(Padmanabhan Sekher)

തസ്കര വീരൻ മൈലൻ കുട്ടൻ നാടുകൾ
തോറും വിഭ്റാന്തി പരത്തിയ കാലം
അമ്മിണി ആടിനു തൊലു പറിക്കാൻ
പ്ലാവുകൾ മാവുകൾ പുല്ലാഞ്ഞി
കാടുകൾ തേടിനടന്നൊരു നാളിൽ


വേനൽ ചൂടിൽ പുളി മാവിൻ ചോട്ടിൽ
കിളിത്തട്ടു കളിച്ചു വിയർത്തു കുളിച്ചു
തളർന്നു കിടന്നു ഉറങ്ങിയ രാവിൽ
ആരാവിൽ സീത പയ്യിൻ കന്നിനു വേണ്ടി
മോഷണ വീരൻ മൈലനു മെത്തി
മൈലനെ നോക്കി റോസി കുരച്ചു
കോലാഹലമായ് പൈക്കൾ ഉണർന്നു
അതു കേട്ടു അമ്മ ഉണർന്നു വിളക്കു തെളിച്ചു
ഇരുട്ടിൽ കണ്ടൊരു നിഴലിനെ നോക്കി
കള്ളൻ കള്ളൻ എന്നു മുറവിളി കൂട്ടി
നിദ്ര വെടിഞ്ഞാനേരം അച്ഛനുണർന്നു
അങ്ങനെ ഈ ഞാനുമുണർന്നു
പണി പാളിയ മൈലനു താളംതെറ്റി
ഇരുട്ടിന്നിടയിൽ ഓടി മറഞ്ഞു
ഇരുട്ടിന്നിടയിൽ മൈലനു പിന്നേ
പടക്കുതിരകണക്കേ ഞങ്ങൾ പാഞ്ഞു
എണ്ണ പുരണ്ടൊരു ദേഹവുമായ്
മൈലൻ കുട്ടൻ മുന്നേ പാഞ്ഞു
വറ്റി വരണ്ടൊരു നെൽ പാടങ്ങളിലായ്
ഓടിയ മൈലനെ ഞങ്ങൾ
ഓടിച്ചിട്ടു പിടിച്ചു കെട്ടി
ഇതുകേട്ടു ആളുകൾ ചുറ്റും ഓടിക്കൂടി
പന്നീടവിടെ അടിയുടെ ഇടിയുടെ പൂരക്കാഴ്ച
മാളോരെക്ക ഉണർന്നപ്പോൾ
മൈലൻ കുട്ടൻകേണു കരഞ്ഞു
തല്ലല്ലേ എന്നെ കോല്ലല്ലേ
ഈപണി ഇനി ഞാൻ ചെയ്യില്ല
ആരാവിൽ മൈലെണ്ണ
പുരണ്ടൊരു ദേഹവുമായ്
മൈലൻ കുട്ടൻ മാണ്ടു കിടന്നു
പുലരും മുൻപേ പോലീസെത്തി
മാണ്ടു കിടന്നൊരു മൈലൻ കുട്ടനെ
കൈകൾ ചേർത്തു കയ്യാമം വച്ചു
നാളുകൾ ആണ്ടുകൾ പലതു കഴിഞ്ഞിട്ടും
മൈലനെ ആരും കണ്ടിട്ടില്ല
ഭയത്താൽ പിന്നേ കണ്ടവരാരും മിണ്ടീട്ടില്ല
വേനൽക്കാല നാളുകളിൽ
നിദ്രാ വിഹീന രാവുകളിൽ
എൻ മനം മൈലുകൾ താണ്ടി
മൈലനെത്തേടി നടപ്പുണ്ടിന്നും