മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

(കണ്ണന്‍ ഏലശ്ശേരി)

ആകാശം എന്നത് ഒരു ഗോളാകൃതിയിലാണ് നമ്മള്‍ കാണുന്നത്. ഈ ഗോളാകൃതിയിലുള്ള ആകാശത്ത് അനേകം പ്രകാശ വര്‍ഷങ്ങള്‍ ദൂരത്ത് സ്ഥിതി ചെയ്യുന്ന ഒരുപാട് നക്ഷത്രങ്ങളെയും നക്ഷത്ര കൂട്ടങ്ങളെയും നമ്മുക്ക് കാണാവുന്നതാണ്.

നമ്മളില്‍ നിന്ന് ഒരുപാട് ദൂരെ ആയത് കൊണ്ട് തന്നെ ആ നക്ഷത്രങ്ങളെല്ലാം നമ്മെ സംബന്ധിച്ച് ഒരേ സ്ഥാനത്ത് നില്‍ക്കുന്നതായേ അനുഭവപ്പെടു. ഇന്ന് മനുഷ്യ രാശി കാണുന്നതില്‍ വെച്ച് മാറ്റമില്ലാതെ നിലനില്‍ക്കുന്ന വസ്തുക്കളാണ് ഇത്തരം നക്ഷത്രങ്ങള്‍. ഈ നിശ്ചല വസ്തുകള്‍ക്കിടയിലൂടെ ക്രമമായ ഇടവേളകളില്‍ സഞ്ചരിച്ചു കൊണ്ടിരിക്കുന്ന ആകാശ ഗോളങ്ങളും ഉണ്ട്. അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവ അഥവാ Wanderer എന്ന അര്‍ത്ഥം വരുന്ന ഗ്രീക്ക് വാക്കായ Planetai യില്‍ നിന്നാണ് Planet എന്ന പദം ഉണ്ടായത്. എന്നാല്‍ പണ്ട് ഇങ്ങനെ അലഞ്ഞ് തിരിഞ്ഞിരുന്നവരുടെയെല്ലാം കേന്ദ്രം ഭൂമി ആണെന്നാണ് കരുതിയിരുന്നത് (ഭൗമ കേന്ദ്ര സിദ്ധാന്തം). അത് കൊണ്ട് തന്നെ ഭൂമിക്ക് ചുറ്റും അലഞ്ഞ് തിരിയുന്നവയെല്ലാം അന്ന് ഗ്രഹങ്ങള്‍ എന്ന് വിളിച്ചിരുന്നു. ഇന്ന് അവയെ ക്ലാസ്സിക്കല്‍ പ്ലാനെറ്റ് എന്നാണ് വിളിക്കുന്നത്. ക്ലാസിക്കല്‍ ഗ്രഹങ്ങള്‍ എന്ന് പറയാന്‍ കാരണം ഇന്ന് നമ്മള്‍ സ്കൂളില്‍ പഠിക്കുന്ന 8 ഗ്രഹങ്ങളെയല്ല ജ്യോതിഷികള്‍ അന്ന് ഗ്രഹങ്ങള്‍ എന്ന അര്‍ത്ഥത്തില്‍ വിളിച്ചിരുന്നത്. പണ്ട് കാലത്തെ അറിവ് ഉപയോഗിച്ച് വെറും കണ്ണ് കൊണ്ട് ആകാശത്തില്‍ അലഞ്ഞ് തിരിഞ്ഞ് കാണുന്ന തിളക്കമുള്ള ഗോളങ്ങളെ മുഴുവന്‍ ഗ്രഹങ്ങളായി പരിഗണിച്ചിരുന്നു. അതിന്‍റെ ഫലമായി സുര്യനും ചന്ദ്രനും ഒക്കെ ഗ്രഹ പദവി കിട്ടി. ഗ്രഹങ്ങളെയെല്ലാം കാണുന്നത് സൂര്യന്‍റെ Apparent Orbit അല്ലെങ്കിൽ Ecliptic ന് പരിസരത്തായി 18 ഡിഗ്രി വീതിയിലുള്ള ഒരു Band ലാണ്. ആ Band ആണ് Zodiac അഥവാ രാശിചക്രം. ഈ രാശി ചക്രത്തിന്‍റെ ചിത്ര രൂപം കൊണ്ടാണ് നമ്മള്‍ ജാതകം നോക്കാനും പൊരുത്തം നോക്കാനും ഒക്കെയായി കണിയാന്‍റെ അടുത്തേക്ക് ഓടുന്നത്. ഇതില്‍ നിന്നും ഗ്രഹങ്ങളുടെ സ്ഥാനം മാത്രമേ കൃത്യമായി നേരിട്ട് നോക്കി മനസിലാക്കാന്‍ പറ്റുള്ളൂ. അതിനാല്‍ ആണ് ഇവയെ ഗ്രഹനില എന്നും വിളിക്കുന്നത്. ഈ ഗ്രഹനില നമ്മുക്ക് എന്തിന്‍റെ വേണെങ്കിലും സൃഷ്ടിക്കാം. കുട്ടി ജനിച്ചതിന്‍റെയൊ, വീട് വെച്ചതിന്‍റെയൊ, ജോലി കിട്ടിയതിന്‍റെയൊ….. അങ്ങനെ എന്ത് കാര്യങ്ങള്‍ നടക്കുമ്പോഴും ആകാശത്തെ ഗ്രഹങ്ങള്‍ എല്ലാം ഏതെങ്കിലും ഒരു സ്ഥാനത്ത് നിലയുറപ്പിച്ചിരിക്കും. മാത്രമല്ല ഭൂമിയിലെ പല സ്ഥലങ്ങളില്‍ നിന്നും നോക്കുമ്പോള്‍ ഈ ഗ്രഹങ്ങളുടെ സ്ഥാനം വത്യാസ പെട്ടും കൊണ്ടിരിക്കും. അതിന്‍റെ പ്രകടമായ ഒരു തെളിവാണല്ലോ കേരളത്തില്‍ പകല്‍ ആകുമ്പോള്‍ അമേരിക്കയില്‍ രാത്രി ആകുന്നത്. നമ്മുക്ക് എളുപ്പത്തില്‍ പ്രകടമായ സുര്യന്‍റെ ഈ വത്യാസം പോലെ ബാക്കി എല്ലാ ഗ്രഹങ്ങളും നോക്കുന്ന സ്ഥാനതിനനുസരിച് മാറി കാണപെടും. (നിരീക്ഷിച്ചാല്‍ മനസിലാക്കാവുന്നതെയുള്ളു.) രാശി ചക്രം എഴുതിയാല്‍ അതില്‍ സ്ഥലത്തെയും എന്തിന്‍റെ രാശി ചക്രമാണെന്നും അതില്‍ രേഖ പെടുത്തും. ഇല്ലെങ്കില്‍ പിന്നീട് നോക്കിയാല്‍ അത് എന്തിന്‍റെ ആണെന്നോ എവിടെ നിന്നുള്ളതെന്നോ മനസിലാക്കാന്‍ പറ്റില്ലല്ലോ.

 
ചില അനുബന്ധവിവരങ്ങള്‍ താല്പര്യമെങ്കില്‍ വായിക്കാം ഇല്ലെങ്കില്‍ താഴേക്ക് ഉരുണ്ടു പോയി അവസാന ഭാഗത്തുള്ള ചോദ്യങ്ങളിലേക്ക് ശ്രദ്ധ മാറ്റാം ;  ((ഒരു ചെമ്പ്  പായസം കേടുവന്നതാണോ എന്നറിയാന്‍ അത്  മുഴുവന്‍ കുടിച്ച് നോക്കേണ്ടതുണ്ടോ ? അങ്ങനെ വേണ്ടവര്‍ക്കായി .......  ))
 
ചുവടെ വരച്ച രാശി ചക്രത്തില്‍ പലതരം അക്ഷരങ്ങള്‍ കാണാം. അതില്‍ ചിലത് പരിചയപെടാം. 
 
 

 
(മ)- മന്ദന്‍ - ശനി (Saturn) - ഈ ഗ്രഹം വളരെ പതുക്കെ സഞ്ചരിക്കുന്നത് കൊണ്ടാണ് മന്ദന്‍ എന്ന് വിളിക്കുന്നത്. 29 വര്‍ഷം കൊണ്ടാണ് ശനി ഒരു തവണ കറങ്ങി വീണ്ടും പഴയ സ്ഥാനത്ത്                     
                 തിരിച്ചെത്തുന്നത്. ഭൂമിയില്‍ നിന്നുള്ള ദൂരം = 1.3428 billion KM
 
(ശു) - ശുക്രന്‍ - (Venus) - 225 ദിവസം കൊണ്ടാണ് ശുക്രന്‍റെ ഒരു പരിക്രമണം പൂര്‍ത്തിയാക്കുന്നത്. ഭൂമിയില്‍ നിന്നുള്ള ദൂരം = 78.404 Million KM

(കു) - കുജന്‍ - ചൊവ്വ (Mars) - 687 ദിവസം കൊണ്ട് ഒരുവട്ടം കറങ്ങി വരും. ഭൂമിയില്‍ നിന്നുള്ള ദൂരം = 106.35 Million KM

(ഗു) - ഗുരു - വ്യാഴം (Jupitor) - 12 വര്‍ഷം കൊണ്ട് ഒരു വട്ടം കറങ്ങി തീരും. അതാണ് ഒരു വ്യഴവട്ടകാലം എന്ന് വിളിക്കുന്നത്. ഭൂമിയില്‍ നിന്നുള്ള ദൂരം = 620.25 Million KM

(ച) - ചന്ദ്രന്‍ - (Moon) - 27 ദിവസം കൊണ്ട് കറങ്ങി വീണ്ടും പഴയ സ്ഥാനത്ത് തിരിച്ചെത്തും. കൃഷി ഇല്ലാത്ത സംസ്കാരങ്ങളില്‍ ചന്ദ്രനെ അടിസ്ഥാനമാക്കിയാണ് കലണ്ടര്‍ രൂപികരിച്ചത്. അറബിക് കലണ്ടര്‍ എല്ലാം ഈ കൂട്ടത്തില്‍ വരുന്നവയാണ്. ഇവിടെ ചന്ദ്രനേയും സൂര്യനെയും പരിഗണിച്ചാണ് കലണ്ടര്‍ രൂപികൃതമായത്. 27 ദിവസം കൊണ്ട് കറങ്ങി വരുന്ന ചന്ദ്രന് നമ്മള്‍ ഒരു മാസം അഥവാ Month എന്ന് വിളിച്ചു. Menses എന്നതും ഇവിടെന്നു വരുന്ന വാക്കാണ്‌. മാസത്തിന്‍റെ മൊതലാളി ചന്ദ്രന്‍ ആണ്. ഭൂമിയില്‍ നിന്നുള്ള ദൂരം = 384,400 KM

(ബു) - ബുധന്‍ (Mercury) - 88 ദിവസം കൊണ്ട് ഒരു റൌണ്ട് കറക്കം അവസാനിപ്പിച്ച് പഴയ സ്ഥാനത്ത് തിരിച്ചെത്തും. ഭൂമിയില്‍ നിന്നുള്ള ദൂരം = 122.04 Million KM

(ര) - രവി - സുര്യന്‍ (Sun) - വാസ്തവത്തില്‍ മുകളില്‍ പറഞ്ഞതില്‍ ചന്ദ്രന്‍ ഒഴികെ ബാക്കിയെല്ലാം കറങ്ങുന്നത് സുര്യന് ചുറ്റുമാണല്ലോ. അത് പോലെ ഭൂമിയും സൂര്യനെ ചുറ്റുമ്പോള്‍ ഭൂമിയില്‍ ഇരിക്കുന്ന നമ്മള്‍ക്ക് സുര്യന്‍ നമ്മളെ ചുറ്റുന്ന ഒരു തോന്നല്‍ ഉണ്ടാകുന്നു. അങ്ങനെ ഭൂമി സുര്യനെ ചുറ്റി തീരാന്‍ 365 ദിവസങ്ങളോളം എടുക്കുന്നു. അതിനെയാണ് നമ്മള്‍ ഒരു വര്‍ഷം ആയി കണക്കകുന്നത്. ഭൂമിയില്‍ നിന്നുള്ള ദൂരം = 152.01 Million KM

(ല) - ലഘ്നം - ഉദയ രാശിയാണ് ( കിഴക്കേ വശത്തെ രാശി ) ഇതൊരു ഗ്രഹമല്ല. ഈ ലഘ്നത്തില്‍ രവി അഥവാ സുര്യന്‍ ആണേല്‍ സമയം രാവിലെ ആണ്. ലഘ്നത്തില്‍ നിന്നും സുര്യന്‍ 12 കള്ളികള്‍ അപുറമാണേല്‍ സന്ധ്യ ആയ സമയം എന്നിങ്ങനെ കണക്കാകാം.
 
 
പഴയ ഒരു സന്ദര്‍ഭത്തെ ഒരു ക്ലോക്കിലെ സെക്കന്റ്‌ സൂചി മിനുട്ട് സൂചി മണിക്കൂര്‍ സൂചി ചേര്‍ത്ത് നമ്മള്‍ കൃത്യമായി സമയം കണ്ടെത്തുന്ന പോലെ മുകളില്‍ പറഞ്ഞ ആകാശ ഗോളങ്ങളെ കൊണ്ട് മാത്രം അര മണിക്കൂര്‍ സമയ വ്യത്യാസതിനിടയില്‍ കൃത്യമായി കാലപഴക്കം പറയാം. ഇതാണ് ഗ്രഹനിലയിലെ അത്ഭുതം ! ബാക്കിയെല്ലാം അന്ധവിശ്വസത്തിന്‍റെ കുത്തിതിരുപ്പുകള്‍ മാത്രം. Quartz Crystal വാച്ചും International Standard Time ഒക്കെയുള്ള ഈ കാലത്ത് നമ്മുക്ക് ഇങ്ങനെ ഒരു സമയ ഗണന അവിശ്യമുണ്ടോ ?

പഴമയുടെ പൈതൃകം കാക്കുന്ന മേല്‍കൂര താങ്ങികളോട്;
ഈ രാശിചക്രം 12 ഭാഗങ്ങളാക്കി തരം തിരിച്ചിരിക്കുന്നത് ചില നക്ഷത്ര കൂട്ടങ്ങളെ അടിസ്ഥാനപെടുത്തിയാണ്. 6 എണ്ണം ഭൂമിക്ക് അപ്പുറമുള്ള കാണാത്ത അദൃശ്യ രാശികളും, നമ്മുക്ക് ആകാശത്ത് കാണുന്ന 6 ദൃശ്യ രാശികളുമാണുള്ളത.അവയാണ് താഴെ പറയുന്നത്.
  

 
 
സുര്യന്‍ ഏത് രാശിയില്‍ നില്‍ക്കുന്നോ അതാണ് ആ മാസം.
27 ജന്മ നക്ഷത്രങ്ങള്‍ കിടക്കുന്നതും ഇതേ ബാന്‍ഡിലാണ്. ഇതില്‍ ചന്ദ്രനോടൊപ്പം നില്‍ക്കുന്ന നക്ഷത്ര കൂട്ടമാണ്‌ ജന്മ നക്ഷത്രം തീരുമാനിക്കുന്നത്. 28 ദിവസം കൊണ്ട് ചന്ദ്രന്‍ ഒരു CIRCLE പൂര്‍ത്തിയാക്കും. അതാണ്‌ ഒരു ചാന്ദ്ര മാസം.

പമ്പരം കറങ്ങുന്ന പോലെ കറങ്ങുന്ന ഭൂമിക്ക് ഒരു സങ്കല്‍പ്പിക അച്ചുതണ്ട് ഉണ്ട്. ഈ അച്ചുതണ്ടിന് ചെറിയ ഒരു വത്യാസം വരും. ഇതിനെയാണ് പുരസരണം അഥവാ PRECESION എന്ന് വിളിക്കുന്നത്.  2600 വര്‍ഷം കൊണ്ടാണ് ഇതില്‍ വത്യാസം വരുന്നത്.  ഈ അച്ചുതണ്ടിനെ അടിസ്ഥാനമാക്കിയാണ് ഭൂമിയില്‍ നിന്നും POLE STAR നെ തീരുമാനിക്കുന്നത്. ഇന്ന് POLE STAR എന്ന് നമ്മള്‍ വിളിക്കുന്നത്  POLARIS എന്ന നക്ഷത്രത്തെയാണ്. POLARIS STAR  എന്നത്  URSA MINOR എന്ന നക്ഷത്ര സമൂഹത്തില്‍ വരുന്ന നക്ഷത്രമാണ്. 1000 വര്‍ഷം മുന്‍പ് POLE STAR എന്നത്  Dubhe ആയിരുന്നു. (URSA MAJOR എന്ന നക്ഷത്ര സമൂഹത്തില്‍ നിന്നും).  ഇനി 2000 വര്‍ഷത്തിനു ശേഷം VEGA നക്ഷത്രമാകും. (LYRA എന്ന നക്ഷത്ര സമൂഹത്തില്‍ നിന്നും). 
ഇന്ന് ഒരു കലണ്ടര്‍ നോക്കി പറയുന്ന Date Of Birth വെച്ച് ഉണ്ടാക്കുന്ന ഗ്രഹനില പഴയ ഒരു പുസ്തകം അടിസ്ഥാനപ്പെടുത്തിയാകും (പുതിതാണെങ്കിലും കുഴപ്പമില്ല) പക്ഷേ വലിയ കാലയളവിലണെങ്കിലും  ഈ മാറി കൊണ്ടിരിക്കുന്ന POLE STAR കാരണം പഴയ രാശി പണിക്കരു പറഞ്ഞത് തന്നെയാണെന്ന് വിശ്വസിച്ച് തിരിച്ച്  പോരുകയെ നിവര്‍ത്തിയുള്ളു. ഈ മാറ്റങ്ങള്‍ വറുത്തത എളുപ്പത്തില്‍ തിരിച്ചറിയാം. കലണ്ടര്‍ എടുത്ത് ഈ വര്‍ഷത്തെ വിഷു നോക്കു. അത് മിക്കവാറും ഏപ്രില്‍ 14 അല്ലെങ്കില്‍ 15 ആയിരിക്കും. എന്താണ് വിഷു? Equinox അഥവാ വിഷുവം എന്നറിയപ്പെടുന്ന ആ ദിവസം പകലും രാത്രിയും തുല്ല്യമായിരിക്കും. അതൊക്കെ ഇപ്പോള്‍ മാര്‍ച്ച്‌ 20 അല്ലെങ്കില്‍ 21 തിയതിയില്‍ നടന്നു പോകും. ആ സമയത്ത് കണികൊന്ന എല്ലാം പൂത്തു നില്‍ക്കുന്നത് കാണുമ്പോള്‍ ഇങ്ങനെ പ്രാവും,  
“വിഷുനു മുന്നേ എല്ലാം പൂത്തു കൊഴിഞ്ഞു വീണോളും!” 

 
കൂട്ടത്തില്‍ കാലാവസ്ഥ വ്യതിയാനം എന്നും  ആഗോളതാപനം  എന്നൊക്കെ വരും….                                 
കലണ്ടര്‍ നോക്കി കൃഷി ചെയ്യുന്ന കാലത്ത്  തിരുന്നാവായ മാമാങ്കം പോലുള്ള പരിപാടികളില്‍ ഇത്തരം പിശകുകള്‍ തിരുത്തിയിരുന്നു. ഇന്ന് കൃഷിയില്ലതോണ്ട് കലണ്ടറില്‍ പിശക് വരുന്നതിലും കൊഴപല്ല്യാല്ലോ. വിഷുനു കൈനീട്ടം വാങ്ങാനും അവധി ആഘോഷിക്കാനും  മാര്‍ച്ച്‌ ആയാലും ഏപ്രില്‍ ആയാലും എന്താ കൊഴപ്പം !!! 
 
ബാക്കി വരുന്ന ചോദ്യങ്ങള്‍ 

കലണ്ടറും ക്ലോക്കും ഒന്നുമില്ലാത്ത കാലത്ത് കാലപഴക്കം പറയാന്‍ ഉപയോഗിച്ചിരുന്ന ഗ്രഹനില ഇന്ന് പൊരുത്തം നോക്കാനും ഭാവി പ്രവചിക്കാനും ആണ് വ്യാപകമായി ഉപയോഗിക്കുന്നത്. എങ്ങനെയണ് ഇത് സാധ്യമാകുന്നത് ?

ഒരു കുട്ടിയുടെ ജനനത്തിലും ഭാവിയിലും രണ്ട്പേര്‍ തമ്മിലുള്ള പൊരുത്തതിലും എങ്ങനെയാണ് പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള ശരിക്കും ഗ്രഹങ്ങള്‍ പോലും അല്ലാത്ത ആ “ഗ്രഹങ്ങള്‍ക്ക്‌” സ്വാധീനം ചെലുത്താന്‍ പറ്റുന്നത് ?

ജനിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പേ അമ്മയുടെ ഉദരത്തില്‍ വളരുന്ന കുഞ്ഞിനെ സ്വധീനിക്കാത്ത ശക്തിയാണ് എങ്ങനെയാണ്  ഗര്‍ഭ പാത്രത്തില്‍ നിന്നും പുറത്തിറങ്ങുന്ന നിമിഷം ഉണ്ടാകുന്നത് ???

ദൂരങ്ങള്‍ ഇതിലെ സ്വാധീനത്തെ ഒന്നും ബാധിക്കില്ലേ ???? ഉണ്ടെങ്കില്‍ എന്തുകൊണ്ട് ചൊവ്വ ദോഷം പറയുമ്പോഴും ശനിദശ പറയുമ്പോഴും ഒന്നും ആസ്ട്രോണമിക്കല്‍ യൂണിറ്റോ പാര്‍സെകോ പ്രകാശ വര്‍ഷമോ ഇടം പിടിക്കുന്നില്ല (ഇനി ഞാന്‍ കേള്‍ക്കാഞ്ഞിട്ടാണോ?) 

ഇനി ദൂരങ്ങള്‍ക്ക് സ്ഥാനമില്ലെങ്കില്‍ പിന്നെന്തു കൊണ്ട് യുറാനസിനും നെപ്ട്യുണിനും പ്ലൂട്ടോക്കും ആല്‍ഫാ സെഞ്ചുറിക്കൊന്നും ഇവിടെ സീറ്റ്‌ കിട്ടാതെ പോയി ?

ചോദ്യങ്ങളെ നേരിടാത്തതും തെറ്റുകളെ ഒഴിവാക്കാത്തതും കൊണ്ടാണ് ‌ ജ്യോതിഷത്തില്‍  ശാസ്ത്രം കലങ്ങാതെ ജ്യോതിഷമായി നില്‍ക്കുന്നത്. ഇതൊക്കെയാണെങ്കിലും ഇനിയും ഒരു സംശയത്തിന്‍റെ ചെറിയ ഒരു  ആനുകുല്യം ഇല്ലേ ?  ചില പണിക്കരു  പറയുന്നതൊക്കെ ഏതാണ്ട്  ശരിയായി വരാറില്ലേ?? 

ഉത്തരം ;-  ഉണ്ട് എന്ന് തന്നെയാണ് അതിനും  ചില കാരണങ്ങളുണ്ട്. മനുഷ്യന്‍റെ ചില മാനസിക പാളിച്ചകള്‍. Murphy's Law യും  Barnum Statements ഉം ഒക്കെ. 

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter