മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

മുള ചുവപ്പിച്ച കയ്യിലെ
ഇരട്ട വരക്കുള്ളിൽ
കണ്ണീർ തുള്ളികൾ - മുഖം
കറുപ്പിച്ചുരുണ്ടിരിക്കുന്നു.

ഇന്നലെ മാഞ്ഞ വരകളെല്ലാം
ഇന്നേയ്ക്കേറെ ചുവപ്പണിഞ്ഞു.
ഇന്നലെ പാഠമോതായ്കയാലിന്നോ
പുസ്തകം പാടെ മറന്നു.
ഗൃഹപാഠമതികഠിനമാകയാൽ
മോന്തിക്കു തന്നെയുറങ്ങീടണം.
നന്നാവുമുണ്ണിയെന്നു ചൊല്ലി -
ട്ടെത്ര പിച്ചും തല്ലും ചവിട്ടും.
പടിയിറങ്ങും മുൻപേ നന്നാവുമെന്നോതി
ഉള്ളാലെ ചിരിച്ചു നോക്കി.
ഒരുനാൾ കാശെണ്ണി -
നോക്കാതെടുത്തന്നു ഗുരുവിനെ
തെറ്റെന്നു ചൂണ്ടി.
ആരോപണാർത്ഥം - ഗുരു
തലകുനിച്ചുടനെ
കണ്ണീർ ധാര പൊഴിക്കെ,
അത്രമേൽ സന്തോഷമാകയാലന്നു
ഉച്ചത്തിലേറെ ചിരിച്ചു.
മൃദുവായൊന്നു
ചിരിക്കും മധ്യേ - ഗുരു,
പെരുവിരലൊന്നു മുറിക്കുന്നു
പഴങ്കഥ മാറ്റിയെഴുതട്ടേന്നോതി-
യെൻ ഉള്ളം കയ്യിൽ നൽകുന്നു.
എന്റെ കയ്യിലും നാവിലും
ഹൃത്തിലും സിരയിലും
പെരുവിരലിന്നറ്റത്തുതിർന്ന
ചുടു ചോരയൊഴുകുന്നു.
ഇന്നുമുള്ളിലെൻ ഗുരു
എണീറ്റു നിൽപ്പുണ്ടാ
മുറിഞ്ഞ പെരുവിരലും ചൂണ്ടി........ 

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter