ഫെയ്സ് ബുക്കിൽ സുഹൃത്തുക്കളിലാരോ ഷെയർ ചെയ്തതിലൂടെയായിരുന്നു ഞാനാദ്യമായി മൊഴിയെ കുറിച്ച് അറിയുന്നത്. എഴുത്തുകാർക്ക് പ്രതിഫലം എന്ന വാക്കുകളാണ് എന്നെ മൊഴിയിലേക്ക് ആകർഷിച്ചതെന്ന് വേണമെങ്കിൽ പറയാം.

ഓൺലൈനിലോ, നോട്ട് ബുക്കിലോ ഇത്തിരി കുത്തി കുറിക്കുമെങ്കിലും ആ സൃഷ്ടികൾക്കൊക്കെ ഒരു തുക ലഭിക്കുക എന്നത് ചെറിയ കാര്യമല്ല. തുകയെക്കാളും എനിക്ക് ഗുണമായത് എഴുത്തിൽ ഒരു എഴുത്തുകാരൻ, എഴുത്തുകാരി അറിഞ്ഞിരിക്കേണ്ട കുറച്ചേറെ അടിസ്ഥാനമാനദണ്ഡങ്ങൾ ഉണ്ട്. അതൊക്കെ മനസ്സിക്കാൻ സാധിച്ചത് മൊഴിയിൽ നിന്നാണ്. ഒരു ഗുരുവിനെ പോലെ തെറ്റുകൾ ചൂണ്ടിക്കാട്ടി ഇപ്പൊഴും എനിക്കൊപ്പം ഉള്ള മൊഴിയോട് അകമഴിഞ്ഞ കടപ്പാടാണുള്ളത്. മാത്രമല്ല ഉള്ളടക്കത്തിന് അനുയോജ്യമായ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്താൻ മൊഴിക്ക് സാധിക്കുന്നുണ്ട്. ഇതുപോലെ തന്നെ മൊഴിയെ മുന്നോട്ട് നയിക്കാൻ, അണിയറ പ്രവർത്തകർക്ക് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

നന്ദി
രമ്യ രതീഷ്

നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക.