• MR Points: 0
  • Status: Ready to Claim

ഭാഗം - 1

ഒന്ന് മയങ്ങി യെണീറ്റ് ഹരി കൺതുറക്കുമ്പോൾ കാർ സിറ്റിയും പിന്നിട്ട് ഗ്രാമത്തിൽ എത്തിക്കഴിഞ്ഞിരുന്നു.മുഖത്തെ കണ്ണട ഊരി തുടച്ചിട്ട് വീണ്ടും വെച്ച് അയാൾ ഗ്ലാസിലൂടെ പുറത്തേക്ക് നോക്കി.മനോഹരമായ പ്രകൃതിയെ നോക്കി അയാൾ നെടുവീർപ്പിട്ടു.

ചുണ്ടിൽ അയാളുടെ നാട് കണ്ട ഒരു മന്ദഹാസം വിരിയുകയും ചെയ്തു. അയാളുടെ മനസ്സ് ഓർമ്മകളി ലേക്ക്ഊളിയിട്ടു. കുപ്പിവളകളുടെ കിലുക്കവും പൊട്ടിച്ചിരിക്കുന്ന ഒരു പെണ്ണിന്റെ ശബ്ദവും കാതിൽ വന്നലച്ചു. ഒരിക്കലും തിരികെ വരികയില്ലെന്ന് ആഗ്രഹിച്ചതാണ്. പക്ഷേ ..... വരാതിരിക്കാൻ ഇപ്പോൾ കഴിയില്ലല്ലോ. തന്റെ പ്രാണൻഇവിടെയല്ലേ കഴിയുന്നത്  മരണത്തോട് മല്ലിട്ട്  എരിഞ്ഞു തീർന്നു കൊണ്ടിരിക്കുന്ന തൻ്റെ പ്രിയസഖി മാളു . തൻ്റെ പ്രിയപ്പെട്ട മാളവിക. ഇനിയും അവളുടെ മനസ്സ് തനിക്ക് കണ്ടില്ലെന്ന് നടിക്കാനാവുമോ? പ്രാണനെപ്പോലെ എന്നെ മനസ്സിൽ കൊണ്ടു നടന്നിട്ട് എന്തേ .... ഒരു വാക്കുപോലും അവൾ എന്നോട് മൊഴിഞ്ഞില്ല. ഞാൻ അവൾക്ക് പ്രിയപ്പെട്ടതാണെന്ന്. ഹരിയുടെ മനസ്സ് വേദനയോടെ മന്ത്രിച്ചു കൊണ്ടിരുന്നു. കാർ ഒന്ന് സ്ലോ ആക്കി കാർ ഓടിച്ചു കൊണ്ടിരിക്കുന്ന രഘു ഹരിയെ ഒന്ന് തിരിഞ്ഞു നോക്കി ചോദിച്ചു.

ഹരിയേട്ടാ ...ചായ എന്തെങ്കിലും കുടിക്കണോ ? ദാ... അവിടെ ഒരു പെട്ടിക്കടയുണ്ട് വേണമെങ്കിൽ ഞാൻ മേടിച്ചിട്ട് വരാം. കുറെ നേരമായില്ലേ യാത്ര  വിശക്കുന്നുണ്ടാവും.

ഹാ .....ഹരി ദീർഘനിശ്വാസം വിട്ടു.

എന്നാ എനിക്കൊരു ഗ്ലാസ് ചായ മാത്രം മതി രഘു എന്തുവേണമെങ്കിലും മേടിച്ചു കഴിച്ചോ? ബാഗിൽ നിന്നും കാശ് എടുത്ത്നീട്ടിക്കൊണ്ട് ഹരി പറഞ്ഞു.

കാശ് വേണ്ട  ....ഹരിയേട്ടാ എൻ്റെ കയ്യിൽ ഉണ്ട് രഘു വല്ലായ്മ യോടെ പറഞ്ഞു.

അത് സാരമില്ല നീ ഇത് പിടിക്ക് എന്ന് പറഞ്ഞ് 500 ന്റെ ഒരു നോട്ട് രഘുവിന്റെ കൈവെള്ളയിൽ വച്ചു കൊടുത്തു.രഘു അതും മേടിച്ച് പെട്ടിക്കടയിലേക്ക് കയറി.

ഹരി ചുറ്റും നോക്കി. പാടത്തിന് നടുവിലൂടെയുള്ള റോഡിലാണ്കാർ ഇപ്പോൾ നിൽക്കുന്നത്.ഈ വഴികളിൽ ഒത്തിരി നടന്നിട്ടുണ്ട് ഞാൻ .ഈ പാഠങ്ങളിൽ ചേറിലും മണ്ണിലും ഒരുപാട് ചാടി കളിച്ചു കുയഞ്ഞിട്ടുണ്ട്. പാടത്തെ ചളി മണം മൂക്കിലേക്ക് വന്നതുപോലെ ഹരിക്ക് തോന്നി.പച്ചപരവതാനി വിരിച്ചതുപോലെ ഞാറിൻ കൂട്ടങ്ങളും ,പാറി പറന്നു നടക്കുന്ന വെള്ള കൊക്കുകളെയും അയാൾ കണ്ടു ,എൻറെ മാളവും ഒത്ത് ഈ തോട്ടിൽ എത്രയോ തവണ മുങ്ങി നീരാടിയിട്ടുണ്ട് അയാൾ ഓർത്തു.

അപ്പോഴേക്കും രഘു ചായ വാങ്ങിവെന്ന് ഹരിക്ക് നേരെ നീട്ടി.

ഹരി ചൂട് ചായ വലിച്ചു കുടിച്ചു.

അയ്യോ .....എൻെറ ഈശ്വരന്മാരെ ...അണ്ണാക്ക് പൊള്ളി പോകില്ലേ ഇങ്ങനെ കുടിച്ചാൽ  ഒരിക്കൽ ഇല്ലത്തുനിന്ന് മാളുവിന്റെ കയ്യിൽ നിന്ന് ചായ വാങ്ങി കുടിച്ചപ്പോൾ അവൾ പറഞ്ഞതാണിത്.

രഘു ചായകുടിച്ച ഗ്ലാസ് വാങ്ങി തിരികെ പോയി കാശുംകൊടുത്ത് വന്ന് കാറിൽ കയറി.എന്നാ ഇനി നമുക്ക് പുറപ്പെടാം അയാൾ ഡ്രൈവിംഗ് സീറ്റിലേക്ക് ഇരിന്ന് വണ്ടി സ്റ്റാർട്ട് ചെയ്തു.

തുടരും

No comments