നോവൽ
മഹേഷും ദക്ഷയും 33
ഭാഗം 33
പതിവുപോലെ ക്ലാസ്സിലേക്ക് എന്നുപറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ദക്ഷ ഗംഗയെ കൂട്ടി ഉമയെ കാണാൻ പുറപ്പെട്ടു... രാധിക മിസ്സ് എല്ലാത്തിനും ചുക്കാൻ പിടിച്ചിട്ടുണ്ട്, ഇൻസ്റ്റിറ്റ്യൂട്ടിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ അപ്പോൾ സിഗ്നൽ കിട്ടും... പറഞ്ഞപോലെ ഗംഗ വഴിയിൽ കാത്തിനിൽപ്പുണ്ട്, യൂണിഫോമിന് പുറത്തേക്ക് അവൾ കൊടുത്ത കറുത്ത ജാക്കറ്റ് വലിച്ചുകയറ്റി ഹെൽമറ്റും വച്ചപ്പോൾ ആളെ തിരിച്ചറയാനെ കഴിയുന്നില്ല.