മൊഴിയിൽ ലഭിക്കുന്ന എല്ലാ രചനകളും വായിച്ചു നോക്കിയ ശേഷമാണ് സ്വീകരിക്കുയോ ഉപേക്ഷിക്കുകയോ ചെയ്യുന്നത്. എന്തുകൊണ്ടാണ് ചില രചനകൾ തള്ളിക്കളയുന്നത്? ഇതു മനസ്സിലാക്കി രചനയിൽ ഏർപ്പെട്ടാൽ നിങ്ങളുടെ രചന സ്വീകരിക്കപ്പെടും. 

മറ്റിടങ്ങളിൽ പ്രസിദ്ധപ്പെടുത്തിയ രചനകൾ മൊഴിയുടെ പ്രൈം വിഭാഗത്തിൽ പ്രസിദ്ധപ്പെടുത്തുകയില്ല. 

മൊഴിയുടെ നാവിഗേഷനിൽ ഉള്ള  വിഭാഗങ്ങളിൽ പെടുന്ന രചനകൾ (കഥ, കവിത etc)  മാത്രമേ പ്രസിദ്ധം ചെയ്യുകയൊള്ളൂ. 

ഒരാളുടെ എത്ര രചനകൾ വേണമെങ്കിലും മൊഴിയിൽ സമർപ്പിക്കാം. എന്നാൽ ഒരു ദിവസം ഒരാളുടെ ഒരു രചന മാത്രമേ പ്രസിദ്ധം ചെയ്യുകയൊള്ളു.

പന്ത്രണ്ടു വരികളിൽ കുറഞ്ഞ പദ്യ രചനകൾ പ്രസിദ്ധീകരിക്കില്ല. ഹൈക്കു കവിതകളും, 'കുഞ്ഞുണ്ണി'ക്കവിതകളും ഒരു കൂട്ടമായി (group of 5 or more), പൊതുവായ ഒരു ശീർഷകത്തോടൊപ്പം സമർപ്പിക്കുക.

തീരെ ചെറിയ ഗദ്യ രചനകൾ പ്രസിദ്ധം ചെയ്യില്ല. 150 വാക്കുകൾ (ഏകദേശം 1200 അക്ഷരങ്ങൾ) എങ്കിലും രചനയിൽ ഉണ്ടായിരിക്കണം. തീരെ ചെറിയ ഗദ്യരചനകൾ, രണ്ടോ അതിലധികമോ ചേർന്ന ഒരു കൂട്ടമായി (group), പൊതുവായ ഒരു ശീർഷകത്തോടൊപ്പം സമർപ്പിക്കുക. 

രചന സമർപ്പിക്കുമ്പോൾ ഉണ്ടാകുന്ന പിഴവുകൾ മറ്റൊരു കാരണമാണ്. ശരിയായ ഇടത്തു രചന സമർപ്പിച്ചില്ല എങ്കിൽ, രചന പൂർണ്ണമായും ലഭിക്കുകയില്ല. എങ്ങനെയാണ് ശരിയായി രചന സമർപ്പിക്കേണ്ടത് എന്ന് ഇനിയുള്ള അലിങ്കിൽ വ്യക്തമാക്കുന്നു. 

എങ്ങനെ രചന സമർപ്പിക്കാം

മൊഴിയുടെ പബ്ലിഷിംഗ് ഗൈഡ് പാലിക്കാത്ത രചനകൾ തള്ളിക്കളയുകയോ, പ്രസിദ്ധീകരിക്കാൻ വലിയ കാലതാമസം നേരിടുകയോ ചെയ്യും. 

മൊഴി പബ്ലിഷിംഗ് ഗൈഡ് 

തള്ളിക്കളയുന്നതിന്റെ പ്രധാന കാരണം കുറഞ്ഞ ഗുണനിലവാരമാണ്. എന്തൊക്കെയാണ് അത്?

 

1 ഭാഷാ വൈകല്യം
അപൂർണമായ വാചകങ്ങൾ, ആശയം സ്പഷ്ടമാക്കാത്ത വാചകങ്ങൾ, വ്യാകരണ സംബന്ധമായ തെറ്റുകൾ, ചിഹ്നങ്ങൾ (punctuation) ഉപയോഗിക്കുന്നതിലെ തെറ്റുകൾ മുതലായവ Serious ആയ തെറ്റുകൾ തന്നെയാണ്. എത്ര ഉദാത്തവും, സർഗ്ഗാആത്മകവുമായ ആശയമാണ് പ്രകടിപ്പിക്കുന്നതെങ്കിലും, ഭാഷാശുദ്ധിയില്ലെങ്കിൽ ആ രചന തള്ളിക്കളയും.

2 ആശയദാരിദ്ര്യം
കുറെ വാചകങ്ങൾ തെറ്റില്ലാതെ എഴുതിക്കിട്ടിയാൽ അതൊരു 'സർഗ്ഗരചന' (Creative writing)  ആവണമെന്നില്ല. രചനകൾ ആശയസംപുഷ്ടമല്ലെങ്കിൽ ആ രചന തള്ളിക്കളയും. 

3 വസ്തുതാപരമായ തെറ്റുകൾ
വസ്തുതാപരമായ തെറ്റുകൾ കണ്ടെത്തിയാൽ ആ രചന   തിരസ്കരിക്കും. (ഉദാ: അമേരിക്കൻ പൗരനായ മഹാത്മാഗാന്ധി ഉഗാണ്ടയിൽ ആണ് ജനിച്ചത്.)  

4 കഥയില്ലായ്മ
കഥവായിച്ച ശേഷം, "ഇതിൽ എവിടയാണ് കഥ?" എന്നു വായനക്കാരനു തോന്നിയാൽ, ആ കഥയ്ക്കു മൊഴിയിൽ സ്ഥാനമുണ്ടാവില്ല. കഥയ്ക്കൊരു നിർവ്വചനം അസാധ്യമാണ്, എങ്കിലും വായനക്കാരിൽ രസാനുഭൂതി ഉളവാക്കിയില്ലെങ്കിൽ ആ രചന ഒരു ദുരന്തമാണ്.

5 അക്ഷരപ്പിശാചുകൾ
അമിതമായി അക്ഷരതെറ്റുകൾ ഉണ്ടെങ്കിൽ രചന ഉപേക്ഷിക്കും. 

അവസാനവാക്ക്
നിങ്ങളുടെ രചന നിങ്ങളുടേതു മാത്രമാണ്. മൊഴിയുടെ എഡിറ്റർ അതു മാറ്റിയെഴുതില്ല. തെറ്റുകൾ ഉണ്ടെങ്കിൽ പ്രസിദ്ധപ്പെടുത്താൻ താമസം നേരിടും. രചന ഉപേക്ഷിച്ചതിന്റെ കൃത്യമായ കാരണം അറിയണമെങ്കിൽ, നിങ്ങൾ മൊഴിയിൽ രജിസ്റ്റർ ചെയ്ത ഈമെയിലിൽ നിന്നും This email address is being protected from spambots. You need JavaScript enabled to view it. ൽ ബന്ധപ്പെടുക. തിരസ്കരിച്ച രചനകൾ, തിരുത്തിയെഴുതി സമർപ്പിച്ചാൽ മൊഴി വീണ്ടും പരിഗണിക്കുന്നതാണ്.

'Publish' ചെയ്ത രചനകൾ നിങ്ങൾ എഡിറ്റു ചെയ്‌താൽ, 'Unpublished' ആയിപ്പോകും. വീണ്ടും ആ രചന 'Publish'  ചെയ്യാൻ This email address is being protected from spambots. You need JavaScript enabled to view it. ൽ ഇമെയിൽ ചെയ്യുക.

No comments