User Rating: 5 / 5

Star ActiveStar ActiveStar ActiveStar ActiveStar Active
 

മനുഷ്യ ജീവിതത്തിൽ ഏറ്റവും നിസ്സഹായമായ അവസ്ഥയാണ് ശൈശവം. പിന്നെ ബാല്യവും വാർദ്ധക്യവും. സ്വന്തം നിലനില്പിനു മറ്റുള്ളവരെ പൂർണമായും ആശ്രയിക്കേണ്ട അവസ്ഥയിൽ വ്യക്തികൾ മുഠാളത്തരത്തിനു ഇരയാകേണ്ടി വരുന്നത് ഏറ്റവും ദയനീയമായ സ്ഥിതി വിശേഷമാണ്. അരുതെന്നു വ്യക്തമായി പറയാൻ പോലും കഴിയാത്ത

അവസ്ഥയിൽ ആണ് ഇത്തരം ക്രൂരത അനുഭവിക്കേണ്ടി വരുന്നത്.

മാതാപിതാക്കളും രക്ഷാകർത്താക്കളൂം കുട്ടികളെ തല്ലുന്നതിനു പല കാരണങ്ങള് ഉണ്ട്. എങ്കിലും മുതിർന്നവർ കുട്ടികളോടു ചെയ്യുന്നത്, അവർ കുട്ടികളായിരുന്നപ്പോൾ അനുഭവിച്ചതാണ് എന്നുള്ള പരമാർത്ഥം നമുക്കു വിസ്മരിക്കാൻ കഴിയില്ല. അതുകൊണ്ടു തന്നെ  ഈ ചാക്രിക സ്വഭാവം എങ്ങിനെയെങ്കിലും തടസ്സപ്പെടുത്തേണ്ടതുണ്ട്; അതു നിയമം മൂലം ആണെങ്കിൽ പോലും.   പ്രായാഗികതയുടെ വെളിച്ചത്തിൽ ഇത്തരം നിയമത്തിനു ന്യായമായ ഉപാധികളും ഉണ്ടാകേണ്ടതുണ്ട്. 

കുട്ടികളെ തല്ലുന്നത് UK ൽ നിയമപരമായി നിരോധിച്ചിട്ടുണ്ട്. ന്യായമായ ശിക്ഷ (reasonable punishment ) കുട്ടികൾക്കു നൽകാമെന്നുള്ള ഉപാധി നിയമത്തിൽ ഉണ്ടെങ്കിലും ഇതിന്റെ അതിർ വരമ്പുകൾ വ്യക്തമല്ല. തൊലിപ്പുറത്തു പാടുണ്ടാകാനോ, നിറം മാറാനോ, പാടില്ല എന്നും മുറിവോ, ചതവോ, ഒടിവോ, കലങ്ങിയ കണ്ണുകളോ  ഉണ്ടാവാൻ പാടില്ല എന്നും നിയമം വ്യകതമായി അനുശാസിക്കുകായും ചെയ്യുന്നു.

മൃഗങ്ങൾ മിണ്ടാ പ്രാണികളല്ലേ? അവയോടുള്ള മനുഷ്യരുടെ ക്രൂരതയെ നാം എങ്ങനെ ആണ് നേരിടേണ്ടത് എന്ന ചോദ്യം ഇവിടെ അവശേഷിക്കുന്നു.