മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE

Mozhi Rewards Club

Mozhi Rewards Club
ശ്രേഷ്ഠ രചന: Rs.250
മികച്ച രചന: Rs.100

 സൂര്യനുദിക്കും പറവകൾ പറക്കും 
പകലുമായുമവ കൂടണയും  
സംഗീതംപോൽ അന്യന്റെ വാക്കുകൾ ആസ്വദ്യമാകുന്നതവകൾക്കുമാത്രമാവില്ലേ ? 
വിവാദങ്ങളിൽ വിഷാദമല്ലാതെന്തുണ്ട് ?

വിധിയിൽ വിശ്വസിക്കുന്നവർ
വിവരദോഷികൾ യുദ്ധങ്ങൾ വിധിയാണോ ? വിതച്ചതാണോ ?
ചൈനയിൽ നിന്ന് വരുന്നതൊക്കെയും 
വേഗത്തിലുപയോഗ
ശൂന്യമാകുന്നതെന്തേ ?
ദേശീയത ,ദേശഭക്തി ,ദേശസ്നേഹി
ഒരുദിവസം എത്രതവണ ഉരവിട്ടാലാണ് രാജ്യത്ത് തങ്ങാനാവുക ?
ദേശീയഗാനം ചൊല്ലുമ്പോൾ 
ചെവി കേൾക്കാത്തോനെന്തിന് 
എണീറ്റ് നിൽക്കണം ? ജനാധിപത്യത്തിന്റെ കോമഡി ഷോകളാണ് എവിടെയും .
ലോ അക്കാദമിയിൽ നിയമം പഠിപ്പിക്കുന്നതേ 
നിയമവിരുദ്ധമായിട്ടാത്രേ .
നിരാഹാരം കിടന്നവന്റെ പ്രാർത്ഥന ഭഗവാൻകേട്ടു 'തങ്ങളായി ' പ്രത്യക്ഷപ്പെട്ടു  ബർക്കത്ത് കയ്യിലാക്കികൊടുത്തു കരകയറ്റി . കൊടപ്പനക്കൽ നിന്ന് കുമ്മനത്തേക്ക് അത്ര  ദൂരമില്ല .
അതറിയാത്തവരാണ്  'അപ്പാവികൾ 'അധികവും .
വെള്ളത്തിൽ തുപ്പി കാശുവാങ്ങുന്ന വലിയ കന്തൂറയിട്ട മൊയ്‌ലാര് 
പടിഞ്ഞാട്ടു നീങ്ങിയിട്ടുണ്ട് മുടിയും മുച്ചീട്ടുമായ് ഇനിയും പ്രതീക്ഷിക്കാം ബേക്കടാ ബെയ്  ഒന്ന് ബെച്ചാ രണ്ട് 
ഗോദ്രയിലെ അഗ്നിയെ കൊളുത്തിയതാരാണ് ? 
വെമുലയുടെ ജീവൻ വൃഥാലാവരുത് ?
ജിഷ്ണുവിന്റേത് ജീർണ്ണിച്ചും പോവരുത് ?
പശുവിന്റെ തോലുരിയുന്നവൻ 
ഫാഷിസത്തിന്റെ തോലുരിയാനിറങ്ങിയാൽ നാമവരുടെ  തോളോടുതോൾ ചേരണം 
എന്റെ നിളയെന്തേയിങ്ങനെ നിശ്ചലമായത് ?
 അവളുടെ വയറ്റിലും ശൂലംകയറ്റിയല്ലേ? 
നാട്ടിലുള്ളവർ കൊഴുത്തിരിക്കുമ്പോൾ
കാട്ടിലുള്ളവർ ഉണങ്ങിയിരിക്കുന്നതെന്തേ ? 
ഇനി നിങ്ങൾ പറയണം ...ട്രംപ് ഒരു ഡ്രാജടിയാണോ ? ...ഞാനെന്തെഴുതിയാലും ഇങ്ങനെയൊക്കെവരൂ രക്തം അത്രക്ക് ദുഷിച്ചുപോയി

നോവലുകൾ

 malayalam novels
READ

ശ്രേഷ്ഠ രചനകൾ

Subscribe Newsletter