User Rating: 4 / 5

Star ActiveStar ActiveStar ActiveStar ActiveStar Inactive
 

'സ്വിച്ച്' എന്ന ഇംഗ്ലീഷ് പദത്തിനു  തുല്യമായ മലയാള പദം എനിക്കറിയില്ല. പക്ഷെ ഒരു 'സ്വിച്ച് ' ഇന്നു ഞാൻ മനസ്സിൽ ഘടിപ്പിച്ചു. എൻ്റെ അനുവാദമില്ലാതെ മനസ്സ് വ്യാകുലപ്പെടുമ്പോൾ, അറിയാതെ വിഷാദത്തിൻ്റെ ഓളങ്ങളിൽ തെന്നി തെന്നി മനസ്സ് പിടി വിട്ടു പോകുന്നതു തിരിച്ചറിയുമ്പോൾ

പ്രവർത്തിപ്പിക്കുവാനായി ഒരു   'സ്വിച്ച്'. പരീക്ഷിച്ചു നോക്കി. വിജയകരമാണ്. പ്രവർത്തിപ്പിച്ചാൽ ആ നിമിഷം മനസ്സിന്റെ തോന്നിവാസം നിൽക്കും. 'Total shut down' ആകും. കുറെ നേരം ആ അവസ്ഥയിൽ തുടരാൻ കഴിയും.