മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

Mother and child

"ചേട്ടാ കുറച്ചു പൈസ കിട്ടിയിരുന്നെങ്കിൽ കുഞ്ഞിന് എന്തെങ്കിലും വാങ്ങിച്ചു കൊടുക്കാമായിരുന്നു." അലീസ് ജോസിനോട് പറഞ്ഞു. 

കുറച്ചു ദിവസമായി പറയുന്നു ബിരിയാണി കഴിക്കാൻ കൊതിയുണ്ടെന്ന്.

ഓ പിന്നെ! നിന്റെ മോളുടെ കൊതി ഇവിടെ വയ്ക്കുന്ന ചോറും കറിയും കഴിച്ചാൽ മതി. നിന്റെ കുഞ്ഞിന്റെ കൊതി മാറ്റാൻ ഉള്ള പണം ഒന്നും എന്റെ കൈയിൽ ഇല്ല. 

"എന്തോന്നാ ചേട്ടാ ഈ പറയുന്നത്. എന്റെയും ചേട്ടന്റെയും കുഞ്ഞ് അല്ലെ"?

"ആര് പറഞ്ഞു? എൻറെ കുടുംബം തകർത്തത് നീയാണ്. ഓർക്കുന്നുണ്ടോ,ആ ദിവസം ഇടയ്ക്ക് ഓർത്തു നോക്കുന്നത് നല്ലതാ. 

ഞാൻ ഇറങ്ങുന്നു! ചോദിച്ചത് അല്ലെ 500 രൂപ ഉണ്ട് രണ്ടാഴ്ച കഴിഞ്ഞേ ഞാൻ വരൂ. അത് വരെയുള്ള ചെലവിന്."

വിളിക്കാൻ നിൽക്കേണ്ട കാൾ എടുക്കില്ല പറഞ്ഞേക്കാം! ദേഷ്യത്തോടെ മുഖം തിരിച്ചു നടന്നു പോയി.

ആ മനുഷ്യനെ ഞാൻ ചതിച്ചിട്ടില്ല. ചതിച്ചത് അയാളുടെ ഭാര്യയാണ്. റോസ് മേരി. അവരുടെ തെറ്റ് മറിച്ചു വയക്കാൻ എന്നെ ബലിയാട് ആക്കി. അതിലും കുറ്റബോധം എനിക്കുണ്ട്. ആ കുറ്റബോധം പേറി ജീവിക്കുകയാണ് അതിലും വലിയ ശിക്ഷ കിട്ടാനുണ്ടോ?

