• 2016 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനിതനായ ബോബ് ദിലൻ 1962 ൽ രചിച്ച പ്രതിഷേധ ഗാനം. 

  എത്ര പാതകൾ താണ്ടീടണം
  മർത്യനെന്നൊരുനാളിൽ വിളിക്കപ്പെടാൻ മാത്രം?
  എത്ര സാഗരം മുറിക്കേണം
  ശുഭ്രാകുല കപോതം  മൺ തട്ടിലുറങ്ങീടാൻ?
  എത്ര ആഗ്നേയമുതിർക്കേണം
  നിത്യമായ് പീരങ്കികൾ ശക്തമായ് നിരോധിക്കാൻ?

 • 1945 ൽ Buddy Kaye ഉം Ted Mossman ഉം ചേർന്നെഴുതിയ ഗാനം. 2016 ലെ സാഹിത്യത്തിനുള്ള   നോബൽ സമ്മാനം ലഭിച്ച ബോബ് ദിലൻ (Bob Dylan ) 2015 ൽ 'Shadows in the Night' എന്ന ആൽബത്തിനു വേണ്ടി  ഈ ഗാനം റിക്കാഡ്  ചെയ്തു.

  നിറഞ്ഞ ചന്ദ്ര ബിംബവും
  ഒഴിഞ്ഞ മൽക്കരങ്ങളും
  നമുക്കു പങ്കിടാൻ വിധു 
  അയത്ന മെങ്ങു പോയി നീ?

  ഇദം വിശിഷ്ട രാവുകൾ
  ഒരോർമ്മ നെയ്ത രാത്രികൾ 
  വരിഷ്ട ചുംബനങ്ങളിൽ
  കിനാവു കാണ്മു രണ്ടുപേർ


 • സാന്ധ്യ നിഴലുകൾ സാന്ദ്രമാകുന്നു. 
  ഒപ്പം സ്നേഹത്തിന്റെ ഇരുൾ ഉടലിനെയും മനസ്സിനെയും പൊതിയുന്നു.

 • സമകാലീന ആംഗലേയ കവികളിൽ പ്രശസ്തനായ ഡോൺ പാറ്റേഴ്സൺ എഴുതിയ  'മിഗ്വേൽ' (Miguel in Spanish - മലയാളത്തിലെ മിഖായേൽ) എന്ന കവിത. ഇത് CÉSAR VALLEJO എന്ന പെറുവിയൻ കവി സ്പാനിഷിൽ എഴുതിയ കവിതയുടെ പരിഭാഷയാണ്. അത്ഭുതകരമായ ഒരു കണ്ടെത്തലായിരുന്നു എനിക്കിത്.