Projects
പരിസ്ഥിതി നമ്മുടെ ജീവൽപ്രശ്നമാണ്. വരാനുള്ള തലമുയ്ക്കു കൈമാറേണ്ട പൈതൃകമാണ് നമ്മുടെ പ്രകൃതി. അസന്തുലിതമായ പ്രകൃതികൊണ്ടു നഷ്ടമുണ്ടാകുന്നത് മനുഷ്യരാശിക്കാണ്.
ലോക പരിസ്ഥിതി ദിനം (ജൂൺ 5) പ്രമാണിച്ചു കവിതാമത്സരം നടത്തുന്നു. കവിതകൾ പരിസ്ഥിതിസംബന്ധിയായിരിക്കണം. കുറഞ്ഞത് 12 വരികൾ ഉണ്ടായിരിക്കണം.
ഏറ്റവും മികച്ച പരിസ്ഥിതി കവിതയ്ക്ക് Rs.1000 സമ്മാനമായി നൽകുന്നു. രചനകൾ ജൂൺ 30 വരെ സ്വീകരിക്കുന്നു. രചനകൾ സമർപ്പിക്കുമ്പോൾ ശീർഷകത്തോടൊപ്പം E21 എന്നു ചേർക്കുക (ഉദാ: E21 സൈലന്റ് വാലി, E21 ചെർണോബിൽ). മൊഴിയുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും.
രചനകൾ മൊഴിയിൽ നേരിട്ടു സമർപ്പിക്കേണ്ടതാണ്. ഇനിയുള്ള ലിങ്കിൽ രചനകൾ എങ്ങനെ സമർപ്പിക്കാം എന്നു വിശദമാക്കുന്നു. https://www.mozhi.org/index.php/faq/522-how-to-submit-article.html
മൊഴിയുടെ പബ്ലിഷിംഗ് ഗൈഡ് ഇവിടെ വായിക്കാം: https://www.mozhi.org/index.php/help-faq/605-mozhi-publishing-guide.html


ഇനിയും നൂറു കൊല്ലം കഴിഞ്ഞുള്ള മനുഷ്യ ജീവിതം സങ്കല്പിച്ചു നോക്കു. വ്യക്തി ജീവിതത്തിലും, തൊഴിൽ മേഖലയിലും, സാമൂഹിക ജീവിതത്തിലും കോവിഡ് തുടങ്ങിവച്ച മാറ്റങ്ങൾ സ്പന്ദിക്കുന്ന ഒരു കാലഘട്ടം. സാങ്കേതികതയുടെ അതിപ്രസരം. മനുഷ്യരെ ഞെരുക്കുന്ന പാരിസ്ഥിതിക വ്യതിയാനങ്ങൾ. പുതിയ രാഷ്ട്രീയ, മത, സാംസ്കാരിക ഭൂപടം. എങ്കിലും മാറ്റമില്ലാതെ തുടരുന്ന മനുഷ്യ മനസ്സിന്റെ സഹജവാസനകൾ. ഭൗതികമായ മാറ്റങ്ങളിൽ പ്രണയം, പക, മോഹം, ലോഭം, കാമം, മാത്സര്യം ഇവയൊക്കെ എങ്ങനെ വ്യവഹരിക്കുന്നു?
ഈ മത്സരത്തിനു നിങ്ങളുടെ കഥ സജ്ജീകരിക്കേണ്ടത് നൂറു സംവത്സരങ്ങൾ കഴിഞ്ഞുള്ള പുതിയ ആകാശത്തിലും പുതിയ ഭൂമിയിലുമാണ്. ഏറ്റവും മികച്ചകഥയ്ക്ക് Rs.1000 സമ്മാനമായി നൽകുന്നു. രചനകൾ മെയ് 31 വരെ സ്വീകരിക്കുന്നു. രചനകൾ സമർപ്പിക്കുമ്പോൾ ശീർഷകത്തോടൊപ്പം M21 എന്നു ചേർക്കുക (ഉദാ: M21 രണ്ടാമൂഴം, M21 പൂവമ്പഴം). മൊഴിയുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും. മൊഴിയുടെ പബ്ലിഷിംഗ് ഗൈഡ് ഇവിടെ വായിക്കാം: https://www.mozhi.org/index.php/help-faq/605-mozhi-publishing-guide.html
രണ്ടു മണിക്കൂർ ദൈർഖ്യമുള്ള രണ്ടു ഭാഗങ്ങളായി ശില്പശാല നടത്തപ്പെടുന്നു. ഒന്നാം ഭാഗം ഏപ്രിൽ 17 ശനിയാഴ്ച, രണ്ടാം ഭാഗം ഏപ്രിൽ 24 ശനിയാഴ്ച 2021. Time: 3.00 pm India, 1.30 pm UAE, 10.30 am UK. Facilitotor: ശ്രീകുമാർ കെ.
ശില്പശാലയിൽ പങ്കെടുക്കാനായി ഇനിയുള്ള ഫോം രജിസ്റ്റർ ചെയ്യുക. https://forms.gle/aXW7aeUvP97vPsi16
Workshop is conducted in two parts. First Session is on: 17th April 2021. Second session is on : 24th April 2021
Time: 3.00pm (India), 1.30pm (UAE), 10.30am (UK). Facilitator: Sreekumar K
Registration at: https://forms.gle/aXW7aeUvP97vPsi16
ഭൗമദിനം (ഏപ്രിൽ 22) ആഘോഷിക്കുന്നതിന്റെ ഭാഗമായി നമ്മുടെ ഗ്രാമങ്ങളെപ്പറ്റി നമുക്കെഴുതാം. ഗ്രാമം എന്നത് പ്രകൃതിയും ജീവജാലങ്ങളും ചേർന്നതാണ്. ഋതുക്കളും, അതോടോപ്പമുള്ള ഉത്സവങ്ങളും ചേർന്നുള്ളതാണ്. ഭൂതകാലത്തിൽ നിന്നും വർത്തമാനകാലത്തിൽ എത്തിച്ചേർന്നതാണ്. ഗ്രാമയാഥാർഥ്യങ്ങളിൽ വിശുദ്ധി മാത്രമല്ല, മനുഷ്യ നൃശംസതയും കൂടിക്കലർന്നിട്ടുണ്ട്. ദുരന്തങ്ങൾ ഏൽപ്പിച്ച ആഘാതങ്ങളുമായി കേട്ടുപിണഞ്ഞു കിടക്കുകയാണ് ഗ്രാമസന്തോഷങ്ങൾ. ചരിത്രസംഭവങ്ങൾക്കൊപ്പം ഐതീഹ്യങ്ങളുടെ മുത്തശ്ശിക്കഥകളും ചേർന്നതാണ് ഓരോ ഗ്രാമവും.
ഗദ്യമായി നിങ്ങളുടെ ഗ്രാമത്തെ പരിചയപ്പെടുത്തുക. ഏറ്റവും കുറഞ്ഞത്, മൂന്നു പാരഗ്രാഫുകൾ എങ്കിലും ഉണ്ടായിരിക്കണം. ഏറ്റവും മികച്ച രചനയ്ക്ക് Rs.1000 സമ്മാനമായി നൽകുന്നു. രചനകൾ ഏപ്രിൽ 30 വരെ സ്വീകരിക്കുന്നു. രചനകൾ സമർപ്പിക്കുമ്പോൾ ശീർഷകത്തോടൊപ്പം ED21 എന്നു ചേർക്കുക (ഉദാ: ED21 കിഴക്കമ്പലം, ED21 പുതുപ്പള്ളി ). മൊഴിയുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും. മൊഴിയുടെ പബ്ലിഷിംഗ് ഗൈഡ് ഇവിടെ വായിക്കാം: https://www.mozhi.org/index.php/help-faq/605-mozhi-publishing-guide.html നിങ്ങളുടെ സംശയങ്ങൾക്ക്: https://www.mozhi.org/index.php/contact. തെരഞ്ഞെടുപ്പിൽ രചനയുടെ സൗകുമാര്യം പ്രത്യേകം ശ്രദ്ധിക്കും.
മറക്കണ്ട, പരുക്കുകളേൽപ്പിക്കാതെ നമ്മുടെ ഭൂമിയെ നമ്മുടെ മക്കൾക്കു കൈമാറേണ്ടതുണ്ട്.
അന്താരാഷ്‌ട്ര വനിതാദിനം പ്രമാണിച്ചു സ്ത്രീകൾക്കായി മൊഴി ചെറുകഥാ മത്സരം സംഘടിപ്പിക്കുന്നു. ഇതോടൊപ്പമുള്ള ചിത്രമാണ് നിങ്ങളുടെ കഥയുടെ തീപ്പൊരി. ഭാവനയെ ചിറകഴിച്ചു വിടുക. മത്സരത്തിനുള്ള രചനകൾ മൊഴിയിൽ നേരിട്ടു സമർപ്പിക്കേണ്ടതാണ്. മാർച്ച 31 വരെ മത്സരത്തിനായി രചനകൾ സമർപ്പിക്കാം. രചനകൾ സമർപ്പിക്കുമ്പോൾ കഥയുടെ പേരിനൊപ്പം IWD2021 എന്നു ചേർക്കുക (ഉദാ: IWD2021 പാതിരാപ്പക്ഷികൾ, IWD2021 വത്സലയുടെ യാത്രകൾ). ഭാഷാ ശുദ്ധിയും, കഥപറച്ചിലിന്റെ ഗുണനിലവാരവും തെരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങളാണ്. തെരഞ്ഞെടുക്കുന്ന രചനകൾ മൊഴിയിൽ പ്രസിദ്ധം ചെയ്യും. മികച്ച കഥയ്ക്ക് Rs.1001 സമ്മാനമായി നൽകുന്നതായിരിക്കും. മൊഴിയുടെ തീരുമാനങ്ങൾ അന്തിമമായിരിക്കും. മൊഴിയുടെ പൊതുവായ രചനാ മാനദണ്ഡങ്ങൾ ഇവിടെ വായിക്കാം: https://www.mozhi.org/index.php/help-faq/605-mozhi-publishing-guide.html നിങ്ങളുടെ സംശയങ്ങൾക്ക്: https://www.mozhi.org/index.php/contact
Update: 31.03.2021
ചെറുകഥാ മത്സരത്തിനു പങ്കെടുത്ത എല്ലാ എഴുത്തുകാർക്കും നന്ദി. മത്സരഫലം ഏപ്രിൽ 15 നു പ്രഖ്യാപിക്കുന്നതായിരിക്കും.
2021 ഫെബ്രുവരി 20 , 27 തീയതികളിലായി മൊഴി സംഘടിപ്പിച്ച കഥാ ശില്പശാലയുടെ വിവരങ്ങൾ ഇവിടെ ലഭ്യമാണ്. കുറച്ചു സംഭവങ്ങളുടെ (events) രേഖീയമായ അവതരണത്തിൽ നിന്നും ഒരു ചെറുകഥ എങ്ങനെ വ്യത്യസ്തമായിരുന്നു എന്ന അന്വേഷണമാണ് 6 മണിക്കൂർ നീണ്ടുനിന്ന ഈ ശില്പശാലയുടെ ഉദ്ദേശം.
പാഠം 1 കഥാരചന
ചെറുകഥയുടെ പത്തു അംഗങ്ങൾ
ഭാവങ്ങളും അവയുടെ രസങ്ങളും
ചെറുകഥയുടെ 7 അടിസ്ഥാന ഇതിവൃത്തങ്ങൾ
6 സംവേദന മാർഗ്ഗങ്ങൾ
സംഭാഷണത്തിന്റെ മൂന്നു അർത്ഥതലങ്ങൾ
വാക്കുകൊണ്ടുള്ള ദൃശ്യവൽക്കരണം
കഥ നടക്കുന്ന ഇടങ്ങൾ
ജീവനും ജീവിതവും
പാഠം 2 കഥാവിശകലനം
പ്രിൻസ് വിമാനത്തിന്റെ 'ചാരുമാനം' എന്ന കഥ വിശകലനം ചെയ്തു.
ചെറുകഥയും നോവലും തമ്മിലുള്ള വ്യത്യാസങ്ങൾ
തിരക്കഥ എഴുതുമ്പോൾ
മിനിക്കഥ എന്ന കൗശലം
ഹാസ്യകഥകളുടെ സാമൂഹിക പ്രസക്തി
നിരന്തരമായ വായനകൊണ്ടും, പഠനം കൊണ്ടും, ശ്രദ്ധയോടെയുള്ള എഴുതുകൊണ്ടും ആർക്കും മികച്ച കഥാകൃത്താകാം. അതിൽ ജന്മസിദ്ധമായതോ, ദൈവികമായതോ ആയി ഒന്നുമില്ല. വേണ്ടതു പരിശ്രമമാണ്.