User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

സത്യത്തിൽ സാത്താൻ ഉണ്ടോ? ഉണ്ടെങ്കിൽ സാത്തനല്ലേ ആദ്യത്തെ വിപ്ലവകാരി? ഏദൻ തോട്ടമെന്ന സൗഭാഗ്യത്തിൽ സമ്പൂർണ്ണത ലഭിക്കുന്നഫലത്തെ സ്വന്തമായി അനുഭവിച്ചുപോന്ന ബൂർഷ്വാ മൂരാച്ചിയെ ചോദ്യം ചെയ്യാൻ തയ്യാറായ സാമൂഹ്യപ്രവർത്തകനല്ലേ സാത്താൻ? ആദ്യത്തെ യൂണിയൻ ലീഡറൂം സാത്താനല്ലേ? ആദത്തെയും ഹവ്വായെയും സ്വന്തം

അവകാശങ്ങൾ മനസ്സിലാക്കിക്കൊടുത്തതും അതിനായി പോരാടാൻ തയ്യാറാക്കിയതും മറ്റാരുമല്ല. സാത്താനെന്നൊന്നുണ്ടെങ്കിൽ എംടി രണ്ടാമൂഴമെഴുതിയതുപോലെ ആ സാത്താന്റെ കണ്ണിലൂടെ എല്ലാം കാണുന്ന സത്യത്തിന്റെ വിപ്ലവം എഴുതപ്പേടേണ്ടിയിരിക്കുന്നു.