പരനും അപരനും ചേർന്ന്
നമുക്കിടയിൽ ഒളിച്ചു കളിക്കുന്നു.
അപരനെ മുഖം മിനുക്കി
അഴിച്ചു വിട്ട്, ഞാനൂറി ചിരിക്കുന്നു.

കൺമഷി തേച്ച് മുകളിലിത്തിരി
പൗഡർ കനത്തിൽ തൂകി.

എത്ര വെള്ളമൊഴിച്ചാലും
ഇരുട്ടും വരെ പരന്നു കൂടാ....

കവിളിലിത്തിരി ചായം പൂശണം
വലിയ പാടും മറുകും മറക്കണം.

അപരൻ പുറത്ത് ചാടാതിരിക്കാൻ
കണ്ണിലിത്തിരി കരുണ വേണം.

ആരോപണങ്ങൾക്കിടയിൽ
പല്ലും ചുണ്ടും ചലിക്കാതെ നോക്കണം.
ചെവിയിലിത്തിരി പഞ്ഞി വെക്കുകിൽ
അപരന്റെ എല്ലാ വഴികളുമടയുന്നു.
ഇനി സ്വസ്ഥം, സമാധാനം

കൂടുതൽ വായനയ്ക്ക്