നിരീക്ഷണം

ലോക കലയിലെ തിളങ്ങുന്ന ഇന്ത്യൻ നക്ഷത്രം

User Rating: 4 / 5

Star ActiveStar ActiveStar ActiveStar ActiveStar Inactive
 

സമകാലിക ഇന്ത്യൻ ചിത്ര - ശില്പ കലയിലെ വലിയ പേരാണ് സുബോധ് ഗുപ്ത. ഇന്ത്യൻ തനിമയോടെ, ആധുനിക ഇന്ത്യൻ കലയെ ലോകത്തിൻറെ നെറുകയിൽ എത്തിച്ച്, പുതിയൊരു ദൃശ്യ ഭാഷ ലോകത്തിനു മുന്നിൽ തുറന്നു വച്ച കലാകാരൻ.

സ്റ്റീൽ പാത്രങ്ങൾ ഉപയോഗിച്ചു കൊണ്ടുള്ള ഗുപ്തയുടെ ശില്പ്പങ്ങൾക്ക് അതുവരെ ഇല്ലാതിരുന്ന ആകർഷനീയത ലോകത്തിന്റെ എല്ലാ കോണിൽ നിന്നുള്ള കലാ നിരൂപകരിൽ നിന്നും, കലാ സ്നേഹികളിൽ നിന്നും കിട്ടി. ഇന്ഗ്ലണ്ടിലെ ഗാർഡിയൻ ദിനപത്രം ഗുപ്തയെ വിശേഷിപ്പിച്ചത് ' the Damien Hirst of Delhi' എന്നാണ് കാരണം തന്റെ കലാ പ്രവർത്തനത്തിന് പുതിയ തരം വസ്തുക്കൾ ഉപയോഗിക്കുന്നതിൽ ലോക പ്രശസ്ഥനാണ് ഡാമിയൻ ഹെർസ്റ്റ്.

ഗുപ്തയുടെ കലാ പ്രവർത്തനത്തിൽ പ്രധാനമാ ണ് ടിഫിൻ ബൊക്സുകൽ കൊണ്ടുള്ള ശില്പ്പങ്ങൾ. ലക്ഷ കണക്കിന് ആളുകൾ ദിവസവും ജോലി സ്ഥലത്തേക്ക് ഭക്ഷണം കൊണ്ട് പോകുവാൻ ഉപയോഗിക്കുന്ന ഈ പാത്രം അവരുടെ ജീവിതത്തത്തിറെ ഭാഗമാണ്. ഇത്തരം, നിത്യ ജീവിതത്തിലെ, ഒഴിച്ച് കൂടാനാകാത്ത ഒബ്ജെക്ട്ടിലൂടെ തന്റെ ജന്മ നാടിന്റെ സാമ്പത്തിക മാറ്റവും, സ്വന്തം ജീവിതത്തിലെ ഓര്മ്മകളും ശില്പങ്ങളിൽ അല്ലെങ്കിൽ ഇൻസ്റ്റല്ലെഷനിലൂടെ പ്രകാശിപ്പിക്കുന്നതിൽ ഗുപ്ത വിജയിച്ചു.

ബീഹാറിലെ പാറ്റ്നക്കടുത്ത് കാഗുൽ ഗ്രാമത്തിൽ ജനിച്ചു. തനിക്കു പന്ത്രണ്ടു വയസുള്ളപ്പോൾ റയിൽവേ ഉദ്യോഗസ്ഥനായിരുന്ന ഗുപ്തയുടെ പിതാവ് മരണമടഞ്ഞു. പിന്നീട് സുബോധിന്റെ ജീവിതം അമ്മാവന്റെ കൂടെയായിരുന്നു. തൻറെ സ്കൂൾ ജീവിതത്തിനു ശേഷം റെയിൽവേയിൽ ജോലി സ്വീകരിക്കാൻ വീട്ടു കാർ നിർബന്ധിച്ചെങ്കിലും സുബോദ് തയ്യാറായില്ല. പകരം, അതേ ഗ്രാമത്തിലുള്ള ഒരു നാടക ട്രൂപിൽ ചേർന്ന് അഭിനയം ജോലിയായി സ്വീകരിച്ചു ഒപ്പം നാടകത്തിനു വേണ്ടിയുള്ള പരസ്യ പോസ്റ്ററുകൾ രൂപ കല്പന ചെയ്യാനും തുടങ്ങി. ഈ പോസ്റ്റർ രചനയാണ് സുബോധിനെ പിന്നീട് 1983-ൽ പാറ്റ്ന ഫൈൻ ആർട് കോളേജിലെത്തിച്ചത്. 1988 - ൽ തൻറെ കലാ പഠനത്തിനു ശേഷം ഡൽഹിയിലേക്കു തിരിച്ചു, അവിടെ ജോലിക്കൊപ്പം ചിത്ര രചനയും തുടർന്നു.

മറ്റു പല സർഗാല്മക രചയിതാക്കളെയും പോലെ തൻറെ ജീവിതത്തിലെ അനുഭവങ്ങളാണ് തൻറെ കലയിൽ എന്ന് ഗുപ്ത അവകാശപ്പെടുന്നു. ആഘോഷങ്ങളും, പൂജാ മുറിയും, അടുക്കളയും, പാത്രങ്ങളും ബാല്യം മുതലേ കണ്ടു വളർന്നതാണ്. പിന്നെ ഞാൻ ചെയ്തതോ? ഗുപ്ത പറയുന്നു; 'പൂജാ മുറിയിൽ നിന്നും, അടുക്കളയിൽ നിന്നും ഞാൻ എന്റെ കലക്കുള്ള ആശയങ്ങളും, മെറ്റീരിയലും മോഷ്ട്ടിച്ചു. ഈ പാത്രങ്ങൾ, മോഷ്ട്ടിക്കപ്പെട്ട ദൈവങ്ങല്ക്ക് തുല്യമാണ്. ഇന്ത്യൻ അടുക്കള പൂജാ മുറി പോലെ പ്രധാനമാണെന്ന് ഗുപ്ത കൂട്ടിച്ചേർത്തു.
ഇങ്ങനെ സാധാരണ വസ്തുക്കൾ കൊണ്ട് ഉണ്ടാക്കുന്ന കലാ രൂപങ്ങൾക്ക് ഒരു അസാധാരണ മാനം സൃഷ്ടിചെടുക്കാൻ കഴിഞ്ഞതിലൂടെ ഗുപ്ത സാധാരണ വസ്തുവിനെ അതിന്റെ ഉപയോഗത്തിൽ നിന്നും അടർത്തിയെടുത്ത് മറ്റു മേഖലകളിലേക്ക് കാഴ്ച ക്കാരനെ കൊണ്ട് പോകുന്നു. സാധാരണ വസ്തുക്കൾ ഉപയോഗിച്ച് കൊണ്ടുള്ള ഗുപ്തയുടെ കലാ പ്രവർത്തനം ഫ്രഞ്ചു ചിത്രകാരൻ മാർഷൽ ദുഷാംപിൻറെ (Marcel Duchamp) റെഡി മെയിഡ് വസ്തുക്കൾ ഉപയോഗിച്ച് കൊണ്ടുള്ള കലയെ ഓർമ്മിപ്പിക്കുന്നതാണ്.

ഗുപ്തയുടെ വിജയം അദ്ദേഹം ഇന്ത്യയിലെ സാധാരണക്കാരുടെ നിത്യോപയോഗ വസ്തുക്കൾ ഉപയോഗിച്ച് ലോകത്തുള്ള എല്ലാവർക്കും വായിച്ചെടുക്കാവുന്ന ഒരു പുതിയ ദൃശ്യ ഭാഷ ഉണ്ടാകിയെടുത്തു എന്നുള്ളതാണ്. അതുകൊണ്ട് ലോകം മുഴുവനും ഗുപ്തയുടെ കലക്ക് മുൻപിൽ വിസ്മയത്തോടെ നോക്കി നിന്നു അല്ലെങ്കിൽ ലോക ജനതയെ ഒരു ഇന്ത്യൻ വസ്തുവിന്റെ മുൻപിൽ (utensils / art) പിടിച്ചു നിരത്താൻ ഗുപ്തക്ക് കഴിഞ്ഞു. അത് ഗുപ്തയുടെ വാക്കുകളിൽ ''കലയുടെ ഭാഷ ലോകത്തെവിടെയും ഒന്നാണ് അത് എന്നെ ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും എത്തിക്കുന്നു.''
സുബോദ് ഗുപ്തയുടെ പുതിയ കലാ രൂപങ്ങൾ സോമർസെറ്റിലെ ഹെസർ വിർത്ത് ആർട്ട് ഗാലറിയിൽ പ്രദർശനത്തിനു വച്ചിട്ടുണ്ട്. റോഡിൽ നടപ്പാതകൾ ഇല്ലാത്ത ഈ ഗ്രാമത്തിലെ ആർട്ട് ഗാലറിയിൽ, ലണ്ടനിലെ ഗാലറികളെ പോലെ തന്നെ സന്ദർശകരെ കണ്ടത് എന്നെ അത്ഭുതപ്പെടുത്തി, അതാണ് തുലനം ചെയ്യാൻ പറ്റാത്ത ഇന്ഗ്ലൻഡിന്റെ സാംസ്കാരിക ഉന്നതി.

3.jpg

എഴുത്തുകാരോട്

രജിസ്റ്റർ ചെയ്തവർക്ക് നേരിട്ട് രചനകൾ സമർപ്പിക്കാം. രചനകൾ pen[@]mozhi.org എന്ന വിലാസത്തിൽ ഇമെയിൽ ചയ്യാവുന്നതുമാണ്. കാലം മാറി; ഒരുപാടെഴുതിയാൽ നിങ്ങൾ പോലും അതു വായിക്കില്ല.  

കൂടുതൽ പേർ വായിക്കുകയും (hit rate) ഉയർന്ന rating ലഭിക്കുകയും ചെയ്യുന്ന രചനകൾക്ക് പാരിതോഷികം നൽകുന്നു. ഈ site ൽ പ്രസിദ്ധം ചെയ്യുന്ന എല്ലാ രചനകളും മൊഴിയുടെ ഇമെയിൽ, സോഷ്യൽ മീഡിയ സൈറ്റുകൾ, മറ്റു നവമാധ്യമം, അച്ചടി മാധ്യമം എന്നിവിടങ്ങളിൽ കൂടുതൽ പ്രചാരണത്തിനായി പ്രസിദ്ധീകരിക്കുന്നതായിരിക്കും.

വായനക്കാരോട്

ഓരോ രചനയുടെയും തുടക്കത്തിലുള്ള ‘Rate’ ബട്ടൻ ഉപയോഗിച്ച്  രചനകൾ വിലയിരുത്തുക. നിഷ്പക്ഷമായി രചനകളെ വിമർശിക്കുക. അതു എഴുത്തുകാരെ മെച്ചമാക്കും. കൂടുതൽ പേർ വായിക്കുകയും (hit rate) ഉയർന്ന rating ലഭിക്കുകയും ചെയ്യുന്ന രചനകൾക്ക് പാരിതോഷികം നൽകുന്നു.

എങ്ങനെ സമർപ്പിക്കാം?

സൈറ്റിൽ രജിസ്റ്റർ ചെയ്യുക. ലോഗിൻ ചെയ്തു കഴിഞ്ഞാൽ വലതുവശത്തായി USER MENU പ്രത്യക്ഷപ്പെടും. അവിടെ നിന്നും 'രചനകൾ സമർപ്പിക്കുക' എന്ന ലിങ്ക് ഉപയോഗിക്കുക. തുടർന്നു വരുന്ന താളിൽ മലയാളത്തിലുള്ള നിങ്ങളുടെ രചന PASTE ചെയ്യുക. മലയാളത്തിൽ TYPE ചെയ്യുന്നതിന് ഇനി കാണുന്ന LINK ഉപയോഗിക്കുക. http://olam.in/Transliterate

Social presence

 

Subscribe to newsletter

 

ഏറ്റവും പുതിയ രചനകൾ അടങ്ങിയ ഇമെയിൽ ലഭിക്കാൻ നിങ്ങളുടെ ഇമെയിൽ വിലാസം സമർപ്പിക്കുക.

Pay & Get Paid

Transactions using secure Paypal payments.