ജിബിനുള്ള കത്തുകൾ
- പ്രിയവ്രതൻ
- ജിബിനുള്ള കത്തുകൾ
- Hits: 119
പ്രിയപ്പെട്ട ജിബിൻ,
വേനൽക്കാലത്തു വറ്റിപ്പോകുന്ന നീരൊഴുക്കുപോലെ നിനക്കുള്ള കത്തുകളുടെ തുടർച്ച വറ്റിപ്പോയി. എന്നോടു ക്ഷമിക്കുക. അവസാനത്തെ കത്തെഴുതിയത് 2017 ജൂലൈ യിൽ ആയിരുന്നു. എന്തൊരു നീണ്ട വരൾച്ച! നിനക്കെഴുതിയിരുന്ന ആ പഴയ കത്തുകളിലൂടെ ഒരാവർത്തി ഇപ്പോൾ ഞാൻ കടന്നുപോയി. വായന കഴിഞ്ഞപ്പോൾ എനിക്കെന്നോടു വല്ലാത്ത ഇഷ്ടം തോന്നി. അങ്ങനെയൊന്നും തോന്നരുതെന്നു പണ്ടു കരുതിയിരുന്നു.
ഇവിടെ ശിശിരം ഹേമന്തത്തിനു വഴിമാറിയിരിക്കുന്നു. എങ്കിലും പിടിച്ചു നില്പിന്റെ പീതപത്രങ്ങൾ, ശക്തമായ കാറ്റിലും വിട്ടുപോകാതെ മരങ്ങളിൽ വികാരവായ്പോടെ തുടരുന്നു. പ്രിയ ശ്യാമ മേഘങ്ങളെ... കൊഴിഞ്ഞു വീഴുന്ന ഇലകൾക്ക് നിങ്ങൾ അന്ത്യോദകം പകരുന്നു. മണ്ണോടുമണ്ണായി മാറുന്ന ജീർണ്ണ പത്രങ്ങൾ, പുതുനാമ്പുകളായി പുനർജ്ജനിക്കുന്നു. എന്തൊരുത്സവമാണീ പ്രകൃതിയൊരുക്കുന്നത്! ഇതൊന്നും കാണാതെ ഞാനും ഓടുകയായിരുന്നു.
ഓട്ടത്തിനിടയിൽ ഞാനൊരു കാഴ്ചയിൽ തറഞ്ഞുനിന്നു. പലചരക്കു കടയുടെ പുറത്തെ ഭിത്തിയിൽ ചാരി, റോഡരുകിലെ നടപ്പാതയിൽ അവർ ഇരിക്കുന്നു. കട്ടിയുള്ള പുതപ്പിനുള്ളിൽ അവരെത്ര സുരക്ഷിതായാണ്? അറിയില്ല. മരം കോച്ചുന്ന തണുപ്പും, ഇലകളെ പറിച്ചെറിയുന്ന കാറ്റും, അനുസരണയില്ലാത്ത മഴയും. എങ്കിലും അവരതൊന്നും അറിയുന്നില്ലെന്നു തോന്നുന്നു. വായനയിലാണവർ! അതെ, ഒരു തടിച്ച പുസ്തകത്തിന്റെ പാതിവഴി അവർ കടന്നിരിക്കുന്നു. മറ്റു യാചകരെപ്പോലെ അവർ ആരോടും ഒന്നും ചോദിക്കുന്നില്ല. നാണയത്തുട്ടുകൾ സ്വീകരിക്കാനായി ഒന്നും തന്നെ മുന്നിൽ വച്ചിട്ടില്ല. കാഴ്ചയിൽ ഒരു പ്രൗഢയായ വയോധിക.
ചില്ലറയോ, ഭക്ഷണമോ നല്കിയാലോ എന്നു ചിന്തിച്ചു. ഒരുപക്ഷെ അവരതു പ്രതീക്ഷിക്കുന്നില്ലെങ്കിലോ എന്നു സംശയിച്ചു. അല്പം മാറിനിന്നുകൊണ്ടു അവരെ വീക്ഷിച്ചു. അതെ, അവർ വായന അനുസ്യൂതം തുടരുന്നു. താളുകൾ മറിയുന്നു. കടയിൽ നിന്നും ഇറങ്ങി വരുന്നവരിൽ ഒരാൾ അവർക്കു മുന്നിൽ ഒരു കപ്പു കാപ്പി വച്ചിട്ട് എന്തോ പറഞ്ഞിട്ട് നടന്നകന്നു. ഒരവസരം നഷ്ടപ്പടുത്തിയ നിരാശയിൽ ഞാൻ വീട്ടിലേക്കും.
പ്രിയപ്പെട്ട ജിബിൻ, ജീവിതം ആരെയും കാത്തുനിൽക്കുന്നില്ല എന്നു ചിലപ്പോഴെങ്കിലും തോന്നിപ്പിക്കുന്ന നിമിഷങ്ങൾ നിനക്കുണ്ടായിട്ടുണ്ടോ?
- പ്രിയവ്രതൻ
- ജിബിനുള്ള കത്തുകൾ
- Hits: 2642
പ്രിയപ്പെട്ട ജിബിൻ,
ചില കാഴ്ചകൾ, ചില ശബ്ദങ്ങൾ. ഇവ ഓർമയിൽ സൂക്ഷിക്കുന്ന ചില നിധികളിലേക്കുള്ള ചങ്ങലകളായി
വർത്തിക്കാറുണ്ട്. ഇവ ഓർമ്മയെ ഉത്തേജിപ്പിക്കുകയും, തൽഫലമായി ചില ഗതകാല സംഭവങ്ങൾ മനസ്സിന്റെ
- പ്രിയവ്രതൻ
- ജിബിനുള്ള കത്തുകൾ
- Hits: 5012
പ്രിയപ്പെട്ട ജിബിൻ,
മരങ്ങൾ - അവ എന്നും അവിടെ ഉണ്ടായിരുന്നു. എങ്കിലും അവയെ ശ്രദ്ധിക്കാൻ തുടങ്ങിയത് എന്നായിരുന്നു?. അടുക്കള മുറ്റത്തെ വരിക്ക പ്ലാവിനെ പോലെ മറ്റൊരു പ്രിയപ്പെട്ട മരമുണ്ടായിരുന്നു.
- പ്രിയവ്രതൻ
- ജിബിനുള്ള കത്തുകൾ
- Hits: 2864
പ്രിയപ്പെട്ട ജിബിൻ,
വലിയ മരങ്ങൾക്കു ചുവട്ടിലൂടെ നടക്കുമ്പോൾ നാം ചെറുതായി മാറുന്നു . പെരുപ്പിച്ചു വയ്ക്കുന്ന പ്രൊഫൈലിന്റെ ഭോഷ്കു തിരിച്ചറിയുന്നു.
- പ്രിയവ്രതൻ
- ജിബിനുള്ള കത്തുകൾ
- Hits: 2509
13.08.2016
പ്രിയപ്പെട്ട ജിബിൻ,
കൊല്ലം തീവണ്ടി ആപ്പീസിനു മുന്നിൽ നിന്നും പ്രൈവറ്റ് ബസ്സിൽ കയറി. സന്ധ്യ കഴിഞ്ഞ് ഇരുട്ടു പരന്നിരുന്നു. ബസ്സിൻ്റെ ഏറ്റവും പിന്നിലായി കമ്പിയിൽ തൂങ്ങി അഭ്യാസി ആയി നിൽക്കേ കേട്ടു, "നിൻ മണിയറയിലെ നിർമ്മല ശയ്യയിലെ നീല നീരാളമായ് ഞാൻ മാറിയെങ്കിൽ..."
- പ്രിയവ്രതൻ
- ജിബിനുള്ള കത്തുകൾ
- Hits: 3702
14.08.2016
പ്രിയപ്പെട്ട ജിബിൻ,
ജയയുടെ സഹപാഠികൾ ഇന്ന് ഒത്തുകൂടി; അഷ്ടമുടിക്കായലിൻറെ തീരത്ത്. അവരുടെ കൂട്ടത്തിൽ പെടാത്തവനായിരുന്നു ഞാൻ. എങ്കിലും അവരുടെ സൗമനസ്യം എന്നെ അവരോടൊപ്പം കൂട്ടി. സ്മരണകളുടെ തീരത്തുകൂടി ഒരു യാത്ര.
- പ്രിയവ്രതൻ
- ജിബിനുള്ള കത്തുകൾ
- Hits: 2488
07.08.2016
പ്രിയപ്പെട്ട ജിബിൻ,
എന്നെങ്കിലും ഒരിക്കൽ ഈ കത്ത് നിന്റെ മുന്നിൽ എത്തും എന്നെനിക്കറിയാം. ഒരു യാത്രയിൽ ഉണ്ടായ കേവല സൗഹൃദത്തിൻറെ ധൈര്യത്തിൽ നിനക്കായി ഇതു ഞാൻ കുറിച്ചിടട്ടെ.