പുതിയ ആകാശം പുതിയ ഭൂമി


ഇനിയും നൂറു കൊല്ലം കഴിഞ്ഞുള്ള മനുഷ്യ ജീവിതം സങ്കല്പിച്ചു നോക്കു. വ്യക്തി ജീവിതത്തിലും, തൊഴിൽ മേഖലയിലും, സാമൂഹിക ജീവിതത്തിലും കോവിഡ് തുടങ്ങിവച്ച മാറ്റങ്ങൾ സ്പന്ദിക്കുന്ന ഒരു കാലഘട്ടം. സാങ്കേതികതയുടെ അതിപ്രസരം. മനുഷ്യരെ ഞെരുക്കുന്ന പാരിസ്ഥിതിക വ്യതിയാനങ്ങൾ. പുതിയ രാഷ്ട്രീയ, മത, സാംസ്കാരിക ഭൂപടം. എങ്കിലും മാറ്റമില്ലാതെ തുടരുന്ന മനുഷ്യ മനസ്സിന്റെ സഹജവാസനകൾ. ഭൗതികമായ മാറ്റങ്ങളിൽ പ്രണയം, പക, മോഹം, ലോഭം, കാമം, മാത്സര്യം ഇവയൊക്കെ എങ്ങനെ വ്യവഹരിക്കുന്നു?
ഈ മത്സരത്തിനു നിങ്ങളുടെ കഥ സജ്ജീകരിക്കേണ്ടത് നൂറു സംവത്സരങ്ങൾ കഴിഞ്ഞുള്ള പുതിയ ആകാശത്തിലും പുതിയ ഭൂമിയിലുമാണ്. ഏറ്റവും മികച്ചകഥയ്ക്ക് Rs.1000 സമ്മാനമായി നൽകുന്നു. രചനകൾ മെയ് 31 വരെ സ്വീകരിക്കുന്നു. രചനകൾ സമർപ്പിക്കുമ്പോൾ ശീർഷകത്തോടൊപ്പം M21 എന്നു ചേർക്കുക (ഉദാ: M21 രണ്ടാമൂഴം, M21 പൂവമ്പഴം). മൊഴിയുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും. മൊഴിയുടെ പബ്ലിഷിംഗ് ഗൈഡ് ഇവിടെ വായിക്കാം: https://www.mozhi.org/index.php/help-faq/605-mozhi-publishing-guide.html
കഥയും ജീവിതവും രണ്ടാണ് എങ്കിലും കഥ ജീവിതഗന്ധിയായിരിക്കുമ്പോൾ അതു വായനക്കാരിൽ രസമുണർത്തുന്നു. കഥയിൽ അടിസ്ഥാനപരമായി ജീവിതമുണ്ടായിരിക്കണം. ജീവിത സംഘർഷം ഉണ്ടായിരിക്കണം.
ഇന്നാണ് പുതിയ ഫ്ലാറ്റ് പോയി കാണേണ്ട ദിവസം .അഞ്ജലി ഞെട്ടി ഉണർന്നു. ക്ലോക്ക് ലേക്ക് നോക്കി. സമയം 6.30 ആയിരിക്കുന്നു. എ.സി ഓഫാക്കി ജനൽ തുറന്നു. പുറത്ത് നിന്നും സൂര്യന്റെ താപം റൂമിനുള്ളിൽ എത്തിയിരിക്കുന്നു. ഇവിടെ ആരും ജനൽ തുറക്കാറില്ല പക്ഷെ അഞ്ജലിക്ക് ഉണർന്നാൽ ജനൽ തുറന്ന് പുറത്തേക്കൊന്ന് നോക്കുന്നത് ഇഷ്ടമാണ്. .... മുത്തശ്ശി ഇട്ടതാണ് അഞ്ജലി ക്ക് ഈ പഴഞ്ചൻ പേര്. പണ്ടൊക്കെ ഇന്നത്തെപ്പോലെ സൂര്യപ്രകാശം രാവിലെ തന്നെ കഠിനമല്ലായിരുന്നത്രെ. ഉദയം ചുവപ്പിൽ തുടങ്ങി ഓറഞ്ച്, മഞ്ഞ എന്നീ കളറുകളായി മനോഹരമായ ഒരു അവസ്ഥയായിരുന്നത്രെ.
- കിങ്ങിണി
- പുതിയ ആകാശം പുതിയ ഭൂമി മത്സരം M21
- Hits: 811
"യാഷ് ഓക്സി തീർന്നു, പോകുന്ന വഴിക്ക് അതുകൂടി വാങ്ങണം. " മിറിൽ മകൻ യാഷിനോട് വിളിച്ചു പറഞ്ഞു. മിറിലും യാഷും മ്യൂസിയം കാണാൻ പോകുകയാണ്." Ok മിറി. പിന്നെ നമ്മൾ എങ്ങനാ പോകുക നമ്മുടെ കാറിൽ ചാർജ് ഇല്ലല്ലോ". "നമ്മൾക്ക് പുറത്തുന്നു കാർ വിളിക്കാം" "ok മിറി ". കാറിന്റെ പിൻസീറ്റിൽ ചെറിയ ഓക്സിജൻ ബാഗും, മാസ്ക്കും, പ്യൂരിഫൈങ് വാട്ടറും ഒക്കെയായി ഇരിക്കുന്ന മിറിലിന്റ മനസ്സിൽ തലേനാൾ വായിച്ച പുസ്തകം മാത്രമായിരുന്നു. ഏകദേശം 1100 വർഷങ്ങൾ മുമ്പ് ഉണ്ടായിരുന്ന ഭൂമിയും ആൾക്കാരും അവരുടെ ആചാരങ്ങളും ഒക്കെ മിറിലിനെ വല്ലാതെ സ്വാധീനിച്ചിരുന്നു.
- Uma
- പുതിയ ആകാശം പുതിയ ഭൂമി മത്സരം M21
- Hits: 862
ഒരു നീണ്ട ഉറക്കത്തിൽ നിന്ന് ഉണർന്നതു പോലെ അയാൾ ആ വെളിച്ചത്തിലേക്ക് മിഴി തുറന്നു. എന്താണ് ആകെ ചുവന്ന വെളിച്ചം.താൻ അന്ന് ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോൾ നല്ല തെളിഞ്ഞ പകലായിരുന്നില്ലെ? സമയം എന്തായിട്ടുണ്ടാവും. സൂര്യൻ കടലിൽ താഴാൻ തുടങ്ങിയതാണോ? സ്വയം ചോദിച്ചു.
മ്ം, ആയിരിക്കും. അല്ലെങ്കിൽ ഇത്രയും ചുവപ്പ് വരില്ലല്ലോ.
ജനാലയ്ക്കരികിലേക്ക് നടന്നു. പ്രുകൃതിയുടെ പച്ചപ്പ് കണ്ടിട്ടെത്ര നാളായി. കിളികളുടെ കൊത്തിപ്പറക്കലും, ചിലച്ചു പാറിപ്പറക്കലും. കണ്ണും കാതും എന്തൊക്കെയോ ആർത്തിയോടെ ആഗ്രഹിക്കുന്നു. പുറത്തേക്ക് നോക്കിയ അയാൾ പകച്ചു പോയി.
പ്രകൃതിയുടെ ശുദ്ധീകരണ പ്രക്രിയയോ മനുഷ്യരുടെ വീണ്ടുവിചാരമില്ലാത്ത പ്രവർത്തികളുടെ പരിണതഫലമോ രോഗാതുരത വേട്ടയാടിയ സമൂഹം ഏറെ അസ്വസ്ഥമായിരുന്നു കഴിഞ്ഞ ഏതാനും വർഷങ്ങൾക്കു മുമ്പ്. അജ്ഞാന മഹാന്ധകാരമകറ്റി ജ്ഞാനപ്രകാശം ചൊരിയേണ്ട അദ്ധ്യാപകർ പലപ്പോഴും സ്വന്തം കർമങ്ങൾ വിസ്മരിച്ചു. നിഷക്കളങ്കരായ കുഞ്ഞുങ്ങൾ ശാരീരികമായും മാനസികമായും പീഢനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു.
കാതടപ്പിക്കുന്ന ബെൽ ശബ്ദമാണ് അയാളെ ഉറക്കത്തിൽ നിന്നും ഉണർത്തിയത്. കിടക്കയിൽ എഴുന്നേറ്റിരുന്നു, കൈകൾ കൂട്ടിപ്പിടിച്ച് മുകളിലേക്ക് ഉയർത്തി അലസമായൊരു കോട്ടുവാ ഇട്ടു.
"മിസ്റ്റർ രാഹുൽ, താങ്കളുടെ ഉറക്ക സമയം അവസാനിച്ചിരിക്കുന്നു. ഇറ്റ് ഈസ് ദ ടൈം ടും ഗെറ്റ് റെഡി."
അയാൾ ഒരാജ്ഞ പോലെ അത് അനുസരിച്ച്, ബാത്ത് റൂമിലേക്ക് നടന്നു. പെട്ടെന്ന് എന്തോ ഓർത്തിട്ടെന്ന പോലെ തിരിച്ചു നടന്നു. അപ്പോൾ ആ റോബോട്ട് അയാളുടെ വിരിയും പുതപ്പും മടക്കി
വയ്ക്കുകയായിരുന്നു. രാഹുൽ അതിന്റെ ചാർജിൽ വിരലമർത്തി പെട്ടെന്ന് അത് തല വട്ടത്തിൽ കറക്കി "ഡോൻഡ് വറി സർ, ഇറ്റ്സ് ഓൾറഡി കംപ്ലീറ്റഡ്". അയാൾ പെട്ടെന്ന് കുളികഴിഞ്ഞ് പുറത്തിറങ്ങി. അപ്പോഴേക്കും റോബോട്ട് അയാളുടെ ഡ്രസ്സ് റെഡിയാക്കി വച്ചിരുന്നു. വേഷം മാറി പുറത്തിറങ്ങുമ്പോൾ അത് അയാളെക്കാത്ത് മുറിക്ക് പുറത്ത് നിൽപ്പുണ്ടായിരുന്നു.
അതൊരു വലിയ വീടായിരുന്നു. അയാൾ തൊട്ടടുത്ത മുറിയിലേക്ക് കയറി. അഥീന എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല. "എത്ര പറഞ്ഞാലും ഇവൾക്കെന്താണ് മനസ്സിലാകാത്തത്. രാവിലെത്തന്നെ ഒന്ന് എഴുന്നേറ്റു നടന്നിരുന്നെങ്കിൽ... കാലിന് ഇത്രയും നീര് വരില്ലായിരുന്നു." അയാൾ ദേഷ്യത്തോടെ മുറിയിലെ കാളിംഗ് ബെല്ലിൽ വിരലമർത്തി. ഉറക്കത്തിൽ അഥീന കുരങ്ങന്മാരോട് സംസാരിക്കുകയായിരുന്നു. അവ അവളോട് കാട്ടിലുള്ള ഒരു പ്രത്യേക തരം പഴത്തെക്കുറിച്ച് പറയുകയാണ്. കാളിംഗ് ബെല്ലടി വല്ലാതെ അലോസരപ്പെടുത്തി യപ്പോൾ അവൾ എഴുന്നേറ്റിരുന്നു. ദേഷ്യത്തോടെ വാതിൽക്കലേക്ക് നോക്കി. അവൾക്കറിയാം അത് രാഹുലാണെന്ന്. അയാൾ നടന്ന് വന്ന് കട്ടിലിനടുത്ത് ഒരു കസേര വലിച്ചിട്ടിരുന്നു. ചിരിച്ചു കൊണ്ട് അവളുടെ പരിഭവങ്ങൾക്ക് കാതോർത്തു. പത്ത് മണി വരെ അവൾക്കനുവദിച്ചിട്ടുള്ള സമയമാണ്. ഞാനിന്ന് നിങ്ങളുടെ കുരങ്ങന്മാരോട് സംസാരിച്ചു. ഇന്ന് അവ ഒരു പ്രത്യേക തരം ചുവന്ന പഴത്തെക്കുറിച്ചാണ് പറഞ്ഞത്.
"അതൊക്കെ അവിടെ നിൽക്കട്ടേ നീ വേഗം ഫ്രഷ് ആവൂ, ഇന്നെനിക്ക് തിരക്കു പിടിച്ച ദിവസമാണ്."
