മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

ചിതലുകൾക്കെന്റെ നന്ദി
എന്റെ കണ്ണുനീരിൽ നനഞ്ഞ
ഓർമ്മകൾ മാത്രം തിന്നു തീർത്തതിന്
എന്റെ മധുരസ്മരണകൾ കൊതിക്കുന്ന


ഉറുമ്പുകളെ പോലെയല്ലവർ
പ്രിയരടർന്ന വേദനയിലിറ്റിവീഴുന്ന
ചുടു കണങ്ങളിൽ മാത്രമിഴഞ്ഞവരെന്റെ
മോഹ ചിറകുകൾ വികൃതമാക്കിയില്ല.
ഈ കനൽ കൂട്ടിൽ വെന്തു പിടയാതെ
ഉയിർത്തെഴുന്നേൽക്കുമെന്നഹങ്കാരത്തെ
അവർ വെറുതെ വിട്ടു.
പകരം ഞാനവർക്ക് നൽകിയതോ
എന്നെ ചതിച്ചു വീണ്ടും ജനിക്കുന്ന പുളിരസമുള്ള ദുഃഖ സ്മരണകൾ.
ഇടറുന്ന ചിന്തകളിൽ വിളറിയ
വെളുത്ത നിറമാണവർക്കെന്നുമിഷ്ടം.
നീറിപ്പുകയുന്ന ചിന്തകളുടെ ചുവപ്പും
നാരങ്ങ മിഠായി പോലെ രുചിയുമുള്ള ഓർമ്മകൾ
എന്നെ തഴയാതെ കൂട്ടിരിക്കുമ്പോൾ
ഏതു കൂട്ടത്തിലും പതറാതെ ചിരിക്കുന്നതീ ചിതലുകളുടെ ഔദാര്യം കൊണ്ട് മാത്രം.

കൂടുതൽ വായനയ്ക്ക്

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter