മൊഴിയുടെ  വരിക്കാരാവുക.
രചനകൾ പൂർണ്ണമായി വായിക്കുക!.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

(Bindu Dinesh)

മഴ... മഴ... കേട്ടുകേട്ട് മടുക്കുന്നു...

ഒരു കണ്ണീരും എനിക്കിഷ്ടമല്ല
അത്
ആകാശത്തിന്റെതായാലും......

മഴയെ സഹിക്കാനാവില്ലെനിക്ക്
അത് കനം തൂങ്ങിയ
ഒരു മുഖത്തിന്റെ 
ഓര്‍മ്മ തരുന്നു
നനഞ്ഞൊട്ടിയ മിഴിപ്പീലികളുടെ...,,, 

മഴയില്‍ 
ഒരു കാല്പനികതയും
ഞാന്‍ കാണുന്നില്ല
വലിയതെങ്കിലും

തീരെ നനുത്ത ഒരു ഹൃദയം
അഷ്ടദിക്കിലേക്കും
വേദനയോടെ പടര്‍ന്ന് പടര്‍ന്ന്
അലറിക്കരയുന്നത് മാത്രം
അനുഭവപ്പെടുന്നു.... 

മഴയെ
എനിക്കിഷ്ടമല്ല
ആ കണ്ണീരുകുടിച്ച് കൊഴുക്കാന്‍ മാത്രം
നിര്‍ദയമായ
ഒരു ഊര്‍വരതയുമെന്നിലില്ല

ഉണങ്ങിയമരാന്‍
സദാ
സന്നദ്ധയുമാണ് ഞാന്‍...

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter