മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

പൊന്നിൻ ചിങ്ങ മാസത്തിലെ ഉത്രാടം. നേരത്തെ കാലത്ത് അമ്മ എന്നെ വിളി തുടങ്ങി. ഒന്ന് രണ്ട് പ്രാവശ്യം വിളി കഴിഞ്ഞപ്പോൾ ഏതാനും തുള്ളി വെള്ളം മുഖത്തേക്ക് വന്നതോടെ ഞാൻ ഉറക്കം മതിയാക്കി എഴുന്നേറ്റ് പോയി.

പള്ളിമണ്ണ ശിവക്ഷേത്രത്തിൽ പോയി തിരിച്ച് വരുമ്പോൾ പടി കടക്കുബോൾ അകത്ത് രണ്ട് പേർ വന്നിരിക്കുന്നു. കോട്ടപ്പുറത്ത് നിന്ന് കാർത്ത്യായനി ചേച്ചിയും അവരുടെ കുട്ടിയായ മണി പെണ്ണ് എന്ന് എല്ലാവരും വിളിക്കുന്ന  കല്യാണിയും. 

അമ്മ ഇടക്ക് മങ്ങാട്ട് കാവ് അമ്പലത്തിൽ പോകുമ്പോൾ അവിടെ പരിചയപ്പെട്ടതാണ് കാർത്ത്യായനി ചേച്ചിയും, മകളേയും. കാർത്ത്യായനി ചേച്ചിയുടെ ഭർത്താവ് ഒര് ആനക്കാരനായിരുന്നു. പണ്ടേ ഒര് അപകടത്തിൽ പെട്ട് മരിച്ച് പോയി. അതിന് ശേഷം വളരെ കഷ്ടപ്പെട്ടാണ് അവർ കഴിയുന്നത്.  മൂന്ന് സെൻ്റ് സ്ഥലവും അതിൽ ഒറ്റ ഇറക്കമുള്ള ചെറിയ ഒര് വീട്. അടുത്ത വീട്ടിൽ പല വീട്ട് പണിക്കും കാർത്ത്യായനി ചേച്ചി പോകുമായിരുന്നു. എൻ്റെ മകളെ പഠിപ്പിച്ച് വലിയ ആളാക്കാനുള്ള ആഗ്രഹം അവർക്ക് ഉണ്ടായിരുന്നു.  

തൻ്റെ കൂടെ അടുത്ത വീടായ  മുല്ലക്കൽ വീട്,  അവിടെ എല്ലാ ഓണം വിഷു എന്നീ പ്രാധാന ദിവസങ്ങളിൽ അവിടുത്തെ കളരിയിൽ പ്രത്യാക പൂജ ഉണ്ടാകും.  അവിടെ ഇരിക്കുന്ന ഭഗവതിയെ തൊഴുത് കൊണ്ട് വീണ്ടും തിരിച്ചു വീട്ടിലെത്തി. 

എല്ലാ പ്രാവശ്യവും അച്ഛൻ സർക്കാർ ജോലി സ്ഥലത്ത് നിന്ന് വരാറുണ്ട്. ഈപ്രാവശ്യം കാണാനില്ല. രണ്ട് ദിവസം മുമ്പേ ഒരു കത്ത് വന്നിരുന്നതിൽ ഓണം കഴിഞ്ഞേ ഞാൻ വരുകയുള്ളൂ എന്ന് അറിയിച്ചിരുന്നു. 

കല്യാണിയുടെ അകന്ന ബന്ധത്തിലെ വീട്ടിലും, പിന്നെ ചില ആളുകളെയും കണ്ട് ഉച്ചയാകാറായി വീട്ടിലെത്താൻ. വീട്ടിൽ വന്നപ്പോൾ അമ്മ ഊണ് കഴിക്കാൻ ഇല വെച്ചിരുന്നു. കാർത്ത്യായനി ചേച്ചിയും കല്യാണിയും, ഞാനും ഇരുന്നപ്പോൾ വിളമ്പാൻ മാത്രം ഒറ്റയാൾ അമ്മ. അങ്ങനെയാണ് അമ്മ എപ്പോഴും കഴിക്കാറുള്ളത്. എല്ലാവരുടെ ഭക്ഷണം കഴിഞ്ഞിട്ടായിരിക്കും.

നല്ല കുത്തരി ചോറും, സാമ്പാറും, നാരങ്ങയും, പുളി ഇഞ്ചിയും, ഒരു  മെഴുക്ക് പുരട്ടിയും, എലിശ്ശേരിയും, അവീലും  വെച്ചിട്ടുണ്ടായിരുന്നു. പായസം എന്ന് പറയുന്നത് അമ്പലത്തിൽ നിന്നും കൊണ്ട് വരാറുള്ള പായസം മാത്രം.

എല്ലാവരും ഊണ് കഴിച്ചു അതിന് ശേഷം അമ്മ ഇലയിട്ട് ഭക്ഷണം കഴിക്കാൻ ഇരുന്നു. കാർത്ത്യായനി ചേച്ചി അകത്ത് നിന്നും സാധനങ്ങൾ അമ്മക്ക് വിളമ്പി കൊടുത്തു. 

ഞാനും കല്യാണിയും കൂടി ഉമ്മറത്ത് ഇരുന്നും, തൊട്ട് മുറ്റത്ത് വെച്ചിട്ടുള്ള പൂ ചെടികളെയും നോക്കി ചെമ്പക മരത്തിൻ്റെ അടുത്ത് ഓരോ കാര്യങ്ങൾ പറഞ്ഞിരുന്നു നേരം പോയതറിഞ്ഞില്ല. സമയം 4 മണി ആയപ്പോൾ ചായയും നാല് വരയിട്ട കായ ഉപേരീയും, ശർക്കര ഉപ്പേരിയും ബിസ്ക്കറ്റും, നേന്ത്രപഴം പുഴുങ്ങിയതും കൊണ്ട് അമ്മ  വീണ്ടും എത്തി.

ചായ കുടിയും കഴിഞ്ഞ് കാർത്ത്യായനി ചേച്ചിയും കല്യാണിയും തിരിച്ച് പോകാൻ പുറപ്പെടാൻ തുടങ്ങിയപ്പോൾ അമ്മ അവർക്ക് വേണ്ടി വാങ്ങിച്ച് വെച്ചിരിക്കുന്ന ഓണ പുടവ കൊടുത്തു. കാർത്ത്യായനി ചേച്ചിക്ക്  സാരിയും ബൗസ്സ് പീസും, കല്യാണിക്കും പട്ട് പാവാടയും ബൗസും ആയിരുന്നു. 

അവർ പുഞ്ചിരിച്ച് കൊണ്ട് പടിയിറങ്ങാൻ നേരം അമ്മയുടെ കൈയ്യിൽ നിന്നും  ഏതാനും നോട്ടുകൾ കല്യാണിക്ക്   കൊടുത്തിരുന്നു. അത് കഴിഞ്ഞകാലത്തിൻ്റെ ഓർമ്മകൾ മാത്രം.

ഇന്ന് കല്യാണി വലുതായി ഒരു പെൺകുട്ടിയുടെ അമ്മയും, ഭർത്താവ് ഗോവകാരനായ വിനോദും കാർത്ത്യാനിചേച്ചി ഇന്ന് അമ്മ വയ്യാതെ കിടക്കുന്നു. അവളുടെ അമ്മയുടെ ആഗ്രഹം പോലെ സോഫ്റ്റ് വെയറിൽ എഞ്ചിനീയറായി മുബൈയിൽ അന്തേരിയിലെ ഫ്ലാറ്റിൽ താമസിക്കുന്നു. ഇടക്ക് വിളിക്കാറുള്ള തൻ്റെ വിശേഷങ്ങളും എല്ലാം അവൾ അറിയുന്നു.  ഈ ഓർമ്മയിലും ഒരോണ്ണം കൂടി.  

കൂടുതൽ വായനയ്ക്ക്

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter