മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

ഓര്‍മ്മതന്‍ മധുചഷകമിതാ
ഓര്‍മ്മയില്‍ ജലകണികയിതാ
നിന്നിലേ വാഴ്വൊന്നിതില്‍  ചായും
എന്നിലേ മോഹാനുരാഗമിതാ
അഴല്‍പ്പൂക്കള്‍ വിടരുന്ന 
പുല്‍മേട്ടിലേക്കൊരു


പഥികന്റെ ഏകാന്ത യാത്രയിതാ
പെയ്തൊഴിയാത്തൊരാ 
രാമഴയൊന്നായി മണ്ണിനേ ചുംബിക്കും
വിഷാദസുന്ദര നിമിഷമിതാ
അലയൊഴിയാത്തൊരാ
ആഴിയിലെന്നപോലൊരു-
നാളും നിലയ്ക്കാത്ത
മധുരമാം നൊമ്പര ഗാനമിതാ
നിശാഗന്ധി പൂക്കുന്ന
ഗന്ധര്‍വ്വയാമങ്ങള്‍ 
മനസ്സിന്‍ മുറിപ്പാടില്‍ 
നുള്ളി നോവിക്കുന്നിതാ
ഓര്‍മ്മതന്‍ മധുചഷകമിതാ
ഓര്‍മ്മയില്‍ ജലകണികയിതാ
നിന്നിലേ വാഴ്വൊന്നിതില്‍ ചായും
എന്നിലേ മോഹാനുരാഗമിതാ.

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter