹവും കരുതലും കരുണയുമുള്ളവരായ് ജീവിക്കാൻ നമുക്ക് സാധിക്കാട്ടെ.

കൂടുതൽ വായനയ്ക്ക്