മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

"മമ്മീ , മമ്മീ ദേ ഒരാൾ . "
ഉച്ചമയക്കത്തിലായിരുന്ന ഞാൻ ഇളയ മോന്റെ ഉറക്കെയുള്ളവിളി കേട്ടാണ് ഉണർന്നത്. ഞാൻ എണീറ്റ് വേഗം സിറ്റൗട്ടിലെത്തി. ഭാര്യയും മോനും റോഡിലേയ്ക്ക് നോക്കി നിൽക്കുന്നു.
"പപ്പാ ദേ നോക്കൂ ഒരാൾ ."
മോൻ റോഡിലേയ്ക്ക് കൈ ചൂണ്ടി. റോഡിൽ ഒരാൾ രൂപം. നീണ്ടു ജഡ പിടിച്ച മുടിയും താടിയും.  മുഷിഞ്ഞു നാറിയ വേഷം. ഇറക്കമുള്ള ഒരു ഷർട്ടാണ് ഇട്ടിരിക്കുന്നത്. വലതു കൈ നെഞ്ചോട് ചേർത്ത് പിടിച്ചിട്ടുണ്ട്. ഞാൻ വേഗം അയ്യാളെ കൈ കൊട്ടി വിളിച്ചു.

"ഏയ് സഹോദരാ."
ശബ്ദം കേട്ട് അയാൾ തിരിഞ്ഞു നോക്കി.
"ഭക്ഷണം കഴിച്ചോ ?"
ഞാൻ ചോദിച്ചത് അയാൾക്ക് മനസിലായില്ലന്ന് തോന്നുന്നു. അയാൾ ഒന്നും മിണ്ടിയില്ല.
ഇനി മലയാളിയല്ലേ ?

"ഏയ് തമ്പീ സാപ്പിട്ടാ? "
ഒരു പ്രതികരണവുമില്ല.
"ഭയ്യാ തും ഘാനാ ഘാവോ?" ഞാൻ ചോദിച്ചു.
ഇപ്രാവശ്യം അയാൾ തലയാട്ടി.
"ആവോനാ. "
ഞാൻ അറിയാവുന്ന മുറി ഹിന്ദിയിലും ആഗ്യത്തിലുമായി അയ്യാളെ വിളിച്ചു.
മുറ്റം തീരെ ചെറുതാണ്. റോഡിൽ നിന്നുമയ്യാൾ മുറ്റത്തേയ്ക്ക് കയറി.

"ബൈഡോനാ." ഞാൻ തിണ്ണയിലേയ്ക്ക് ചൂണ്ടിക്കാട്ടി. തിണ്ണയുടെ മൂലയിൽ ഉള്ള തൂണിൽ ചാരി അയ്യാൾ ഇരുന്നു. എന്റെ ഉച്ചത്തിലുള്ള സംസാരം കേട്ടിട്ടെന്ന് തോന്നുന്നു. മയക്കത്തിലായിരുന്ന മറ്റു മക്കളും എണീറ്റു വന്നു.ഭാര്യ വേഗം കുറച്ച് ചോറ് വിളമ്പി അതിന്റെ സൈഡിൽ ബീറ്റ് റൂട്ട് തോരനും വിളമ്പിക്കൊണ്ടു വന്നു.കറി മറ്റൊന്നുമില്ല. ബീറ്റ്റൂട്ട് തോരൻ മാത്രം.
ആ കാരണത്താൽ തന്നെ ഉച്ചയൂണ് കഴിക്കാതെ ഭാര്യയോട് ചെറിയ പരിഭവത്തിലാണ് ഞാൻ ഉറങ്ങാൻ
കിടന്നത് .
ഭാര്യ ഒരു ജഗ്ഗിൽ വെള്ളവും ചോറുമായി വന്നപ്പോൾ ഞാൻ ജഗ്ഗ് വാങ്ങി ആ മനുഷ്യന്റെ കൈയ്യിലേയ്ക്ക് വെള്ളം ഒഴിച്ചു കൊടുത്തു. ഇടതുകരമയാൾ നീട്ടി കാണിച്ചു. തിണ്ണയുടെ മൂലയിൽ കൈ ഉരച്ചു കഴുകി. കഴുകി കഴിഞ്ഞപ്പോൾ നല്ല വെളുത്ത കൈ. നീല ഞരമ്പുകൾ കൈപ്പത്തിയുടെ പുറത്ത് തെളിഞ്ഞു കാണാം. ബീറ്റ്റൂട്ട് തോരൻ ചോറിൽ ഇട്ട് ഇളക്കി ആർത്തിയോടെ അയ്യാൾ ചോറ് വാരി ഉണ്ണാൻ തുടങ്ങി. ചോറ് തീർന്നപ്പോൾ ഭാര്യ വീണ്ടും അയാൾക്ക് ചോറു വിളമ്പി. വയർ നിറയുവോളം അയ്യാൾ ചോറു വാങ്ങി കഴിച്ചു. ആ തോരൻ കറി മാത്രം കൂട്ടി രുചിയോടെ അയ്യാൾ ഭക്ഷണം കഴിക്കുന്നതു കണ്ടപ്പം എനിക്കും ചോറുണ്ണാൻ കൊതിതോന്നി. വിശക്കുന്ന വയറിന് കറി ആവശ്യമില്ല എന്ന് നാം മനസിലാക്കുന്നചില നിമിഷങ്ങൾ.

ഊണുകഴിക്കുമ്പോഴെല്ലാം വലതുകരം നെഞ്ചോടു ചേർത്തു വച്ചിരുന്നു. ചെറുവിരൽ മുതൽ നടുവിരൽ വരെ കൈപ്പത്തിയോട് ചേർന്ന് മുറിച്ചു മാറ്റപ്പെട്ട നിലയിൽ മാംസവും തൊലിയും വലിഞ്ഞുമാറി ഇർക്കിലി മാതിരി ചെറിയ അസ്ഥിമാത്രം നീണ്ടുൽക്കുന്ന അതിധാരുണമായ കാഴ്ച. രക്തം വാർന്ന് കൈമുട്ട് വരെ ഒഴുകി ഉണങ്ങി കട്ടപിടിച്ചിരിക്കുന്നു. വീണ്ടും പുറമേ കുറേശേ രക്തം ഒഴുകുന്നുമുണ്ട്. എങ്കിലും ആ മുഖത്ത് ഒരു ഭാവഭേദവും കാണുന്നില്ല.
എങ്ങനെയാണ് ഈ മുറിവ് ഉണ്ടായത് എന്നൊന്നുമറിയില്ല. ഞങ്ങളുടെ ചോദ്യങ്ങൾക്കൊന്നു മയാൾ മറുപടി പറഞ്ഞില്ല. വയറു നിറയെ ഭക്ഷണം കിട്ടിയ സംതൃപ്തിയിൽ അയാൾ കൈ ഉയർത്തി അനുഗ്രഹിക്കും പോലെ കാണിച്ച് എങ്ങോട്ടെന്നില്ലാതെ നടന്നു മറഞ്ഞു. സ്വന്തം വീടോ നാടോ ഏതെന്നറിയാതെ വിശന്നുവലഞ്ഞ് അലയുന്ന എത്രയോ ജൻമങ്ങൾ. വിധിയുടെ വിളയാട്ടത്തിൽ എല്ലാം മറന്ന് അലയുവാൻ വിധിക്കപ്പെട്ടവർ.

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter