User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

ന്യുമോണിയ ബാധിച്ച കുട്ടിയെ പ്രാർഥനയിലൂടെ സുഘപ്പെടുത്തുവാൻ വിട്ടുകൊടുത്തു മരണത്തിൽ കലാശിച്ചു.

മാതാപിതാക്കൾക്ക് 9 വർഷത്തെ തടവു ശിക്ഷ. നടന്നത് ഇംഗ്ലണ്ടിൽ. വർഷം 2015. സമാധാന പരവും, ആരോഗ്യ ദായകവുമായ ചുറ്റുപാടുകൾ രോഗത്തിൽ നിന്നുള്ള തിരിച്ചു വരവിനെ ത്വരിത പ്പെടുത്തും. പല അസുഘങ്ങളും ശരിയായ വിശ്രമത്തിലുടെ സുഘപ്പെട്ടേക്കാം. എന്നാൽ ഇത്തരം സാധ്യതകളെ ചൂഷണം ചെയ്തുകൊണ്ട് ആധ്യാത്മിക വൈദ്യന്മാർ വിശ്വാസികളെ പറ്റിച്ചു കൊണ്ടേ ഇരിക്കുന്നു, ഈ നൂറ്റാണ്ടിലും. വിശ്വാസം ലഹരി മരുന്നുപോലെ യാണ്. അതു രക്തത്തി ലലിഞ്ഞാൽ, പിന്നെ ശരിയായ ചിന്തയോ, യുക്തി ബോധമോ, ന്യായവാദമോ,  വിവേചനശേഷിയോ ഉണ്ടാകില്ല. അത് മതത്തിലും ആധ്യാത്മികതയിലും ഉള്ളതാണെങ്കിൽ, അതു തീവ്ര വാദത്തിൽ എത്തിച്ചേരും. മതത്തിന്റെ പേരിൽ തോക്കെടുക്കുന്നതു  മാത്രമല്ല തീവ്രവാദം. ഇതുപോലുള്ള മണ്ടത്തരങ്ങളും തീവ്രമായ വിശ്വാസത്തി ലുറച്ച മാനസികാവസ്ഥയുടെ പിൻ തുടർച്ചയാണ്.