• MR Points: 150
  • Status: Ready to Claim

(V. SURESAN)

 

1 മാണ്ടോയുടെ പട്ടി

ഡോങ്കിസിറ്റിയില്‍ നായമോഷണം പെരുകുന്നു. വിലപിടിപ്പുള്ള പട്ടികളെയാണ് കാണാതാകുന്നത്.

ഇതാ ഇപ്പോള്‍ മണ്ടോ സായിപ്പിന്റെ നായയേയും കാണാനില്ല. ആഫ്രിക്കന്‍ ഷെപ്പേഡ് ഇനത്തില്‍പ്പെട്ട നായയാണ്. സായിപ്പ് അതിന് ഷെപ്പി എന്നു പേരിട്ട് ഓമനിച്ചു വളര്‍ത്തുകയായിരുന്നു.

ഷെപ്പിയെ കണ്ടെത്താനായി സായിപ്പ് പത്രത്തില്‍ ഒരു പരസ്യം കൊടുത്തു. ആ പരസ്യം സി.ഐ.ഡി അക്രമിന്റെ ശ്രദ്ധയില്‍പ്പെട്ടു. അയാള്‍ വിക്രമിനോടു വിളിച്ചു ചോദിച്ചു. 'വിക്രം, ഒരു തക്കതായയ്ക്ക് എന്തു വില വരും?'

'തക്കതായയോ? അതെന്തോന്ന് സാധനം?' - വിക്രം

'ഇതാ ഒരു പരസ്യം. ഒരു പട്ടിയെ കണ്ടുപിടിച്ചുകൊടുക്കുന്നവര്‍ക്ക് തക്കതായ പ്രതിഫലം നല്‍കുമെന്ന്.'-അക്രം

'എടാ മണ്ടോ-' -വിക്രം

'ങാ- അതു തന്നെയാണ് പട്ടീരെ ഓണറുടെ പേര്. മണ്ടോ സായിപ്പ്.'-അക്രം

'എവിടെ നോക്കട്ടെ-' വിക്രം പത്രം വാങ്ങി നോക്കി.

'എടാ, തക്കതായ എന്നു പറയുന്നത് ഒരു സാധനമല്ല. നല്ലൊരു തുക പ്രതിഫലം തരുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഈ മിഷന്‍ നമുക്ക് ഏറ്റെടുത്താലോ?' -വിക്രം

'ഏതു മെഷ്യന്‍? ഇത് പട്ടിയല്ലേ?'-അക്രം

'പട്ടിയെ കണ്ടുപിടിക്കുന്ന കാര്യം തന്നെയാണ് പറഞ്ഞത്. നീയാ ഫോണെടുത്ത് വിളിക്ക്.' -വിക്രം

'പട്ടിയുടെ നമ്പര്‍ അറിയില്ലല്ലോ.'-അക്രം

'ആ സായിപ്പിന്റെ നമ്പറുണ്ട്. അയാളെ വിളിച്ചാ മതി.'-വിക്രം

അക്രം പരസ്യത്തിലെ നമ്പര്‍ നോക്കി ഫോണ്‍ ഡയല്‍ ചെയ്തു. 'ഹലോ-മണ്ടന്‍ സായിപ്പല്ലേ?'

 

'എടാ-മണ്ടനല്ല. മണ്ടോസര്‍ ആണോന്ന് ചോദിക്ക്.' വിക്രം പറഞ്ഞതനുസരിച്ച് അക്രം തിരുത്തി.'ഹലോ-മണ്ടോസര്‍ പട്ടീ-'

വിക്രം ഫോണ്‍ വാങ്ങി സംസാരിക്കുന്നു. 'ഹലോ-സര്‍, ഇതു സി.ഐ.ഡി വിക്രമാണ് സംസാരിക്കുന്നത്. പട്ടിയെ കണ്ടുപിടിക്കാനായി ഞങ്ങള്‍ക്ക് അതിന്റെ വിശദവിവരങ്ങള്‍ വേണമായിരുന്നു.'

'ബ്ലാക്ക് കളര്‍, ബ്രൗണ്‍ ബെല്‍റ്റ്, വളഞ്ഞ വാല്, ഞാന്‍ എന്തു പറഞ്ഞാലും അനുസരിക്കുമായിരുന്നു.' ഇത്രയും വിവരങ്ങളാണ് മണ്ടോ പറഞ്ഞത്.

'അങ്ങനെയെങ്കില്‍ വന്ന കള്ളനെ പിടിക്കാന്‍ അതിനോടുതന്നെ പറഞ്ഞാല്‍പോരായിരുന്നോ?'-വിക്രം

'അപ്പോള്‍ ഞാന്‍ ഉറക്കമായിരുന്നല്ലോ. അതുകൊണ്ടാണ് അറിയാതെ പോയത്.'-മണ്ടോ

'ഓക്കെ. ഞങ്ങള്‍ ശ്രമിക്കാം സര്‍.' വിക്രം ഫോണ്‍ കട്ട് ചെയ്തതിനുശേഷം അക്രമിനോടു പറഞ്ഞു. 'നമുക്കു തുടങ്ങാം. ഈ അന്വേഷണത്തിന് നമുക്ക് വാഹനം വേണ്ട. തെരുവിന്റെ മുക്കും മൂലയും നമുക്ക് അരിച്ചു പെറുക്കേണ്ടിവരും.'

'അരിപ്പുവാങ്ങുന്നതിനുമുമ്പ് നമുക്ക് ചിക്കന്‍ വാങ്ങണം. എനിക്കു വിശക്കുന്നു.'-അക്രം

'ആദ്യം പട്ടി. കോഴിയൊക്കെ പിന്നെ. കമോണ്‍-' വിക്രം

വിക്രമാക്രമന്മാര്‍ പരിസരം നിരീക്ഷിച്ച് റോഡിലൂടെ നടക്കുന്നു. 'അതാ ഒരു പട്ടി' -അക്രം.

ഒരു വീടിനു മുമ്പില്‍ ഒരു പയ്യന്‍ പട്ടിയുടെ വാലിനെ കുഴലില്‍ കയറ്റുകയാണ്. അതുകണ്ട് വിക്രമിനു ചിരിവന്നു. 'ഏയ് പയ്യാ- പട്ടിയുടെ വാല് പന്തീരാണ്ടു കാലം കുഴലിലിട്ടാലും നിവരൂലാന്നു കേട്ടിട്ടില്ലേ?'

'ഇത് വാലു നിവരാനല്ല. കുഴല് വളയുമോന്ന് നോക്കാനാ.' ഇത്രയും പറഞ്ഞ് പയ്യന്‍ തന്റെ പണി തുടര്‍ന്നു.

സി.ഐ.ഡി മാര്‍ നടന്നു നടന്ന് ജംഗ്ഷനിലെത്തി.

'അതാ കിട്ടിപ്പോയി-' അക്രം വിളിച്ചു പറഞ്ഞു.

'നായ എവിടെ?'-വിക്രം

'നായയല്ല. അതാ ഒരു ഹോട്ടല്‍. വാ - നമുക്കെന്തെങ്കിലും കഴിക്കാം.' -അക്രം

'കഴിക്കാനൊന്നും ഇപ്പോള്‍ സമയമില്ല.'-വിക്രം

'എന്നാല്‍ പാഴ്‌സല്‍ വാങ്ങാം.' അക്രം ഹോട്ടലിലേയ്ക്ക് ഓടി.

 

 

No comments