User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

ഓരോ മതവും ഉണ്ടായത് അതുണ്ടായ കാലഘട്ടത്തിലെ സാമൂഹിക പ്രശ്നങ്ങളിൽ നിന്നുമാണ്. അതിനോടടുത്ത നൂറ്റാണ്ടുകളിൽ

ഏറെക്കുറെ സാമൂഹികമായ മാറ്റങ്ങൾ അതാതു മതങ്ങൾ ഉണ്ടാക്കുകയും ചെയ്തു. എല്ലാ മതങ്ങളുടെയും ആത്യന്തിക ലക്‌ഷ്യം ഇപ്പോഴും മനുഷ്യ നന്മയാണ്. മതങ്ങളുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്നാൽ ഇത് വെളിവാകും. എല്ലാ മതങ്ങളും മറ്റു സംവിധാനങ്ങൾ പോലെ സമ്പത്തിനായും പദവിക്കായും വളച്ചൊടിക്കപ്പെട്ടിട്ടുണ്ട്. മതങ്ങളെ വിശദീകരിക്കുന്നവർ അവർക്കിഷ്ടമുള്ളതുപോലെ പറഞ്ഞു വഷളാക്കിയിട്ടുമുണ്ട്.  ഭീകരത പോലുള്ള കടുത്ത പ്രശ്നങ്ങൾ ഒഴിവാക്കാനായി മതങ്ങളെ നിരാകരിക്കുക എന്നതിനെക്കാൾ മത സമന്വയമാണ് കാലഘട്ടത്തിനാവശ്യം. എല്ലാ മതങ്ങളുടെയും അന്തർധാര ഒന്നാണെന്നു കുട്ടികളെ മനസ്സിലാക്കിക്കാനുള്ള പാഠപദ്ധതികളാണ് ആവശ്യം. മതസ്ഥാപനങ്ങൾ നേരിട്ടു നടത്തുന്ന മതപഠനം കുട്ടികൾക്ക് തിരിച്ചറിവുണ്ടാകുന്ന പ്രായം വരെ എങ്കിലും ജനാധിപത്യ രാജ്യങ്ങളിൽ നിരോധിക്കേണ്ടതാണ്.