User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

ചരിത്ര കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചുള്ള സാഹിത്യ രചനകൾ സമൂഹത്തെ ഒരുപാടു വഴിതെറ്റിച്ചിട്ടില്ലേ എന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. വായനക്കാർ, തങ്ങൾ വായിക്കുന്നത് സാഹിത്യ രചനയാണ്‌ എന്ന സത്യം മറന്നു പോവുകയും അതിലെ 'മനോഹരമായ നുണകൾ' ചരിത്രമാണെന്നു വിശ്വസിക്കുകയും ചെയ്യും. അപകടമുണ്ടാക്കുന്നത് ഇത്തരത്തിൽ രൂപപ്പെടുന്ന വിശ്വാസമാണ്. പിന്നെ ആ അബദ്ധ വിശ്വാസം പ്രചരിപ്പിക്കുകയും അതിനുവേണ്ടി വാളെടുക്കുകയും ചെയ്യുന്നു. കഥാപാത്രത്തിനു മിഴിവേകാനായി എഴുതി ച്ചേർക്കുന്ന വീര, സാഹസിക, അത്ഭുത കഥകൾ പിൽക്കാലങ്ങളിൽ സത്യമായി പ്രചരിപ്പിക്കപ്പെട്ട എത്രയോ ഉദാഹരണങ്ങൾ നമുക്കു ചുറ്റുമുണ്ട്. മതത്തിനു ദുർമ്മേദസ്സു നൽകുന്നു ഇത്തരം രചനകൾ. സാഹിത്യ രചനകൾ മാത്രമല്ല, ചിത്രകലയും, രംഗകലകളും ഒക്കെ ഇത്തരത്തിൽ സമൂഹത്തിനു ദോഷം ചെയ്തിട്ടുണ്ട്. സർഗ്ഗ സൃസ്ടിയുടെ സൗന്ദര്യമോ, അതുളവാക്കുന്ന രസത്തെയോ ഞാൻ ഒട്ടും കുറച്ചുകാണുന്നില്ല. മറിച്ചു, പരോക്ഷമായി സംഭവിച്ചുപോകുന്ന ഒരു ദുര്യോഗം ശ്രദ്ധയിൽ പെട്ടുപോയി എന്നു മാത്രം.