User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

ജീവിച്ചിരിക്കുമ്പോൾ എത്രമോശമായിരുന്നെങ്കിലും ആരെങ്കിലും മരിച്ചാലുടനെ എന്തിനാണു നമ്മൾ ആളെ ലോകം

കണ്ടതിലേക്കും വച്ച്‌ നല്റയാളാക്കിമാറ്റുന്നത്‌? എന്തിനാണിതെല്ലാം? നമ്മുടെ പരമ്പരാഗത രീതികളിലെവിടെയോ പറ്റിയൊരു പുള്ളിമറുകായിട്ടാണെനിക്കെന്നും ഈ നല്ലത്‌ പറയലിന്രെ മനഃശാസ്ത്രത്തെ തോന്നിയിട്ടുള്ളത്‌. മനുഷ്യൻ വിവേകമുള്ളവനാണെന്നാണല്ലോ. നല്ലതെങ്കിൽ നല്ലതെന്നും മോശമെങ്കിൽ മോശമെന്നും പറയാനല്ലേ നമ്മൾ തുനിയേണ്ടതും പറഞ്ഞുകൊടുക്കേണ്ടതും? മോശമായിരുന്നുവെന്ന് എല്ലാക്കാലവും വിശ്വസിച്ചുപോരുന്ന ഒരു കാര്യമോ വ്യക്തിയോ എങ്ങനെയാണു ചത്തുകഴിഞ്ഞാൽ നല്ലതാകുക? നമ്മുടെ ആശയങ്ങളെയും അഭിപ്രായങ്ങളെയും പാടേ നിരാകരിക്കുന്ന ഒരു മറക്കണ്ട മറിച്ചിലിന്റെ ആവശ്യമുണ്ടോ?

സത്യം വദഃ ധർമ്മം ചരഃ എന്നാണല്ലോ... പിന്നെയന്തിനാണാവോ ചെയ്യാത്ത ധർമ്മത്തെ സൃഷ്ടിച്ച്‌ ആരെയായാലും മഹത്വീകരിക്കുന്നത്‌!

നല്ലതെന്ന് കരുതിപ്പോരുന്നത്‌ നല്ലത്‌ എന്നും മോശമെന്നു കരുതിപ്പോരുന്നത്‌ മോശമെന്നും പറയാൻ സങ്കോചത്തിന്റെ ആവശ്യമുണ്ടൊ? എനിക്ക്‌ സന്ദേഹമുണ്ട്‌...

ഒരു ചർച്ചക്കിടയിലാണു സാന്ദർഭികമായി കവി കടമ്മനിട്ട രാമകൃഷ്ണന്റെ "അങ്ങേലെ മൂപ്പീന്ന് ചത്തോടീ? നമ്മളും പോയൊന്നറിയേണ്ടേ.." എന്നുതുടങ്ങുന്ന പ്രശസ്തമായ 'ചാക്കാല'യെന്ന കവിത പരാമർശിക്കപ്പെട്ടത്‌. വീണ്ടും വീണ്ടും ആലോചിക്കുമ്പോൾ ഒരസ്വാഭാവികത ഈ നല്ലത്‌ പറയലിലും നല്ലപിള്ളയാക്കലിലും കാണുന്നുണ്ട്‌...