മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

 

നിഷ്പക്ഷമായ പൊതു ഇടങ്ങൾ സമൂഹത്തിൽ ആവശ്യമാണോ? 

എല്ലാവരുടെയും ശരികൾ എന്നൊരു ശരി ഇല്ല. ഒരു വ്യക്തിയുടെ ശരി അപൂർവ്വമായെങ്കിലും മാറുകയും ചെയ്യാം. അപ്പോൾ ശരി എന്നത് വെറും ആപേക്ഷികമായ ഒരു അവസ്ഥ മാത്രമാണ്.

ഓരോ ശരിയും ആർക്കെങ്കിലും പ്രയോജനം ചെയ്യുന്നുണ്ടാവാം. അതുപോലെ ചിലപ്പോൾ ദോഷങ്ങളും. അങ്ങിനെ വരുമ്പോൾ ശരി എന്നതു ഒരാൾ തിരഞ്ഞെടുത്ത ഒരറിവു മാത്രമാണ്. ആ അറിവിലൂടെ അയാൾ മുന്നോട്ടു പോകാൻ തീരുമാനിക്കുന്നു, അത്ര മാത്രം.  അപ്പോൾ ശരി എന്നത് ഒരു വ്യക്തിക്കു ലഭിക്കുന്ന അറിവിനെ മാത്രം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു എന്നത് സുവ്യക്തമാണ്. 

ഇനിയും സമൂഹത്തെ നോക്കാം. സമൂഹം മതത്തിന്റെയും, രാഷ്ട്രീയത്തിന്റെയും, വർണ്ണ-ജാതി-കളുടെയും, സമ്പത്തിന്റെയും, തൊഴിലിന്റെയും  ഒക്കെ അടിസ്ഥാനത്തിൽ വ്യക്തമായും, ചിലപ്പോൾ അവ്യക്തമായും വിഭജിക്കപ്പെട്ടിരിക്കുന്നു. ആളുകൾ ഒന്നിക്കുന്നത് ശ്രദ്ധിക്കു. സംഘങ്ങൾ ആകുന്നതു ശ്രദ്ധിക്കു. എന്തിന് സൗഹൃദങ്ങൾ ഉണ്ടാകുന്നതു ശ്രദ്ധിക്കു. ആരും എല്ലാവരുടെയും സംഘങ്ങളിൽ കൂടുന്നില്ല, സംവദിക്കുന്നില്ല, അതുകൊണ്ടു എല്ലാം പരിമിതമായെങ്കിലും ആരും അറിയുന്നില്ല. ബൈബിൾ തൊട്ടു നോക്കാത്ത ഹിന്ദുവും, ഖുറാൻ  വായിക്കാത്ത ക്രിസ്ത്യാനിയും, സോഷ്യലിസം എന്നുകേട്ടാൽ തിരിഞ്ഞു നോക്കാത്ത ക്യാപിറ്റലിസ്റ്റും ഒക്കെ നമ്മുടെ സമൂഹത്തിലുണ്ട്. വിശ്വാസികൾ പോകുന്നത് മിക്കാവാറും വിശ്വാസികളുടെ സംഘത്തിലേക്കു മാത്രമാണ്. നിരീശ്വര വാദികളുടെ ഒരു സമ്മേളനത്തിൽ അവർ പങ്കെടുക്കാനുള്ള സാധ്യത വളരെ കുറവാണ്. എന്നാൽ നിഷ്പക്ഷമായ ഒരിടം ഉണ്ടെങ്കിൽ വ്യത്യസ്തങ്ങളായ ശരികളിൽ വിശ്വസിക്കുന്നവർ  പങ്കെടുക്കാനുള്ള സാധ്യത കൂടുതലാണ്. നിഷ്പക്ഷമായ ഇടങ്ങളിൽ ആർക്കും ഞെരുക്കം അനുഭവിക്കാതെ ഇരിക്കാം. ശ്വാസം മുട്ടാതെ കുറച്ചു നേരം ചെലവിടാം,  അറിവു പകരാം, അറിവു സ്വീകരിക്കാം. ഇത്തരം ഒരു വിനിമയത്തിലൂടെ മാത്രമേ പക്വമായ ഒരു തിരഞ്ഞെടുപ്പു സാധ്യമാവുകയുള്ളു; സമൂഹത്തിനു സ്ഥിരമായ പുരോഗമനം ഉണ്ടാവുകയുള്ളു. 

സമൂഹത്തിനു അറിവു പകരുന്ന ഇടങ്ങൾ ഇനി പരിശോധിക്കാം. നിഷ്പക്ഷവും സ്വതന്ത്രവും ആയ ഒരു ബഹുജനമാധ്യമം പോലും ഉദാഹരണമായി കാട്ടിത്തരാൻ എന്റെപക്കൽ ഇല്ല. പക്ഷപാതി ആയ ഒരു പത്രത്തിൽ നന്മയുടെ അറിവുണ്ടാകാം. എന്നാൽ ആ പത്രം ചിലപ്പോളെങ്കിലും പക്ഷപാതപരമായ നിലപാടെടുക്കുന്നതുകൊണ്ട് മൊത്തമായി പലരും അതിനെ ഒഴിവാക്കുന്നു. തദ്വാരാ അത് എത്തേണ്ട വ്യക്തികളിൽ എത്തുന്നില്ല. അതുകൊണ്ടു സമൂഹം ദിനംപ്രതി  മെച്ചമാകണമെങ്കിൽ ഓസോൺ പാളി  സംരക്ഷിക്കുന്നതുപോലെ നിഷ്പക്ഷമായ പൊതു ഇടങ്ങൾ സംരക്ഷിക്കേണ്ടതാണ്. അതിൽ നിറം കലർത്താതിരിക്കേണ്ടത്, നിറമുള്ള ഓരോ സംഘത്തിന്റെയും ആവശ്യമാണ്. എങ്കിൽ മാത്രമേ അവരുടെ ശരികൾ അതിൽ വിശ്വസിക്കാത്തവർ ശ്രദ്ധിക്കുകയൊള്ളു.  

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter