IWD 2021
അന്താരാഷ്‌ട്ര വനിതാദിനം പ്രമാണിച്ചു സ്ത്രീകൾക്കായി മൊഴി ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. ഇതോടൊപ്പമുള്ള ചിത്രമാണ് നിങ്ങളുടെ കഥയുടെ തീപ്പൊരി. ഭാവനയെ ചിറകഴിച്ചു വിടുക. മത്സരത്തിനുള്ള രചനകൾ മൊഴിയിൽ നേരിട്ടു സമർപ്പിക്കേണ്ടതാണ്. മാർച്ച 31 വരെ മത്സരത്തിനായി രചനകൾ സമർപ്പിക്കാം. രചനകൾ സമർപ്പിക്കുമ്പോൾ കഥയുടെ പേരിനൊപ്പം IWD2021 എന്നു ചേർക്കുക (ഉദാ: IWD2021 പാതിരാപ്പക്ഷികൾ, IWD2021 വത്സലയുടെ യാത്രകൾ). ഭാഷാ ശുദ്ധിയും, കഥപറച്ചിലിന്റെ ഗുണനിലവാരവും തെരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങളാണ്. തെരഞ്ഞെടുക്കുന്ന രചനകൾ മൊഴിയിൽ പ്രസിദ്ധം ചെയ്യും. മികച്ച കഥയ്ക്ക് Rs.1001 സമ്മാനമായി നൽകുന്നതായിരിക്കും. മൊഴിയുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും. മൊഴിയുടെ പൊതുവായ രചനാ മാനദണ്ഡങ്ങൾ ഇവിടെ വായിക്കാം: https://www.mozhi.org/index.php/help-faq/605-mozhi-publishing-guide.html നിങ്ങളുടെ സംശയങ്ങൾക്ക്: https://www.mozhi.org/index.php/contact
Update: 31.03.2021
ചെറുകഥാ മത്സരത്തിനു പങ്കെടുത്ത എല്ലാ എഴുത്തുകാർക്കും നന്ദി. മത്സരഫലം ഏപ്രിൽ 15 നു പ്രഖ്യാപിക്കുന്നതായിരിക്കും.
- Chief Editor
- വനിതാദിനമത്സരം IWD2021
- Hits: 1183
18 കഥകൾ നിന്നും ഒന്നു തെരഞ്ഞെടുക്കുക ബുദ്ധിമുട്ടുള്ള കാര്യമാണ്. മൊഴി നൽകിയ ചിത്രത്തെ അടിസ്ഥാനമാക്കി കഥ രചിക്കുക എന്നതായിരുന്നു എഴുത്തുകാർക്കുള്ള വെല്ലുവിളി.
- Chief Editor
- വനിതാദിനമത്സരം IWD2021
- Hits: 667
IWD2021 ചെറുകഥാ മത്സരത്തിനു പങ്കെടുത്ത എല്ലാ എഴുത്തുകാർക്കും നന്ദി. മത്സരഫലം ഏപ്രിൽ 15 നു പ്രഖ്യാപിക്കുന്നതായിരിക്കും.
- Keerthi Prabhakaran
- വനിതാദിനമത്സരം IWD2021
- Hits: 795
(IWD 2021 മത്സരത്തിനു സമർപ്പിച്ച രചന)
ആ പൂച്ചക്കുഞ്ഞിന്റെ കണ്ണുകൾ അയാളുടെ ഓരോ നീക്കങ്ങളും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു. എങ്കിലും അയാളതിനെ ഓമനിക്കുമ്പൊഴും ഉമ്മ വെക്കുമ്പൊഴും അത് അനുസരണയുള്ള അരുമയായ വളർത്തുമൃഗം ആയിരുന്നു. അയാളുടെ സ്വകാര്യ ജീവിതത്തിനു ഭംഗം വരാതിരിക്കാൻ നഗരത്തിന്റെ അധികം ആൾപ്പാർപ്പില്ലാത്ത ഒരു ഭാഗത്താണ് ആ വലിയ വീട് വിശാലമായ ഉദ്യാനവും പുൽത്തകിടിയും
- HUSNA.RAFI
- വനിതാദിനമത്സരം IWD2021
- Hits: 700
(IWD 2021 മത്സരത്തിനു സമർപ്പിച്ച രചന)
പൂർണ ചന്ദ്രൻ ഉദിക്കുന്ന രാവുകളിൽ മാത്രമാണ് ആ തെരുവിൽ സ്വപ്നങ്ങളുടെ വില്പന. സ്വപ്നങ്ങൾ വിൽക്കാൻ എത്തുന്നവർ, വിലപേശി സ്വപ്നങ്ങൾ വാങ്ങുന്നവർ, പരസ്പരം സ്വപ്നങ്ങൾ കൈമാറുന്നവർ. എനിക്കെന്റെ സ്വപ്നങ്ങളെ വിൽക്കാൻ ഇഷ്ടമുണ്ടായിട്ടല്ല. വിൽക്കാൻ വേണ്ടി അല്ലല്ലോ ഞാൻ എന്റെ ഹൃദയത്തിൽ കോർത്തു വെച്ചത്. എങ്കിലും ഇന്നിപ്പോ ആർകെങ്കിലും അത് പറിച്ചു കൊടുക്കാതെ നിവർത്തിയില്ല.
- Lisa Pulparambil
- വനിതാദിനമത്സരം IWD2021
- Hits: 769
(IWD 2021 മത്സരത്തിനു സമർപ്പിച്ച രചന)
അവ്യക്തമായൊരു സ്വപ്ന സഞ്ചാരത്തിനിടയിലാണ് അലാറം ശബ്ദിച്ചത്. അസ്വസ്ഥതതയോടെ കണ്ണു തുറക്കാൻ ശ്രമിച്ചു. ഉറക്കം പൂർത്തിയാകാത്തതിന്റെ മരവിപ്പ്. ഇന്നലെ എപ്പോഴാണ് ഉറങ്ങിയത്? ഉമ്മവച്ചുറക്കിയുമുണർത്തിയും... അവന്റെ ശബ്ദം ഇരുട്ടിലും സ്പന്ദിക്കുന്നുണ്ടായിരുന്നു. ഫോണിന്റെ അവസാന മിടിപ്പും കെട്ടടങ്ങിയപ്പോഴാണ് പാതിരാസല്ലാപം നിർത്തിയത്. ചാർജിലിട്ട ഫോൺ
- Namitha Sethukumar
- വനിതാദിനമത്സരം IWD2021
- Hits: 988
(IWD 2021 മത്സരത്തിനു സമർപ്പിച്ച രചന)
''അമ്മ.... ഞാനല്പം കിടക്കട്ടെ. വല്ലാത്ത തലവേദന." അലമാരയിൽ നിന്ന് ബാമെടുത്ത് നെറ്റിമേൽ പുരട്ടി മീര കട്ടിലിലേക്ക് ചാഞ്ഞു.
"കാപ്പിയോ മറ്റോ വേണോ മോളേ...?'' കണ്ണന് ഭക്ഷണം കൊടുക്കുന്നതിനിടയിൽ ലീല ഉറക്കെ ചോദിച്ചു.
- Uma
- വനിതാദിനമത്സരം IWD2021
- Hits: 877
(IWD 2021 മത്സരത്തിനു സമർപ്പിച്ച രചന)
സമയം വൈകിയിരിക്കുന്നു. എന്നും ഇറങ്ങുന്നതിലും ഒരുമണിക്കൂർ ലേറ്റ്. ഇനി ബസ്സ് കിട്ടി സബ്‌വെസ്റ്റേഷനിൽ എത്തുമ്പോഴേക്കും ഒരു നേരമാകും. കാർ ഉണ്ടായിട്ടും ഒരു ഉപകാരവും ഇല്ല. ആ തിരക്കിലൂടെയുള്ള ഡ്രൈവിംഗ്, അതിന്റെ സ്ട്രെസ്സ്, അതിലും ഭേദം ബസ്സും ട്രെയിനും തന്നെ. അതു മാത്രമല്ലല്ലോ കാരണം. വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരാക്സിഡന്റിന്റെ ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ
- Sree Lathika
- വനിതാദിനമത്സരം IWD2021
- Hits: 1099
(IWD 2021 മത്സരത്തിനു സമർപ്പിച്ച രചന)
തിരക്കുള്ള കവലയിലൂടെ മകളുടെ കൈയും പിടിച്ച് ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോൾ ബഹളങ്ങളിൽ കൈവിട്ട് പോകാതിരിക്കാൻ ഒന്നുകൂടെ മുറുകെപ്പിടിച്ചു. നാലുമണിക്കാണ് ബസ്സ്. എൻറെ എതിരെ പെട്ടിയും ചുമന്ന് നടന്നുവരുന്ന മനുഷ്യനെ തട്ടാതിരിക്കാൻ വേണ്ടി മകൾ എൻറെ കയ്യിൽ പിടിച്ചു വലിച്ചു. ദൂരെയെവിടെയോ യാത്രയ്ക്ക് പോകുന്ന ഭർത്താവിനെ കെട്ടിപ്പിടിച്ച് കരയുന്ന പെൺകുട്ടിയെ ഞാൻ