മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100


(T V Sreedevi )

കാത്തു കാത്തിരുന്നൊരു   കല്യാണനാളിങ്ങെത്തി,
വീടും പന്തലുമെല്ലാം നിറഞ്ഞൂ ജനങ്ങളാൽ.

അഷ്ടമംഗല്യത്തട്ടും കത്തിച്ച വിളക്കുമായ്‌,
അക്ഷമരായി നിൽപ്പൂ താലമേന്തിയ തരുണിമാർ.

വരനെയെതിരേൽക്കാൻ ചെണ്ടയും മദ്ദളവും
നാദസ്വരവുമെല്ലാമൊരുങ്ങീ കവാടത്തിൽ.

പുഷ്പാലങ്കൃതമായ വാഹനവ്യൂഹങ്ങളി-
ലെത്തിയ വരനെയും കൂട്ടരേമെതിരേൽക്കാൻ,

പൂക്കളും മാല്യങ്ങളുമായ് വധുവിൻകൂട്ടരെത്തീ;
വരനെ യെതിരേൽക്കാൻ തിരക്കായ് കവാടത്തിൽ.

ചന്ദന നിറമുള്ള തിളങ്ങും വസ്ത്രങ്ങളിൽ
നെറ്റിയിൽ ചന്ദനത്തിൻ കുറിയുമിട്ട വരൻ,

സുസ്മേരവദനനായ് വേദിയിലെത്തുന്നേരം,
ആർപ്പും കുരവയുമൊക്കെ മുഴങ്ങീയത്യുച്ചത്തിൽ.

പിന്നാലെയെത്തീ നാദസ്വരങ്ങൾ നാദബ്രഹ്മം-
തീർത്തൊരു ഘോഷങ്ങൾക്കിടയിലൂടെ വധു.

നമ്ര ശീർഷയായി വ്രീളാവിവശയായി
സർവ്വാലങ്കാരങ്ങളുമണിഞ്ഞ നവവധു,

തൻ സമീപത്തായ്‌ വന്നുപവിഷ്ടയായ നേരം
അവളെ നേത്രോല്പലമാല ചാർത്തിച്ചൂ വരൻ.

കൈപിടിച്ചച്ഛൻ കന്യാദാനത്തെ ചെയ്യുന്നേരം
വാച്ച സ്നേഹത്താൽ കരം ഗ്രഹിച്ചൂ നവവരൻ.

കണ്ഠത്തിൽ മംഗല്യസൂത്രവുമണിയിച്ചു
തൻപ്രിയ വധുവിനെസ്വന്തമാക്കീ പ്രിയമോടെ.

വരണമാല്യം ചാർത്തി വരിച്ചൂ കന്യകയെ
നാമമുദ്രാങ്കിതമംഗുലീയവുമണിയിച്ചൂ.

സ്വപ്‌നങ്ങൾ യാഥാർഥ്യമായ്ത്തീർന്നൊരീ മുഹൂർത്തത്തിൽ
ഹർഷ മോദത്താൽ നിർവൃതിയോടെ നിന്നാനവർ.

ഇനിയും തുടരുന്ന ജീവിതയാത്രയിൽ
അന്യോന്യമൂന്നു വടികളായെപ്പൊഴും

സന്തോഷ സന്താപമൊക്കെയും പങ്കിട്ടു
ധന്യതയോടെവർത്തിക്കുവാൻ പ്രാർത്ഥിച്ചവർ.

കൂടുതൽ വായനയ്ക്ക്

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter