മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

ഓരോ മതവും ഉണ്ടായത് അതുണ്ടായ കാലഘട്ടത്തിലെ സാമൂഹിക പ്രശ്നങ്ങളിൽ നിന്നുമാണ്. അതിനോടടുത്ത നൂറ്റാണ്ടുകളിൽ

ഏറെക്കുറെ സാമൂഹികമായ മാറ്റങ്ങൾ അതാതു മതങ്ങൾ ഉണ്ടാക്കുകയും ചെയ്തു. എല്ലാ മതങ്ങളുടെയും ആത്യന്തിക ലക്‌ഷ്യം ഇപ്പോഴും മനുഷ്യ നന്മയാണ്. മതങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്നാൽ ഇത് വെളിവാകും. എല്ലാ മതങ്ങളും മറ്റു സംവിധാനങ്ങൾ പോലെ സമ്പത്തിനായും പദവിക്കായും വളച്ചൊടിക്കപ്പെട്ടിട്ടുണ്ട്. മതങ്ങളെ വിശദീകരിക്കുന്നവർ അവർക്കിഷ്ടമുള്ളതുപോലെ പറഞ്ഞു വഷളാക്കിയിട്ടുമുണ്ട്.  ഭീകരത പോലുള്ള കടുത്ത പ്രശ്നങ്ങൾ ഒഴിവാക്കാനായി മതങ്ങളെ നിരാകരിക്കുക എന്നതിനെക്കാൾ മത സമന്വയമാണ് കാലഘട്ടത്തിനാവശ്യം. എല്ലാ മതങ്ങളുടെയും അന്തർധാര ഒന്നാണെന്നു കുട്ടികളെ മനസ്സിലാക്കിക്കാനുള്ള പാഠപദ്ധതികളാണ് ആവശ്യം.

ആധ്യാത്മികതയും മതവും രണ്ടാണെന്ന് പല മതവിശ്വാസികളും തിരിച്ചറിയുന്നില്ല. ആധ്യാത്മികത ഒരു വ്യക്തിയെ താൻ ആരാണെന്നു കണ്ടെത്തുന്നതിനു സഹായിക്കുന്നു. അതിനു മതം ഒരു മാർഗ്ഗദർശി ആയി പ്രവർത്തിക്കാം. മതമില്ലെങ്കിലും ഈ അന്വേഷണം പൂർത്തിയാക്കാം. എന്നാൽ മതം എന്നത് ഒരു പ്രസ്ഥാനമോ സ്ഥാപനമോ ആണ്. എല്ലാ സ്ഥാപനങ്ങളുടെയും ഏറ്റവും പ്രധാന ലക്ഷ്യം, അതു നാളെയും  ഉണ്ടായിരിക്കുക എന്നുള്ളതാണ്. അപ്പോൾ ആ ലക്ഷ്യപ്രാപ്തിക്കു വേണ്ടി മതങ്ങൾ  എന്തും ചെയ്യും. അതിനു വേണ്ടി മനുഷ്യരെ മതം മറ്റും, മനുഷ്യരെ നുണ പറഞ്ഞു പറ്റിക്കും, ഇല്ലാത്ത കാര്യങ്ങൾ വാഗ്‌ദാനമായി നൽകും, മനുഷ്യരെ കൊല്ലുക പോലും ചെയ്യും. ആസൂത്രിത നരഹത്യ ചെയ്യാത്ത ഒരു മതം പോലും ഈ ഭൂമുഖത്തില്ല എന്നതാണ് സത്യം.

മതസ്ഥാപനങ്ങൾ നേരിട്ടു നടത്തുന്ന മതപഠനം കുട്ടികൾക്ക് തിരിച്ചറിവുണ്ടാകുന്ന പ്രായം വരെ എങ്കിലും ജനാധിപത്യ രാജ്യങ്ങളിൽ നിരോധിക്കേണ്ടതാണ്. 

കൂടുതൽ വായനയ്ക്ക്

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter