കഥാസംഗ്രഹം: സമൂഹനന്മയ്ക്കായി ജീവിതം ഉഴിഞ്ഞുവച്ച ഒരു ചെറുപ്പക്കാരനാണ് ദേവപ്രസാദ്. അയാളുടെ ജീവിതത്തിൽ ചില അപ്രതീക്ഷിത സംഭവങ്ങൾ ഉണ്ടാകുന്നു. അവ അയാളുടെ ജീവിതത്തെ മാറ്റി മറിക്കുകയും മനോനിലയുടെ താളം തെറ്റിക്കുകയും ചെയ്യുന്നു.
അതിൻറെ ഫലമായി ഓർമ്മയിൽ നിന്ന് ഭൂതകാലം മാഞ്ഞ് അയാൾ ഒരു പുതിയ വ്യക്തിയായി മാറുന്നു. അങ്ങനെ ഈ കഥയുടെ ആദ്യപകുതിയിലും രണ്ടാം പകുതിയിലും ഒരു മനുഷ്യൻ തന്നെ രണ്ടു വ്യക്തിത്വങ്ങൾ ആയി മാറുന്നതാണ് നാം കാണുന്നത്. കഥ നടക്കുന്നതും രണ്ടു വ്യത്യസ്ത ഭൂപ്രദേശങ്ങളിൽ ആണ്. ആദ്യപകുതിയിൽ സാധാരണഗതിയിൽ മുന്നേറുന്ന കഥ രണ്ടാം പകുതിയിൽ ദേവപ്രസാദിൻ്റെ അപരവ്യക്തിത്വത്തിൻ്റെ വരവോടെ വ്യത്യസ്തത കൊണ്ടും പുതുമ കൊണ്ടും ശ്രദ്ധേയമാകുന്നു. 2000- 2005 കാലഘട്ടത്തിൽ നടക്കുന്ന ഈ കഥയുടെ ഒന്നാം പകുതിയും രണ്ടാം പകുതിയും ഫ്ലാഷ് ബാക്കിലൂടെ മാറിമാറി വായനക്കാർക്ക് മുമ്പിൽ തെളിയുകയാണ്. മാത്രമല്ല 20 അദ്ധ്യായങ്ങളുള്ള ഈ സാമൂഹ്യ നോവൽ നർമ്മത്തിൻറ്റെ അകമ്പടിയോടെയാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്.
ഉള്ളടക്കം
1. കാണുമ്പ്രം
2. കാര്യാലയ പ്രവേശം
3. വിജിലൻസ് ഓഫീസർ
4. കറണ്ട് മനുഷ്യൻ
5. കാറ്റാടിക്കുന്ന്
6. സദ്മം
7. അക്ഷനാളി സ്വാമികൾ
8. പാർവ്വതിയും പാക്കരനും
9. നളിനാക്ഷചരിതം
10. ഒരു സൈബർ ക്രൈം
11. ദേവ-പ്രശ്‌നം
12. ഉദ്യോഗപർവ്വം
13. ജോലി തട്ടിപ്പ്
14. എക്‌സിനെ തിരിച്ചറിയുന്നു
15. തേൻപ്ലാവിൻ കൊമ്പത്ത്
16. സൈക്കോ തിയേറ്റർ
17. ജീവിതം ഇരുളുന്നു
18. തിരിച്ചറിവിന്റെ വെളിച്ചം
19. മടക്കം
20. എക്‌സിന്റെ വിലയറിയുന്നു