മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

 

(Remya Ratheesh)

അനാഥമാം എൻ സ്നേഹം
അഴകിൻ മധുവോടെ നിനക്കു നൽകി.
നീ യാത്ര ചോദിക്കും നേരം
ആ മൺചെരാതും പൊലിഞ്ഞു.


വിടപറയുമ്പോൾ ഇനിയും കാണുമോ -
യെന്നൊരാ ചോദ്യത്തിന് ഉത്തരമില്ലാതെ!
ഈറൻ മിഴി തുടച്ചു ഞാൻ നിന്നു.
ശിശിരവും, ഗ്രീഷ്മവും, ഹേമന്തവും,
ശരത്ക്കാലവും വഴിമാറിയിതിലേ കടന്നു പോയ്.
ഗ്രീഷ്മത്തിൽ പൂത്തൊരാ - കണിക്കൊന്നതൻ ചോട്ടിൽ,
ശ്യാമ രാധയായ് വീണ്ടും ഞാനലിഞ്ഞു.
ഇരവിന്റെ ശയ്യയിൽ കിനാവിന്റെ തേരേറി
അഴലിനെ വാരി പുതച്ചുറങ്ങവേ...
മോഹത്തിൻ കിളിക്കൂട്ടിൽ,
വർണ്ണ പ്രഭയുമായി സ്മൃതി തരംഗം നൃത്തമാടി.
സീമന്തരേഖയിൽ നീ തൊടുവിച്ച കുങ്കുമത്തിൻ രേണുക്കൾ
അശ്രു- കണമായി ഒഴുകി പരക്കുന്നതറിയാതെ...
ഒരു നാൾ നീ ചുംബിച്ച കപോലത്തിൽ,
ഓർമ്മതൻ തെന്നലായ് വിരലോടിക്കവെ...
നീ തിരിയിട്ട സ്നേഹ ചെരാതിൽ
എരിയുന്ന തിരിയായ് പുകയുന്നിതാ...
എങ്കിലും പ്രീയനെ കാത്തിരിക്കാം മൗനമായ്
ഞാൻ ഇനിയൊരു സമാഗമത്തിനായ്... നോമ്പു നോറ്റിരിക്കാം.

കൂടുതൽ വായനയ്ക്ക്

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter