User Rating: 0 / 5

Star InactiveStar InactiveStar InactiveStar InactiveStar Inactive
 

ആദ്യകാലത്തൊക്കെ സയന്‍സിന്റെ മുന്നേറ്റത്തെ തടയാന്‍ മതങ്ങള്‍ കഴുന്നത്ര പരിശ്രമിച്ചു. ഗലീലിയോയെ പോലുള്ളവരോട് ചെയ്ത ക്രൂരതകള്‍ കുപ്രസിദ്ധമാണല്ലോ. ഡാര്‍വിന്റെ പരിണാമസിദ്ധാന്തം കുറച്ചൊന്നുമല്ല സഭയെ പരിഭ്രമിപ്പിച്ചത്. പക്ഷെ, നിലനില്‍പിന്റെ ഉസ്താദന്മാരായ അവര്‍ സമനില പെട്ടെന്നു വീണ്ടെടുത്തു.

ഇപ്പോള്‍ മുഖ്യശത്രു ആര്‍ക്കിയോളജിയാണ്. നാല്‍പതിനായിരം വര്ഷം പഴക്കമുള്ള മനുഷ്യ തലയോട്ടി അവര്‍ പൊക്കിക്കൊണ്ടുവരുമ്പോള്‍ അവരുടെ വായില്‍ നാക്കില്ല. Carbon Dating തുടങ്ങിയ സാങ്കേതിക വിദ്യകള്‍ അവരെ ഏതാണ്ട് നിലംപരിശാക്കി.

Genetic Science-ഉം അനുബന്ധ സാങ്കേതികതകളും അവരെ വീണ്ടും കുഴപ്പത്തിലാക്കും.

ഭൂമിയുടെയും സമുദ്രത്തിന്റെയും അടിയില്‍ എന്തൊക്കെയുണ്ട് എന്നു കണ്ടുപിടിക്കുന്ന സോണാര്‍ ഉപകരണങ്ങളുടെ ടെക്നോളജി കൂടുതല്‍ വളര്‍ന്നാല്‍, ഇല്ല അതിന് അധികം താമസമില്ല, മതങ്ങളെ വാഴയിലയില്‍ പൊതിയാം.