User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

സൗന്ദര്യാന്വേഷണത്തിന്റെ ഭാഗമായാണ് എം പി പോളിന്റെ 'സൗന്ദര്യനിരീക്ഷണം' വായിച്ചു തുടങ്ങിയത്. അതിലെ മൂന്നാമത്തെ ഭാഗമാണ് 'ചിത്രകലയും കാവ്യകലയും' എന്ന ലേഖനം. ചിത്രകല ചെയ്യുന്നത്, കാലമെന്ന തുടർച്ചയിലെ ഒരു നിമിഷത്തിന്റെ വെളിപ്പെടുത്തലാണെന്നും; കാവ്യകല ചെയ്യുന്നത്, കാലത്തിന്റെ ഒരു തുടർ ഖണ്ഡത്തിന്റെ വെളിപ്പെടുത്തലാണെന്നും ആണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഒന്നുകൂടി വ്യക്തമാക്കിയാൽ, ചിത്രകല സ്ഥലത്തിലും, കവിത കാലത്തിലും നിലയുറപ്പിച്ചിരിക്കുന്നു.

ഈ വ്യത്യാസം മനസ്സിലാക്കാൻ കാവ്യങ്ങളെ അടിസ്ഥാനപ്പെടുത്തി സൃഷ്ടിക്കപ്പെട്ട ചിത്രങ്ങളിലേക്കു പോയാൽ മതി. അതുകൊണ്ട് എം പി പോളിൽ നിന്നും Lord Tennyson ന്റെ 'The Lady of Shalott' (1832) എന്ന കവിതയിലേക്കു ലേക്കു പോയി. അവിടെ നിന്നും John William Waterhouse ന്റെ 'The Lady of Shalott' (1888) എന്ന ചിത്രത്തിലേക്കു പോയി. പ്രത്യക്ഷത്തിൽ Tennyson ന്റെ ഇനിയുള്ള വരികളാണ് ചിത്രത്തിനാധാരം.

And down the river’s dim expanse
Like some bold seer in a trance,
Seeing all his own mischance –
With glassy countenance
Did she look to Camelot.
And at the closing of the day
She loosed the chain, and down she lay;
The broad stream bore her far away,
The Lady of Shalott.

Waterhouse വെളിപ്പെടുത്തുന്നത് കവിതയിലെ നിശ്ചലമായ ഒരു നിമിഷത്തെയാണ്. എന്നാൽ കവിത ആ നിമിഷത്തിനും മുൻപും പിൻപും ഉള്ള കാലത്തിലേക്ക് കൂടി നീണ്ടു കിടക്കുന്നു. ജഡ രൂപങ്ങളിൽ മാത്രമല്ല, ഭാവങ്ങളിലും കവിത വ്യാപരിക്കുന്നു. വാങ്മയ ചിത്രങ്ങൾ സൃഷ്ടിക്കുന്ന കവി ചിത്രകാരന്റെ മേഖലയിലേക്കാണ് കടന്നുകയറുന്നതെന്നും എം പി പോൾ പറയുന്നു. ചിത്രകാരൻ സൂക്ഷ്മമായും വ്യക്തമായും ജഡ രൂപങ്ങളിലേക്കു വ്യാപാരിക്കുമ്പോൾ, കവി അവിടെ നിസ്സാഹായനായി നിൽക്കുന്നു.