റോസ് മേരിയുടെ ഇളയമ്മയുടെ മോളാണ് ഞാൻ. ജോസ് ചേട്ടൻ ജോലിക്ക് പോയി കഴിഞ്ഞാൽ റോസ് മേരി ഒറ്റയ്ക്കാണ്  എന്നു പറഞ്ഞു എന്റെ അമ്മയെ കൊണ്ട് നിർബന്ധിച്ചു കൂട്ടിനു എന്നെ പിടിച്ചു നിർത്തിയതാണ്. അത് ജീവിതത്തിലെ മായിക്കാൻ കഴിയാത്ത തെറ്റ് ആണെന്ന് കരുതിയില്ല. ആ നശിച്ച മഴയുള്ള ദിവസം എന്റെ പിറന്നാൾ ദിനം കൂടിയായിരുന്നു. റോസ് മേരി ചേച്ചി എനിക്ക് സമ്മാനം ആയി സാരി കൊണ്ട് തന്നു. നല്ല ഇളം റോസിൽ ചുവന്ന പൂക്കൾ ഉള്ള സാരി. അത് ഉടുപ്പിച്ചു തന്നതും റോസ് മേരി ചേച്ചി ആയിരുന്നു. ഫോണിൽ കുറേ ഫോട്ടോ എടുത്തു. അപ്പോഴാണ്, ജോസ് ചേട്ടൻ വന്നു എന്നു പറഞ്ഞു മുറിയിൽ നിന്ന് പുറത്തേക്ക് പോയി. ഞാനും വരട്ടെ എന്നു ചോദിച്ചപ്പോ വിളിക്കുമ്പോൾ വന്നാൽ മതി എന്നു പറഞ്ഞു. കുറച്ചു നേരം കഴിഞ്ഞപ്പോൾ എന്നെ വിളിച്ചു.ഞാൻ അങ്ങോട്ട് ചെന്നപ്പോ റോസ് മേരി പറഞ്ഞു വല്ലാത്ത തലവേദനയാ ജോസ് ചേട്ടന്റെ കാര്യങ്ങൾ നോക്കണേ എന്നു പറഞ്ഞു മുറിയിലേക്ക് പോയി. ജോസ് ചേട്ടന്റെ നോട്ടത്തിൽ എന്തൊക്കെയോ മാറ്റങ്ങൾ ഉള്ളത് പോലെ തോന്നിയിരുന്നു. അത് കാര്യമാക്കയില്ല. എഴുന്നേൽക്കാൻ പാട് പെടുന്ന ജോസ് ചേട്ടനെ എഴുന്നേപ്പിച്ചു കൈ കഴുകി. അടുത്തുള്ള മുറിയിൽ കിടത്തി പോകാൻ ഒരുക്കിയപ്പോഴാണ് റോസ് മേരി എന്നു പറഞ്ഞു ബലമായി എന്നെ! അതൊക്കെയും ക്യാമറയിൽ പകർത്തുന്ന റോസ് മേരിയെയും വേറെ ഒരാളെ കാണുന്നതും. ഇതൊക്കെ ഇവരുടെ പ്ലാനിങ് ആണെന്ന് അറിയാതെ പോയി. രണ്ട് മാസം ആയിട്ടും മാസമുറ വരാതെ ഇരുന്നപ്പോൾ റോസ് മേരിയാണ് എന്നെ ആശുപത്രിയിൽ കൊണ്ടേ കാണിക്കുന്നത്. ഞാൻ ഗർഭിണി ആണെന്ന് അറിഞ്ഞിട്ടും റോസ് മേരിയുടെ മുഖത്ത് സന്തോഷമായിരുന്നു. അവിടെ ചെന്ന് വേറെ മുഖമായിരുന്നു റോസ് മേരിക്ക്. ജോസ് ചേട്ടനെ ഞാൻ വളച്ചു എന്നായി കഥ. ഗർഭിണി ആയ എന്നെ ജോസ് ചേട്ടന്റെ കൈയിലേക്ക് റോസ് മേരിയുടെ താലി അഴിച്ചു കൊടുത്തു നല്ലവൾ ആയി. പെട്ടെന്നു തന്നെ ജോസ് ചേട്ടനും റോസ് മേരിയും ഡിവോഴ്സ് വാങ്ങിപ്പിച്ചു എടുത്തു എന്നു വേണമെങ്കിൽ പറയാം.

അതിൽ പിന്നെ ഇങ്ങനെയാ! വന്നാൽ വന്നു പോയാൽ പോയി. ആർക്ക് വേണ്ടിയാ ജീവിക്കുന്നത്. എന്നൊക്കെ തോന്നി പോകും. കുറേ നാളുകൾ കഴിഞ്ഞപ്പോൾ എല്ലാം അറിഞ്ഞ ജോസ് ചേട്ടന് വല്ലാത്ത മരവിപ്പ് ആയിരുന്നു. റോസ് മേരിയുടെ ഓർമ്മ വരുമ്പോൾ ഇങ്ങനെയാ! എന്തൊക്കെയോ പറഞ്ഞിട്ട് പോകും. ഓരോന്ന് ഓർത്തു സമയം പോയത് അറിഞ്ഞില്ല.

പടിയും കടന്നു ജോസ് ചേട്ടൻ വന്നു. 4 വയസ്സുള്ള ദേവുവിനെ വിളിച്ചു. വാങ്ങി കൊണ്ട് വന്ന ബിരിയാണി പൊതി തുറന്നു ഓരോ ഉരുളയയും വാരി കൊടുത്തപ്പോൾ എന്റെ കണ്ണ് വല്ലാതെ നിറഞ്ഞു. അവൾ അച്ഛന്റെ സ്നേഹത്തിന്റെ പലഹാരപൊതിയുടെ രുചി അറിയുകയായിരുന്നു.

സ്നേഹത്തിന്റെ പലഹാരപ്പൊതിയുടെ രുചി.

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter