User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

ദൈവവും മതവും  തമ്മിലുള്ള ബന്ധം മാത്രമേ  രാഷ്ട്രീയവും  'കക്ഷി രാഷ്ട്രീയവും' തമ്മിൽ ഒള്ളു. കക്ഷി രാഷ്ട്രീയത്തിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെ നിലനിൽപ്പിന്റെ തന്ത്രങ്ങൾ ഉണ്ടാകും.

അതു സുദീർഘമായ പൊതു നന്മയ്ക്കു ചിലപ്പോൾ ദോഷം ചെയ്യുന്നതുമാവാം. എന്നാൽ രാഷ്ട്രീയം എന്നതിൽ ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷികളുടെ നിലനിൽപ്പ് ഒരു വിഷയം പോലുമല്ല. അതു ലക്ഷ്യമിടുന്നത് രാജ്യത്തെ എല്ലാ ജനങ്ങളുടെയും പൊതു നന്മയാണ്. അതുകൊണ്ടുതന്നെ രാഷ്ട്രീയം ഇല്ലാത്തവർ (രാഷ്ട്രത്തെക്കുറിച്ചുള്ള വീക്ഷണം ഇല്ലാത്തവർ) വളരെ കുറവായിരിക്കും. ഏതെങ്കിലും ഒരു  'കക്ഷി രാഷ്‌ട്രീയത്തോടു'  കൂറില്ലാത്തവരെ 'അരാഷ്ട്രീയവാദി' എന്നു വിളിക്കുന്നതു 'രാഷ്ട്രീയം' എന്ന വാക്കിന്റെ അർത്ഥം പോലും അറിയാത്തതുകൊണ്ടാണ്.  അല്ലെങ്കിൽ അതും നിലനിൽപ്പിനായുള്ള ഒരു തന്ത്രം മാത്രമാണ്.