അവൾ മനസ്സില്ലാമനസ്സോടെ എഴുന്നേറ്റു തിരിച്ചു വരുമ്പോഴേക്കും അയാൾ ആ മുറി മുഴുവൻ വൃത്തിയാക്കി വച്ചിരുന്നു. കമ്പോഡിൽ നിന്നും മൂന്നു തരം ഗുളികകൾ എടുത്തു അവൾക്കു നേരെ നീട്ടി, "സമയത്തിന് ഭക്ഷണം കഴിക്കാഞ്ഞാൽ നമ്മുടെ കുഞ്ഞിന് തന്നെയാണ് കേട്, നീയിത് പെട്ടെന്ന് കഴിച്ചേ,"
"ഓഹ് രാഹുൽ എനിക്കിത് വേണ്ട മാർക്കറ്റിൽ കിട്ടുന്ന പഴങ്ങൾ മതി, അവയൊക്കെ കാണാൻ എന്തു ഭംഗിയാണ്."
" ഡാർലിംഗ് നിനക്കറിയില്ല ഇവ മരുന്നല്ല, ഭക്ഷണം തന്നെയാണ്. നീ പറയുന്ന പഴങ്ങളുടെയൊക്കെ സത്തുകളുടെ ആകെത്തുകയാണ് ഈ ഗുളികകൾ."
അയാളുടെ നിർബന്ധത്തിന് വഴങ്ങി അവൾ ആ ഗുളികകൾ കഴിച്ചു.
"നീ ഇങ്ങനെ ചടച്ചിരിക്കാതെ മുറിയിൽത്തന്നെ അങ്ങോട്ടും ഇങ്ങോട്ടും നടക്കണം. പിന്നെ ആ റോബോട്ടിനെ നീയെന്താ ഇങ്ങോട്ട് കയറ്റാത്തത്."
അതിനവൾ മറുപടിയൊന്നും പറഞ്ഞില്ല.
"ടൈം ഓവർ, ടൈം ഓവർ"
പുറത്ത് നിന്നും ആ റോബോട്ട് അയാളെ ഓർമ്മിപ്പിക്കുന്നുണ്ടായിരുന്നു. പുറത്തേക്ക് കടക്കുമ്പോൾ അവളുടെ കണ്ണുകൾ ഈറനായത് അയാളറിയുന്നുണ്ടായിരുന്നില്ല.
ഇനി അമ്മയുടെ മുറി. വലീയ ഒരു കട്ടിൽ അതിന്റെ ഒരറ്റത്ത് അവർ, അമ്മാളുവമ്മ നിവർന്ന് കിടന്നിട്ടുണ്ട്. അവർക്കങ്ങനെയേ കിടക്കാൻ കഴിയൂ. എല്ലാം വച്ചു കെട്ടലാണേ.
"അമ്മേ വിശക്കുന്നുണ്ടോ?"
അയാൾ കുനിഞ്ഞ് അവരോട് ചോദിച്ചു. ഒന്നും മിണ്ടാൻ കഴിയാതെ അവർ കിടന്നു. അന്നേരം പേസ്മേക്കർ എന്തോ ഒരു വികാരം തലച്ചോറിലേക്ക് പാസ്സ് ചെയ്തു. അത് അവരുടെ കണ്ണിലൂടെ പുറത്തേക്ക് വന്നു. അവരോർക്കുകയാവാം അവരെ പൊന്നുപോലെ നോക്കുന്ന മകനെക്കുറിച്ച്. പൊയ്പ്പോയ എല്ലാ അവയവങ്ങൾക്കും പകരം കൃത്രിമമായി നിർമ്മിച്ചവ, ഇനി അവൻ വിചാരിക്കണം അവരെന്ന് മരിക്കണം എന്ന്.ചിലപ്പോഴൊക്കെ രാഹുലിനും തോന്നിയിട്ടുണ്ട് അമ്മ അയാളെ പത്തുമാസം വയറ്റിൽ ചുമന്നതിൻ്റെ പകരമാണോയിതെന്ന്.
അവിടം വിട്ട് പുറത്ത് കടന്നതും അയാൾ നേരെ ചെന്നത് ഹാളിലെ മൂലയിലായി ഫിറ്റ് ചെയ്ത ലിഫ്റ്റിലേക്കായിരുന്നു.അതിൽ കയറി ബട്ടണമർത്തി. മുകളിലെ ഗ്ലാസ് റൂമിലേക്ക് അയാൾക്ക് മാത്രമേ പ്രവേശനമുണ്ടായിരുന്നുള്ളൂ. പുറത്തു നിന്നും നോക്കിയാൽ ഒന്നും കാണാൻ പറ്റാത്ത ഒരു പ്രത്യേക തരം ഗ്ലാസ്സായിരുന്നു അത്. ഗ്ലാസ്സ്ഡോറിൽ രണ്ട് പ്രാവശ്യം വിരൽ തട്ടിയപ്പോൾ തെളിഞ്ഞു വന്ന സ്ക്രീനിൽ തള്ള വിരൽ അമർത്തി വച്ച് അയാൾ തൻ്റെ വാതിൽ ലോക്ക് തുറന്നു. പതുക്കെ അകത്തു കടന്നു. അത് അയാളുടെ പരീക്ഷണ മുറിയായിരുന്നു. കുരങ്ങുകളിലാണ് അയാൾ തൻ്റെ പുതിയ പരീക്ഷണം നടത്തുന്നത്. മനുഷ്യരെപ്പോലെ അവയെ സംസാരിപ്പിക്കാൻ കഴിയുമോ എന്ന ശ്രമത്തിലാണയാൾ. പരീക്ഷണം ഏറെക്കുറേ വിജയത്തിലെത്തിയ മട്ടാണ്, അയാൾ പറയുന്നതിനോടൊക്കെ ജനിതക മാറ്റം വരുത്തിയ ആ കുരങ്ങ് പ്രതികരിക്കുമായിരുന്നു. എന്നാൽ ആറുമാസമായിട്ടും അത് ഒട്ടും സംസാരിക്കാൻ തുടങ്ങിയിരുന്നില്ല. അയാൾ ദിവസേനയുള്ള കുത്തിവെപ്പ് നടത്തി, അതിന് ചില
നിർദ്ദേശങ്ങൾ നൽകിയ ശേഷം പുറത്തേക്ക് കടന്നു. തൊട്ടടുത്ത മുറിയുടെ വാതിൽ തുറന്നു ചുവരിൽ വെറുതേ കൈകൊണ്ട് തട്ടിയപ്പോൾ സ്ക്രീനിൽ ഷെയർ മാർക്കറ്റുകളുടെ അന്നത്തെ വാല്യൂസ് തെളിഞ്ഞു വന്നു. ഒരു ചതുരംഗക്കളിക്കാരൻ്റെ പാടവത്തോടെ അയാൾ ഷെയറുകൾ വാങ്ങിക്കൂട്ടി. കൂട്ടത്തിൽ അയാളുടെ സുഹൃത്തിന്റെ ഷെയർ ഇടിവ് കണ്ട് പുച്ഛിക്കാനും മറന്നില്ല. അന്നത്തെ ദിവസം അയാൾക്ക് ആഘോഷത്തിന്റെ തായിരുന്നു. ഷെയർ മാർക്കറ്റിൽ ഇപ്പോൾ തൻ്റെ ഷെയറുകൾക്കാണ് ഏറ്റവുമധികം റെയ്റ്റിംഗ്. ചുവരിലെ സ്ക്രീനിലേക്ക് അയാൾ വിരലുകൾ കൊണ്ടു തടവി, പെട്ടെന്ന് അവിടെ അയാളുടെ അസിസ്റ്റന്റ് മാനേജർ പ്രത്യക്ഷനായി.
"സീ മിസ്റ്റർ മനോജ് ഇന്ന് എൻ്റെ വക നമ്മുടെ ഷെയർ മാർക്കറ്റിലെ സുഹൃത്തുക്കൾക്കെല്ലാം ഒരു മദ്യ സൽക്കാരം. എല്ലാവർക്കും പാരഡൈസിൽ നിന്നും ഇഷ്ടമുള്ളത് ഓർഡർ ചെയ്യാം,അപ്റ്റു ഷാർപ് നൈനോക്ലോക്ക് ഇപ്പോൾത്തന്നെ ഇൻഫോം ചെയ്യണം."
താഴെ നിന്നും അലാം മുഴങ്ങാൻ തുടങ്ങി. അയാൾ ധൃതിയിൽ ലിഫ്റ്റിൽ കയറി.
"മിസ്റ്റർ രാഹുൽ ഇറ്റ്സ് ദ് ടൈം റ്റു ടെക്ക് യുവർ ഫുഡ്."
അതും പറഞ്ഞ് ആ റോബോട്ട് ബോക്സിൽ നിന്നും. നാല് ഗുളികകൾ എടുത്ത് രാഹുലിനു നേരേ നീട്ടി. അയാൾ അവ വാങ്ങി വിഴുങ്ങി. മുറിയിൽക്കയറി വാതിൽ താനെ അടഞ്ഞു. പതുക്കെ കട്ടിലിൽ കിടന്നു, ചുമരിലെ സ്ക്രീനിലേക്ക് നോക്കി അഥീന എന്തു ചെയ്യുന്നു എന്നയാൾക്കറിയണമായിരുന്നു.
മുറിയിലെ ഓരോ കോണും അരിച്ചുപെറുക്കിയെങ്കിലും അവളെ അവിടെയെങ്ങും കണ്ടില്ല. അവൾ മേശപ്പുറത്ത് പകുതിയിൽ വായിച്ചു വെച്ച ഒരു പുസ്തകം, തെയ്യക്കോലങ്ങൾ, ഇവൾക്കെവിടെ നിന്നാണ് ഇമ്മാതിരി പുസ്തകങ്ങൾ കിട്ടുന്നത്. സ്ക്രീനിൽ വരൂ നമുക്ക് സ്പാനിഷ് പഠിക്കാം എന്ന ക്യാപ്ഷനോടെയുള്ള ഒരു വീഡിയോ ആർക്കും വേണ്ടാതെ ചലിച്ചുകൊണ്ടിരുന്നു. അയാൾക്കറിയാമായിരുന്നു അവൾ എവിടെയാണെന്ന്. വിരൽ ചലിപ്പിച്ചപ്പോൾ സ്ക്രീനിൽ മറ്റൊരു മുറി തെളിഞ്ഞു വന്നു. അത് വളരെ വലുതായിരുന്നു. ചുമരിൽ വലിയൊരു നിലക്കണ്ണാടി. ഒരു കട്ടിൽ, മൃദുലമായ ആട്ടിൻ രോമങ്ങളാൽ നിർമ്മിതമായ വിരി. ഒരു ചെറീയ ടീപ്പോയ്, പുറത്തേക്ക് തുറക്കാവുന്ന ജനാലകൾ ഉള്ള മുറി അതൊന്ന് മാത്രമായിരുന്നു. അവൾ ആ കിടക്കയിൽ അലസമായി ഇരിക്കുകയാണ്. എത്രയോ പ്രാവശ്യം അവൾ അയാളെ അവിടേക്ക് ക്ഷണിച്ചിരിക്കുന്നു. പക്ഷേ വിവാഹത്തിന്റെ അന്നും പിന്നൊരു മൂന്നോ നാലോ തവണയും മാത്രമേ അയാൾ അവളുമായിട്ടാമുറി പങ്കിട്ടെടുത്തിട്ടുള്ളൂ... അയാൾക്കതിൽ ഒട്ടും മനസ്താപം തോന്നിയതേ ഇല്ല.
അഥീന നിറവയറുമായി മുറിയിൽ ഇരുന്നു മുജ്ജന്മത്തിലെവിടെയോ എന്തോ അവൾക്കറിയില്ലായിരുന്നു എങ്ങനെയാണ് ഇത്തരം കാര്യങ്ങളിൽ താൽപ്പര്യം തോന്നിയതെന്ന്. ദൈവം എന്നതെന്താണ്, തെയ്യങ്ങളും, ആചാരങ്ങളും, അനുഷ്ഠാനങ്ങളും.... ഒരെത്തും പിടിയുമില്ല. രാഹുലിന് അതേക്കുറിച്ച് ചോദിക്കുന്നതു തന്നെ ഇഷ്ടമല്ല. ഈടെ ജനാലകൾ തുറന്ന് മഴ കണ്ടതിന് രാഹുലവളെ ഒരുപാട് വഴക്കു പറഞ്ഞിരുന്നു. മഴയും, പുഴയും, കാടും, വയലും ഒന്നും അവനറിയില്ല. സെൻസെക്സും, നിഫ്റ്റിയും, ഷെയർ മാർക്കറ്റും... പരീക്ഷണങ്ങളും, പുത്തൻ കണ്ടെത്തലുകളും മൊക്കെയായിരുന്നു അയാളുടെ ലോകം.അവളോടൊപ്പം ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ സമയം അയാളാറോബോട്ടിനൊപ്പമായിരുന്നു. അവളോർക്കുകയായിരുന്നു ഇന്നലെ വെറുതെ അവൻ്റെ കൈവിരലിൽ പിടിച്ചു മടിയിൽ തലചായ്ക്കാൻ കൊതിയാവുന്നു എന്ന് പറഞ്ഞപ്പോൾ മുഖത്തെ ഗ്ലാസ്സ് ഷീൽഡഴിക്കാതെ കൈയ്യുറയ്ക്കുള്ളിലൊളിപ്പിച്ച കൈകൾ അകത്തി പിടിച്ച് മാറി നിന്നത്.
"സീ അഥീന നമ്മളോരോരുത്തരും ഓരോ രോഗ വാഹകരാണ് അവ പരസ്പരം കൈമാറാതിരിക്കാൻ ഈ അകലം നല്ലതാണ്, പ്രത്യേകിച്ച് നിന്റെ ഈ സിറ്റ്വേഷനിൽ."
ഉച്ചഭക്ഷണത്തിന് പകരമുള്ള ഗുളികകൾ വിഴുങ്ങാനുള്ള അലാറം അവളെ ചിന്തകളിൽ നിന്നുണർത്തി. രുചിയും, മണവുമില്ലാത്ത അവ അഥീനയെ വെറുപ്പിച്ചു. അവൾ പതുക്കെ അടുക്കളയിലേക്ക് നടന്നു. ഓഡർ ചെയ്തവയെല്ലാം അവിടെ അവളെക്കാത്ത് കിടന്നു. ഒന്നിലും മനസ്സും വരുന്നില്ല. മുറിയിൽ നിന്നും വീണ്ടും അലാറം മുഴങ്ങി. ഇത്തവണ എന്തിനാണോ എന്ന് പിറുപിറുത്തു കൊണ്ട് അവൾ ആയാസപ്പെട്ടു നടന്നു.
രാഹുൽ മുറിക്ക് പുറത്ത് നിൽപ്പുണ്ടാ.
"സീ നിന്റെ ചെക്കപ്പിനായി ഒരു ഡോക്ടറെ ഏർപ്പാട് ചെയ്തിട്ടുണ്ട്. നീ അവരെ ഒന്ന് പരിചയപ്പെട്ട് വരൂ." അഥീന മുറിയിലേക്ക് കയറി.
"ഹായ് അഥീനാ, ഞാൻ ബെറ്റി നിങ്ങൾക്കിതേഴാം മാസമാണെന്ന് രാഹുൽ പറഞ്ഞു. ഡോണ്ട് വറി. ഞാനിവിടൊരു മെഷീൻ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്, നിന്റെ ചിന്തകളേപ്പോലും എനിക്കറിയാൻ കഴിയുന്ന ഒന്ന്,സോ അഥീനയുടെ കറക്ട് ഡെലിവറി ടൈം ഞാനിവിടെ എത്തിയിരിക്കും."
വെറുതെ തലയാട്ടാനല്ലാതെ അവൾക്കൊന്നിനും കഴിഞ്ഞിരുന്നില്ല.
പിറ്റേന്ന് പുലർച്ചെ അഞ്ച് മണിക്ക് തന്നെ അഥീനയ്ക്കുള്ള നിർദ്ദേശങ്ങൾ ആ മെഷീനിൽ നിന്ന് വന്നുകൊണ്ടിരിന്നു. എന്നത്തേയും പോലെ അന്നും രാഹുൽ മുറിയിൽ വന്നുപോയി. ഉച്ചയ്ക്ക് അയാൾക്കൊന്ന് പുറത്തു പോകണമെന്ന് പറയുകയുണ്ടായിരുന്നു.
വിശാലമായ ആ വീടിനുള്ളിൽ അവൾക്ക് ശ്വാസം മുട്ടാൻ തുടങ്ങി.സമയമറിക്കാൻ ഒരു ഘടികാരം പോലുമില്ലാത്ത ആ ചില്ലുകൊട്ടാരത്തെ അവൾ വെറുത്തു. ആകാശത്തെ കാർമേഘങ്ങൾ അവളെ കൈമാടി വിളിച്ചു. അവൾ പതുക്കെ അയാളുടെ അമ്മയുടെ മുറിയിലേക്ക് ചെന്നു, അമ്മേ നിങ്ങൾക്ക് ശരിക്കൊന്നുറങ്ങണ്ടേ എന്ന് അവരുടെ കാതിൽ തരളമായി മൊഴിഞ്ഞു കൊണ്ട് പവറുകളൊക്കെ ഓഫ് ചെയ്തു , പതുക്കെ പുറത്തേക്കിറങ്ങി. മഴ അവളെ ഇരുകൈകളും നീട്ടി പുണർന്നു കൊണ്ടാനയിച്ചു പതുക്കെ,വളരെപ്പതുക്കെ പുഴയൊഴുകും വഴിയിലേക്ക്...
ആ ദിനത്തിന്റെ ആദ്യ യാമത്തിൽ ആന്റണി ഉറക്കം വിട്ട് കണ്ണുകൾ തുറന്നു. ജനാല ഗ്ലാസിലൂടെ ഊർന്നിറങ്ങുന നീലകലർന്ന മഞ്ഞവെളിച്ചത്തിൽ ഭിത്തിയിൽ തൂക്കിയിട്ടിരുന്ന ക്ലോക്കിന്റെ ഹൃദയസ്പന്ദനം അവൻ കണ്ടു : വലിയസൂചി പന്ത്രണ്ടിലും ചെറിയ സൂചി മൂന്നിലും. ആവനാഴിയിലെ അമ്പുകൾ തീർന്ന പടയാളിയുടെ മൗനം പോലെ നിശബ്ദത ആ മുറിയിൽ തളകെട്ടി നിന്നിരുന്നു. ജീവിതാന്ത്യം നിശ്ചയിക്കപ്പെട്ട വേളയിൽ നന്മയുടെയും തിന്മയുടെയും കണക്കുകൾ തിട്ടപ്പെടുത്താനെത്തുന്ന അന്തിക്രിസ്തുവിന് അവന്റെ അരികിലെത്താൻ കുറച്ച് കാതങ്ങൾ മാത്രം താണ്ടിയാൽ മതിയെന്ന് ആന്റണിക്കറിയാം.
സ്‌ക്രീനില്‍ ഡെസ്റ്റിനേഷന്‍ തെളിയാന്‍ തുടങ്ങിയപ്പോള്‍ താഴോട്ടുനോക്കി. സുന്ദരമായ രണ്ടു തടാകങ്ങള്‍ താഴെ ദൃശ്യമായി. മലയിടുക്കുകള്‍ക്കിടയില്‍ നീണ്ട് പരന്ന് രാക്ഷസ്താള്‍. കുറച്ചു മാറി വലതുവശത്ത് മാനസരോവര്‍. പരമ്പരാഗതമായ യാത്ര ഇവിടെ നിന്നും തുടങ്ങാം. അതിനായി ലാന്റിങ്ങ് ബട്ടണില്‍ ക്ലിക്ക് ചെയ്തു. പേടകം പതുക്കെ നിന്ന നില്‍പ്പില്‍ താഴേയ്ക്കു വരാന്‍ തുടങ്ങി. ഒരാള്‍ക്ക് കഷ്ടിച്ച് ഇരിയ്ക്കാനും കിടക്കാനും മാത്രമുള്ള സൗകര്യങ്ങളേ ആ പേടകത്തിനുള്ളൂ. ആറടിയോളം നീളവും രണ്ടര അടിയോളം വീതിയുമുള്ള ഒരു വാഹനമായിരുന്നു അത്. പുരാണങ്ങളില്‍ ദേവന്മാര്‍