User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

ചലച്ചിത്രങ്ങളുമായി ബന്ധപ്പെട്ടു ധാരാളം സൗന്ദര്യശാസ്ത്ര ചർച്ചകൾ വരുന്നുണ്ട്. ഇത് ഒരു പുതിയ ഉണർവാണ് .
സാഹിത്യത്തിലെ മോഡേർണിസവും പോസ്റ്റ് മോഡേർണിസവും ഒക്കെ മലയാളത്തിലും അംഗീകാരവും ആരാധകരെയും നേടിയെടുത്തിട്ടു പതിറ്റാണ്ടുകളായി.

ഇതിന്റെ ഒരു കാരണം ഇവയ്ക്ക് അക്കാദമിക സമൂഹങ്ങളിൽ, (യൂണിവേഴ്സിറ്റി പോലെയുള്ളവ), പരീക്ഷ, സിലബസ് എന്നിവയിലൂടെ കിട്ടിയ നിർബന്ധിത വിളവെടുപ്പാണ്. സാഹിത്യത്തിന് പുറമെ ചിത്രകലയിലെ ഇത് ഇവിടെ കാണുന്നുള്ളൂ.അതിന്റെ കാരണം ഒരു പക്ഷെ ചിത്രകലയ്ക്ക് പഴയ പാട്ടുതന്നെ പാടിക്കൊണ്ടിരിക്കാനുള്ള അവസരമില്ലായ്മയാണ്. റിയലിസം എന്ന തട്ടകം പുതിയ സോഫ്റ്റ് വെയറുകൾ സബോട്ടാഷ്‌ ചെയ്തു.

പിന്നെ ഇത് നടക്കേണ്ടത് സിനിമയിലായിരുന്നു. ഇൻഡിപെൻഡന്റ് ഫിലിം മേക്കിങ് ഒരു സ്വപ്നമായതുകൊണ്ട് അതും നടന്നില്ല. ഗാലറി നോക്കി സ്റ്റമ്പിൽ നോക്കാതെ ബാറ്റ് ചെയ്യാൻ നിർബന്ധിതരായി. (ആസ്വാദനത്തിനു അടിസ്ഥാനവിദ്യാഭ്യാസം ആവശ്യമാണെന്ന് കഥകളി തെളിയിക്കുന്നു.) ചലച്ചിത്രമേഖല, പാടിയ പാട്ടു തന്നെ, ഉച്ചത്തിലുച്ചത്തിൽ പാടി പൊതുസമൂഹത്തെ രസിപ്പിച്ചു കൊണ്ടിരിക്കുന്നു. മെയിൻ സ്ട്രീം, മിഡിൽ സ്ട്രീം എന്നിവ ഈ രീതിയിൽ ഏറെ മുൻപോട്ടു പോയി. ആനയെ വാങ്ങിയപ്പോഴാണ് ഉപ്പുപ്പാന്റേത് കുഴിയാനകളാണെന്ന് തിരിഞ്ഞതും തെളിഞ്ഞതും.
ഈ ഭാഗ്യം "ആര്ട്ട് മൂവീസ്" എന്ന് അറിയപ്പെടുന്ന ചലച്ചിത്ര മേഖലയ്ക് ഇല്ലാതെ പോയി. ആ ദിനോസറുകൾ പണ്ടും ഇപ്പോഴും ഇല്ല എന്നൊക്കെ ഉദ്‌ഘോഷിക്കുന്നിടത്തുവരെ എത്തി കാര്യങ്ങൾ. ഇങ്ങനെയുള്ള ചിത്രങ്ങളെ രക്ഷിക്കാൻ ശ്രമിക്കും എന്ന് പറയുമാണ് മുഖ്യനായ ബാലനും ബാലനായ മുഖ്യനും അതിനൊരു നായകകഥാപാത്രത്തെ കണ്ടെത്താൻ കഴിയാതെ, ഉപനായകനായകന്മാരെ കൊണ്ട് തൃപ്തി പെടേണ്ടി വന്നു
അതെ സമയം മൂന്നാം ലോകം സ്വന്തം പല്ലിട കുത്തി മണപ്പിക്കുന്ന ചിത്രങ്ങൾക്ക് ചില വിദേശമേളകളിൽ അംഗീകാരവും കിട്ടി. ഇങ്ങനെയുള്ള ചിത്രങ്ങൾ വേണം എടുക്കാൻ എന്ന് ഫത്വ പുറപ്പെടുവിക്കാൻ ആ ക്യൂറേറ്റർമാർ ഒരു മടിയും കാണിക്കുന്നില്ല എന്നത് എന്റെ വ്യക്തിപരമായ അനുഭവമാണ്.

നമുക്ക് ഒരു പക്ഷെ ജലദോഷം ഉണ്ടാകാം. രോഗം ഒരു കുറ്റമല്ല. പക്ഷെ അതിനു ചികിത്സ ഉണ്ടോ എന്ന് അന്വേഷിക്കാതിരിക്കുന്നത് തെറ്റല്ലേ.
അതെങ്ങനെ? ആദ്യം ജലദോഷം കൊണ്ടാണ് പൂവിന് മണമില്ലാത്തതെന്ന് സംശയം എങ്കിലും തോന്നണ്ടേ
വായനയിൽ നിന്നും നമ്മൾ അകന്നതായിരിക്കാം ഇതിന്റെ പ്രധാന കാരണം
അതാണ് പുസ്തകത്തിന്റെ വില