swetha gopal kk

മുറിവുകൾ തന്നൊരു ജീവിതമാകിലും 
മുള്ളിനാൽ  കോർത്തൊരു  ജീവിതമാകിലും 
അടിപതറാതെ നടക്കുന്ന നിന്നെയും -
അടിയോടെ വാരുവാൻ കാത്തിരിക്കുന്നിവർ. 

ശരമൂർച്ചയുള്ളൊരു വാളുപോൽ വാക്കുകൾ -

ശരമായി വന്നുനിൻ നെഞ്ചിൽ പതിക്കുന്നു. 

കുറ്റപ്പെടുത്തുന്ന പലവിധകണ്ണിലും -

കുറ്റങ്ങളില്ലെന്നു കരുതണ്ട നമ്മളും. 

കണ്ടില്ലയെന്നു നടിച്ചു നാം നീങ്ങണം. 

കണ്ടാൽ കരിങ്കല്ലുപോലങ്ങു  നിൽക്കണം. 

കാലിടറാതെ  നടക്കുന്ന നിന്നെയും -

കാലിട്ടു വീഴ്ത്തുവാൻ നിൽക്കുന്നു നീചരും. 

കലിയുഗമാണിത്  ഓർക്കണം ഇന്നു നാം -

കാട്ടാളജന്മങ്ങൾ  പലതുണ്ട്  മുന്നിലായ്.